Author: Ardra

ഗസ്സയുടെ ഭരണം ഒഴിഞ്ഞ് ഹമാസ്

ഗസ്സ: ഗസ്സയുടെ ഭരണമൊഴിഞ്ഞ് ഹമാസ്. വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് പ്രഖ്യാപനം. ആഭ്യന്തര മന്ത്രാലയത്തിന്റെ ജീവനക്കാർ ജോലിയിൽ തുടരും. നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്‌ട്രേഷൻ ഓഫ് ഗസ്സക്കാണ് ഭരണം കൈമാറിയത്. 20 വർഷമായി ഗസ്സ ഭരിച്ചിരുന്നത് ഹമാസ് ആയിരുന്നു. പല ഘട്ടങ്ങളിലായി യുഎസ്-ഇസ്രായേൽ അധിനിവേശത്തെ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്ത ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഭരണം ഒഴിഞ്ഞത്. 2023 ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ നടത്തിയ വംശഹത്യയിൽ ഗസ്സ വലിയ മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നത്. ഗസ്സയിലേക്കുള്ള വെള്ളവും […]
Read more

ഗസ്സയിലേക്ക് ഭക്ഷ്യകിറ്റുകളെത്തിച്ച് സൗദി

റിയാദ്: ഗസ്സ മുനമ്പിന്റെ മധ്യ-തെക്കൻ മേഖലകളിൽ കടുത്ത ദാരിദ്ര്യവും പ്രയാസവും അനുഭവിക്കുന്ന കുടുംബങ്ങൾക്കായി 25,000 ഭക്ഷ്യകിറ്റുകളെത്തിച്ച് സൗദിയുടെ കിങ് സൽമാൻ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് സെന്റർ(കെ.എസ്.റിലീഫ്). കെ.എസ്.റിലീഫിന്റെ സെൻട്രൽ കിച്ചൻ വഴിയാണ് ഭക്ഷണമെത്തിച്ചത്.ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി സൗദി നടത്തുന്ന വിപുലമായ ജനകീയ ദുരിതാശ്വാസ കാമ്പയിന്റെ ഭാഗമായാണ് നടപടി. ​ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങൾക്ക് ആശ്വാസം പകരുക, മേഖലയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന സൗദിയുടെ ശക്തമായ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Read more

കൂടുതൽ കെനിയൻ തൊഴിലാളികൾ സൗദിയിലെത്തും; സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് സൗദിയും കെനിയയും

റിയാദ്: വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനായി മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും കെനിയയും. കസ്റ്റംസ് പ്രവർത്തനങ്ങളിലെ പരസ്പര സഹകരണം, നേരിട്ടുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക, കെനിയൻ തൊഴിലാളികളുടെ സൗദിയിലെ നിയമനം എന്നിവയിലാണ് കരാർ ധാരണയായത്. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, കെനിയൻ വിദേശകാര്യ മന്ത്രി മൂസാലിയ മുദാവദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാറുകൾ ഒപ്പിട്ടത്. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ച് നടന്ന സൗദി-കെനിയ പൊളിറ്റിക്കൽ കൺസൾട്ടേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. […]
Read more

സൗദിയിൽ വാഹന അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

റിയാദ്: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ രണ്ട് പേർ മരിച്ചു. മലപ്പുറം രാങ്ങാട്ടൂർ തെക്കേ പീടിയേക്കൽ അബ്ദുല്ലത്തീഫ് (കുഞ്ഞുമോൻ) എന്നയാളുടെ ഭാര്യയും മകളുമാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയിൽ, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘ദലം’ എന്ന സ്ഥലത്തുവെച്ചായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ഉംറ കർമങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന […]
Read more

‘രോ​ഗികൾക്കായി സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാം ‘; ആശുപത്രികളിൽ ‘ക്വയറ്റ് അവേഴ്സ്’ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

കുവൈത്ത് സിറ്റി: ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കൂടുതൽ ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന ‘ക്വയറ്റ് അവേഴ്സ്’ പദ്ധതിയുടെ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി. ദിവസവും രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് ‘ക്വയറ്റ് അവേഴ്സ്’ ആയി നിശ്ചയിച്ചിരിക്കുന്നത്. രോഗീ പരിചരണവുമായി ബന്ധപ്പെട്ട മെഡിക്കൽ, നഴ്സിംഗ്, അനുബന്ധ ജീവനക്കാർക്കാണ് മന്ത്രാലയം നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. സംസാരിക്കുമ്പോൾ ശബ്ദം എപ്പോഴും താഴ്ത്തി സംസാരിക്കുക, ആശുപത്രി കോറിഡോറുകളിലും നഴ്സിംഗ് റൂമുകളിലും വെച്ചുള്ള അനാവശ്യമായ കൂട്ടംചേർന്നുള്ള […]
Read more

ആഗോള വിപണിയിൽ എണ്ണ ഉൽപ്പാദനം കുത്തനെ കൂടും; പ്രതിദിനം 1.88 ലക്ഷം ബാരൽ അധികം ഉൽപ്പാദിപ്പിക്കാൻ ധാരണയായി

