ദുബായ് ശൈഖ് സായിദ് റോഡിലെ റെസ്റ്റോറന്‍റിൽ തീപിടിത്തം
ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലെ ഒരു റെസ്റ്റോറന്‍റിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെ ഉണ്ടായ തീപിടിത്തം മൂന്ന് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ 7.42നാണ് ദുബായ് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ തീപിടിത്തം സംബന്ധിച്ച അടിയന്തര സന്ദേശം ലഭിക്കുന്നത്. തുടർന്ന് ഈ പ്രദേശത്തിന്റെ സുരക്ഷാ ചുമതലയുള്ള അൽ ഇത്തിഹാദ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു. രാവിലെ 7.48ഓടെ […]
Read more

