Author: Ardra

നിയമസഭയിലെ കരാർ ക്രമക്കേട്; ഊരാളുങ്കലിന്റെ കരാറുകൾ റദ്ദാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്രമവിരുദ്ധമായ കരാറുകൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഉൾപ്പെടെയാണ് സ്പീക്കർ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഊരാളുങ്കലിനെ ഒഴിവാക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. പകരം ഈ ചുമതല ഇനി മുതൽ പൊതുമരാമത്ത് വകുപ്പിനായിരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിന് ലഭിച്ച […]
Read more

‘ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നൽകരുത്’; നിർദ്ദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കും നീട്ടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. അത്തരം മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാനിലൂടെ മയക്കുമരുന്ന് ലോബിയുടെ പത്തി തകര്‍ത്തിരിക്കുകയാണ്. കേരള പൊലീസ് വളരെ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മയക്കുമരുന്ന് ലോബി പല സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്ന […]
Read more

വിഷണറികൾക്ക് ആകാശം തൊടാൻ ക്രൈറ്റർ ​ഗ്രൂപ്പിന്റെ ദ സ്കൈ

ആകാശം തൊടാൻ കോഴിക്കോട് ടൗണിനടുത്തായി ദ സ്കൈ(The Skye) ഒരുങ്ങുന്നു. സ്വപ്നങ്ങളുടെ ചിറകിന് ആകാശം പോലും അതിരല്ല എന്ന് കാണിച്ചു കൊടുക്കുകയാണ് കോഴിക്കോട് കശ്മീർ കുന്നിൽ ഉയരുന്ന ക്രൈറ്റർ ​ഗ്രൂപ്പിന്റെ പദ്ധതി. ന​ഗരത്തിന്റെ എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു, എന്നാൽ ന​ഗരത്തിന്റെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന ഒരിടം. കോഴിക്കോട് ന​ഗരത്തിൽ നിന്ന് 9 കിലോമീറ്റർ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന കശ്മീർ കുന്ന്. ന​ഗരത്തിൽ നിന്നും വെറും 12 മിനിറ്റിൽ എത്തിച്ചേരാനാകുന്ന ദൂരം. തറനിരപ്പിൽ നിന്ന് ഏകദേശം […]
Read more

സുരക്ഷയ്ക്കായി നിയോഗിച്ചത് 92 പോലീസുകാരെ; എണ്ണം കുറയ്ക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ശാന്തിഗിരിയിലേക്കുള്ള യാത്രയിൽ സുരക്ഷ ഡ്യൂട്ടിക്ക് ആദ്യം നിയോഗിച്ചത് 92 പോലീസ് ഉദ്യോഗസ്ഥരെ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫിസ് അമിത സുരക്ഷ ആവശ്യമില്ലെന്ന് നിർദേശം നൽകിയതോടെ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലുടനീളം പോലീസിനെ വിന്യസിച്ചത്. 22 എസ്‌ഐമാർ, 3 ഡിവൈഎസ്പിമാർ, മഫ്തിയിൽ അൻപതോളം പേർ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു സംഘത്തെയാണ് സുരക്ഷയ്ക്കായി തയാറാക്കിയത്. നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല പൊലീസ് സബ് ഡിവിഷനുകളിലുള്ള ഉദ്യോഗസ്ഥരെയാണ് […]
Read more

പൊന്മുടിയിലേക്ക് കൂടുതൽ KSRTC സർവീസുകൾ ആരംഭിക്കും

പൊന്മുടി: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി ബസ്സുകളിൽ തിരക്കേറിയ സാഹചര്യത്തിൽ പൊന്മുടിയിലേക്ക് കെ.എസ്.ആർ.ടി.സി. കൂടുതൽ സർവ്വീസുകൾ ആരംഭിക്കും. തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്നു പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നത്. അവധിദിവസങ്ങളിൽ വിതുര ഡിപ്പോയിൽനിന്നു കൂടുതൽ സർവീസുകൾ നടത്താനും തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണിന്റെ ഓഫീസ് അറിയിച്ചു. ഷട്ടിൽ ട്രിപ്പുകൾ ഞായറാഴ്ച തുടങ്ങി. പൊന്മുടിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഇത്തവണത്തെ ബജറ്റിൽ നാലുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്കു നേരെ […]
Read more

‘പിണറായി ഇപ്പോഴും പവർഫുൾ ആണ്’; പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കില്ലെന്ന് ജി സുധാകരൻ എംഎൽഎ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രൂക്ഷമായി വിമർശിക്കുന്നതിനിടയിലാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്. പിണറായിയുടെ സ്നേഹം ഒരിക്കലും മറക്കില്ലെന്നും രാഷ്ട്രീയ വിയോജിപ്പുകൾ മാത്രമാണ് അദ്ദേഹവുമായുള്ളതെന്നും ജി സുധാകരൻ എംഎൽഎ പറഞ്ഞു. പിണറായി വിജയൻ ഇപ്പോഴും പവർഫുൾ തന്നെയാണ്, അദ്ദേഹത്തിന്റെ പവറിന് യാതൊരു പ്രശ്നങ്ങളുമില്ലെന്നും ജി സുധാകരൻ പറഞ്ഞു. എന്നാൽ മുമ്പത്തെപ്പോലെയല്ല, ഇന്ന് പ്രതിപക്ഷ നേതാവായ മുൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കൂടെ […]
Read more