റിയാദ്: ആഗോള എണ്ണവിപണിയിൽ വിതരണം വർദ്ധിപ്പിക്കാൻ സൗദി അറേബ്യയും റഷ്യയും ഉൾപ്പെടെയുള്ള ഏഴ് പ്രമുഖ ഒപെക് പ്ലസ് രാജ്യങ്ങൾ സംയുക്തമായി തീരുമാനിച്ചു. നിലവിലുള്ള സ്വമേധയാലുള്ള ഉൽപ്പാദന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിന്‍റെ ഭാഗമായി, ആഗസ്റ്റ് മുതൽ പ്രതിദിനം 1.88 ലക്ഷം ബാരൽ എണ്ണ അധികമായി ഉൽപ്പാദിപ്പിക്കാനാണ് രാജ്യങ്ങൾ തമ്മിൽ ധാരണയായിരിക്കുന്നത്. സൗദി അറേബ്യ, റഷ്യ എന്നിവയ്ക്ക് പുറമെ ഇറാഖ്, കുവൈത്ത്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. ആഗോള എണ്ണവിപണിയുടെ നിലവിലെ സാഹചര്യങ്ങളും ഭാവി […]
Read more

ഖമനേയിക്ക് അന്ത്യാഭിവാദ്യം; ജനങ്ങളോടൊപ്പം അണി ചേർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ടെഹ്റാൻ: ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയിൽ ജനങ്ങളോടൊപ്പം അണി ചേർന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നേരത്തേ ഇസ്രായേലിന്റെ വധശ്രമം അതിജീവിച്ച നേതാവാണ് മസൂദ് പെസെഷ്കിയാൻ. ആയത്തുള്ള അലി ഖമനേയിയുടെ അതേ പാതയാണ് താനും ആ​ഗ്രഹിക്കുന്നതെന്ന് മുൻപ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. അത്തരത്തിലുള്ള സന്ദേശങ്ങളാണ് ഏറ്റവും ഉന്നതനായ നേതാവ് തന്നെ ജനങ്ങൾക്കിടയിലൂടെ ഇറങ്ങി നടന്നുകൊണ്ട് കൈമാറുന്നത്. ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്ര ഇന്ന് കടന്നുപോകുന്നത് പത്ത് കിലോമീറ്ററാണ്. ടെഹ്റാനിലെ ഇമാം ഹുസൈൻ […]
Read more

പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ വച്ച് വെട്ടി

ബെം​ഗളൂരു: ‌കർണാടകയിലെ ദാവൺഗരെയിൽ പ്രണയ വിവാഹിതനായ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ വച്ച് വെട്ടിപ്പരിക്കേൽപിച്ചു. സിദ്ധേഷ് എന്ന ഇരുപത്തിരണ്ടുകാരനാണ് പൊലീസുകാർ നോക്കിനിൽക്കെ ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ ബന്ധുക്കൾ ഭീഷണി ഉയർത്തിയതിനെ തുടർന്ന് പരാതി നൽകാൻ ബസവപട്ടണ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. ദാവൺഗരെയിലെ കാഞ്ചുഗാരനഹള്ളി സ്വദേശി സിദ്ദേഷ് ലീലാവതി എന്ന പതിനെട്ടുകാരിയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ എതിർത്തതോടെ വീട് വിട്ടിറങ്ങിയ ഇരുവരും ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. പിന്നാലെ ഭീഷണി കടുത്തതോടെ ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ നേരിട്ടെത്തി […]
Read more

വിദ്യാർഥിനിയ്ക്കുനേരെ ബസിൽ ലൈംഗികാതിക്രമം; കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം: പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും വിധിച്ച് അതിവേഗ കോടതി. അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശിയായ അരുൺകുമാറിനെയാണ് (46) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികമായി തടവ് അനുഭവിക്കണം. 2024 സെപ്റ്റംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാടുനിന്ന് കിഴക്കേക്കോട്ടയിലേക്ക് പോകുന്ന ബസ്സിൽവെച്ചാണ് പ്രതി പെൺകുട്ടിയ്ക്കുനേരെ […]
Read more

പെൻഷനൊപ്പം ഇനി ആരോഗ്യ ഇൻഷുറൻസും: ‘എൻ.പി.എസ് സ്വാസ്ഥ്യ’ രണ്ടു മാസത്തിനുള്ളിൽ വിപണിയിലെത്തും

റിട്ടയർമെന്റ് സമ്പാദ്യത്തോടൊപ്പം ആരോഗ്യ ഇൻഷുറൻസ് കൂടി ഉറപ്പാക്കുന്ന സംവിധാനം അവതരിപ്പിക്കാൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി. എൻ.പി.എസ് സ്വാസ്ഥ്യ എന്ന പേരിലുള്ള പദ്ധതി രണ്ടു മാസത്തിനുള്ളിൽ വിപണിയിലെത്തും. മാരക രോഗങ്ങൾക്കും വൻതുക ആവശ്യമുള്ള ചികിത്സകൾക്കും ഉൾപ്പടെ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. പ്രത്യേക ഹെൽത്ത് സേവിംഗ്സ് അക്കൗണ്ടും ഗ്രൂപ്പ് ടോപ്പ്-അപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയും നിക്ഷേപകർക്ക് ലഭ്യമാകും. വരിക്കാർ നൽകുന്ന വിഹിതത്തിന്റെ ഒരു ഭാഗം ഗ്രൂപ്പ് ടോപ്പ്-അപ്പ് ഇൻഷുറൻസ് പ്രീമിയത്തിലേക്കും ബാക്കി തുക ഹെൽത്ത് സേവിംഗ്സ് അക്കൗണ്ടിലേക്കും […]
Read more

Recent News