Author: Ardra

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; പത്രക്കുറിപ്പിറക്കി ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: കൊല്ലത്തും തിരുവനന്തപുരത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കാതെ പത്രക്കുറിപ്പ് പുറത്തിറക്കി ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ. ഇതുവരെ തിരച്ചിലനായി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാണ് പത്രക്കുറിപ്പ് ഇറക്കിയത്. സംസ്ഥാന മത്സ്യ വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു എന്നാണ് പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മുതലപ്പൊഴിയിലും ഡെപ്യൂട്ടി ഡയറക്ടര്‍ വിഴിഞ്ഞത്തും ക്യാമ്പ് ചെയ്ത് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്നും […]
Read more

`ആർ.എസ്.എസിന്റെ സർട്ടിഫിക്കറ്റ് ജെൻ സിക്ക് വേണ്ട’; മോഹൻ ഭാഗവതിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ യുവതക്ക് ആർ.എസ്.എസ് മേധാവിയുടെ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു . പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ ജെൻ സി, ജെൻ ആൽഫ അംഗങ്ങളുമായി മോഹൻ ഭാഗവത് നടത്തിയ സംവാദത്തിന് പിന്നാലെയാണ് ഈ പ്രതികരണം. യുവതലമുറയുമായി ആർ.എസ്.എസ് ബന്ധം സ്ഥാപിക്കാൻ നടത്തുന്ന ശ്രമത്തെ പ്രതിപക്ഷം ചോദ്യം ചെയ്തിരിക്കുകയാണ്. […]
Read more

ജപ്പാൻ യാത്ര ഇനി എളുപ്പമാവും; പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ജപ്പാനിലേക്ക് യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ജപ്പാൻ നഗരങ്ങളും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും സന്ദർശിക്കാൻ അവ​സരമൊരുക്കി ഐ.ആർ.സി.ടി.സി (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) 10 ദിവസത്തെ പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, താമസം, വിസ, ഭക്ഷണം, സൈറ്റ് സീയിങ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പാക്കേജ്. ജപ്പാൻ എക്സ് ഡൽഹി (Japan Ex Delhi) എന്നതാണ് പാക്കേജിന്റെ പേര്. സെപ്റ്റംബർ ആറിന് ഡൽഹിയിൽ നിന്ന് പുറപ്പെടും. ഒമ്പത് […]
Read more

ഓണത്തിരക്കിന് ആശ്വാസം; കേരളത്തിലേക്ക് 112 പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി: ഓണത്തിന് പ്രത്യേക ട്രെയിൻ സർവിസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഓണക്കാലത്ത് ഉണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് അധിക സർവിസുകൾ നടത്തുന്നതെന്ന് റെയിൽവേ ഔദ്യോഗികമായി അറിയിച്ചു. ആകെ 112 പ്രത്യേക ട്രെയിൻ ട്രിപ്പുകളാണ് ഇതുപ്രകാരം റെയിൽവേ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയാണ് ഈ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുക. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസികൾക്കും വിദ്യാർഥികൾക്കും മറ്റ് യാത്രക്കാർക്കും കേരളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ […]
Read more

വാരാന്ത്യത്തിൽ ചൂട് ശക്തമാകും ; കുവൈത്തിൽ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാരാന്ത്യത്തിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച മുതൽ തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്റെ തോതും ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ സ്വാധീനമാണ് ചൂടും വരണ്ട കാലാവസ്ഥയും ശക്തമാക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഉച്ചസമയങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാനും ഉയർന്ന ചൂടിൽ നിന്ന് സംരക്ഷണ നടപടികൾ സ്വീകരിക്കാനും […]
Read more

രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നെയ്യ് നിർമ്മാണം; ഗുജറാത്തിൽ വ്യാജ നാടൻ നെയ്യ് നിർമാണ സംഘം പിടിയിൽ