ലീഗിന്‍റെ ബാക്കി 50 ലധികം വീട് എവിടെ? ; ലീഗിനെ വിമർശിച്ച് കെ ടി ജലീൽ

മലപ്പുറം: മുണ്ടക്കൈ പുനരധിവാസത്തിൽ മുസ്‌ലിം ലീഗിനെ വിമർശിച്ച് സിപിഎം നേതാവ് കെ ടി ജലീൽ. ലീഗിന്‍റെ ബാക്കി 50 ലധികം വീട് എവിടെയാണെന്ന് ജലീൽ ചോദിച്ചു. വീടുകൾ നിർമിക്കാനുള്ള കല്ല് പോലും എത്തിച്ചിട്ടില്ലെന്നും ആരോപിച്ചു. താൻ നിരന്തരം ചോദ്യം ഉയർത്തിയത് കൊണ്ടാണ് വേഗത്തിൽ 50 വീടുകൾ നിർമിച്ചു നൽകിയത്. ഭരണത്തിന്‍റെ ഹാങ്ങോവറിൽ ബാക്കിയുള്ള വീടുകളുടെ കാര്യം ലീഗ് മറന്ന മട്ടാണെന്നും രണ്ടുമാസത്തിനുള്ളിൽ വീട് നിർമാണം ആരംഭിച്ചിട്ടില്ലെങ്കിൽ വയനാട്ടിലെത്തി ലീഗുകാരെ ഇത് ഓർമപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ”ഞാൻ പറഞ്ഞില്ലായിരുന്നെങ്കിൽ […]
Read more

മധ്യപ്രദേശ് വഖഫ് ബോർഡിൽ ഹിന്ദു അംഗങ്ങളെ നിയമിച്ച് ബിജെപി സർക്കാർ

ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ് പുനസംഘടിപ്പിച്ച് ബിജെപി സർക്കാർ. ഇതോടെ രാജ്യത്ത് ആദ്യമായി വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡ് പുനസംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലീം ഇതര മതസ്ഥരും അംഗങ്ങളാകണമെന്ന വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് മധ്യപ്രദേശ് സർക്കാർ നടപടി സ്വീകരിച്ചത്. സൻവാർ പട്ടേലിനെ ചെയർമാനാക്കി ആണ് 10 അംഗ സംസ്ഥാന വഖഫ് ബോർഡിനെ സർക്കാർ പുനസംഘടിപ്പിച്ചത്. മനോജ് മൽപാനി, അനിമേഷ് […]
Read more

ശേഷാദ്രിനാഥന്റെ നിയമനം: ‘പാർട്ടിക്കകത്ത് പറയേണ്ടത് പാർട്ടിക്കകത്ത് പറയണം’; സണ്ണിജോസഫ്

കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ രംഗത്തുവന്ന പി എം നിയാസിനെ തള്ളി മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. പാർട്ടിക്ക് അകത്ത് പറയേണ്ടത് പാർട്ടിക്ക് അകത്ത് പറയണമെന്നും നിയാസ് നടത്തിയ പരസ്യ പ്രതികരണത്തോട് തനിക്ക് യോജിപ്പില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശേഷാദ്രിനാഥൻ സംഘപരിവാറുകാരനാണ് എന്നായിരുന്നു കെപിസിസി ജനറൽ സെക്രട്ടറിയായ പി എം നിയാസിന്റെ വിമർശനം. വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും കണ്ട് […]
Read more

പിഎം ശ്രീ: എല്ലാം അടിയറവ് വെച്ചുള്ള കരാറിലാണ് മുൻ സർക്കാർ ഒപ്പിട്ടത്; മുൻ സർക്കാരിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി എല്ലാ വശവും പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. യുഡിഎഫുമായുള്ള ചർച്ചകൾ ആവശ്യമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഉപസമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രിയും സർക്കാരുമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും എൻ ഷംസുദ്ദീൻ  മാധ്യമങ്ങളോട് പറഞ്ഞു പറഞ്ഞു. കേന്ദ്രത്തിന് തീരുമാനമെടുക്കാനുള്ള ഏകപക്ഷീയമായ കരാറിലാണ് കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. എല്ലാം അടിയറവ് വെച്ചുള്ള കരാറിലാണ് മുൻ സർക്കാർ ഒപ്പിട്ടത്. കരാറിൽനിന്ന് പിൻവാങ്ങാനോ മാറ്റംവരുത്താനോ കേന്ദ്ര സർക്കാരിന് മാത്രമാണ് അവകാശം. […]
Read more

Recent News