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ നാടൻ നെയ്യുമായി ഡയറി ഉടമ പിടിയിൽ. സൂറത്ത് നഗരത്തിലെ ഡയറി യൂണിറ്റിൽ നടന്ന മിന്നൽ പരിശോധനയിലാണ് ശരീരത്തിന് ദോഷകരമായ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ നെയ്യ് പോലീസ് പിടിച്ചെടുത്തത്. പാമോയിൽ, വനസ്പതി, കൃത്രിമ രാസവസ്തുക്കൾ, കൃത്രിമ നിറങ്ങൾ എന്നിവ കലർത്തിയാണ് യഥാർത്ഥ നെയ്യുടെ മണവും രുചിയും നൽകി വ്യാജ നെയ്യ് നിർമ്മിച്ചിരുന്നതെന്നാണ് അന്വേഷണ നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കണ്ടെടുത്ത വ്യാജ നെയ്യ് സാമ്പിളുകൾ വിശദമായ […]
Read more

ദേശീയ കൈത്തറി ദിനം: യുവാക്കളോട് കൈത്തറി വസ്ത്രങ്ങൾ ധരിച്ചുള്ള ‘ഗെറ്റ് റെഡി വിത്ത് മി’ വീഡിയോ തയാറാക്കാൻ‌ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൈത്തറി വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ‘ഗെറ്റ് റെഡി വിത്ത് മി’ (GRWM) വീഡിയോകൾ തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാം റീലിലൂടെ രാജ്യത്തെ യുവാക്കളോട് അഭ്യർത്ഥിച്ചു. ഇന്ത്യയുടെ സമ്പന്നമായ നെയ്ത്തുപാരമ്പര്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും നെയ്ത്തുകാരായ കുടുംബങ്ങളെ പിന്തുണയ്ക്കാനും ഈ ട്രെൻഡ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 7ന് ആഘോഷിക്കുന്ന ദേശീയ കൈത്തറി ദിനത്തിന് മുന്നോടിയായി പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം റീലിൽ, ഈ ദിവസത്തിന്റെ ചരിത്രപരമായ പ്രാധാന്യം പ്രധാനമന്ത്രി ഓർമിപ്പിച്ചു. […]
Read more

പാണക്കാട് മണ്ണിടിച്ചിൽ; അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മണ്ണ് മാറ്റാൻ മാത്രമാണ് മുൻസിപ്പാലിറ്റി അനുമതി നൽകിയത്. എന്നാൽ അതിൻ്റെ മറവിൽ പാറ പൊട്ടിച്ചു. അതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. സ്ഥലത്ത് ഒരുതരത്തിലുള്ള നിർമ്മാണപ്രവൃത്തികളും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദർശിച്ചു സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചു. പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് […]
Read more

മണ്ഡല പുനർനിർണ്ണയ ബില്ല്: ഡി.എം.കെയുടെ നിലപടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: കേന്ദ്രസർക്കാർ വീണ്ടും കൊണ്ടുവരാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണ്ണയ ബില്ലിനോടുള്ള നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. മണ്ഡല പുനർനിർണ്ണയത്തെ ഡിഎംകെ തുടക്കം മുതൽ എതിർത്തിരുന്നെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും ഉദയനിധി സ്റ്റാലിൻ അറിയിച്ചു. ബില്ലിനെതിരെ ഭാവിയിലും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണ്ണയിക്കാനാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാൽ നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയരും. എന്നാൽ 2011 ന് […]
Read more

ഉത്തരേന്ത്യയിൽ അതിതീവ്ര മഴ തുടരുന്നു: കേദാർനാഥ് യാത്ര നിർത്തിവെച്ചു, അസമിൽ മരണം 97 ആയി

ഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഉത്തരാഖണ്ഡിൽ അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ വളരെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർ‍ട്ട് ചെയ്യുന്നത്. പ്രളയത്തെ തുടർന്ന് കേദാർനാഥ് യാത്ര തടസ്സപ്പെട്ടു. അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി. ഡൽഹിയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയുന്നു. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായി ഒറ്റപ്പെട്ടു. സിക്കിം, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായി. ഉത്തരാഖണ്ഡിൽ മലയോര […]
Read more

Recent News