Author: Ardra

‘സിപിഎം പ്രവർത്തകർ പ്രിയദർശിനി ബസിൽ കയറേണ്ടെന്ന് ഗോവിന്ദൻ മാസ്റ്റർ പറയുന്നില്ലല്ലോ?’; മന്ത്രി സി.പി ജോൺ

കാസർകോട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പ്രിയദർശിനി പദ്ധതി ബഹിഷ്കരിക്കണം എന്ന് പറഞ്ഞവരെ ഇപ്പോൾ കാണാനില്ലെന്ന് ഗതാഗത മന്ത്രി സി പി ​ജോൺ. സിപിഎമ്മിന്‍റെ പ്രവർത്തകരോടെല്ലാം പ്രിയദർശിനിയിൽ കയറരുതെന്ന് പറഞ്ഞാൽ 35 ശതമാനം പേർ കയറില്ലല്ലോ. സ്വകാര്യ ബസ് ഉടമകൾക്ക് അതിന്റെ പ്രയോജനം കിട്ടുമല്ലോയെന്നും മന്ത്രി സി പി ജോണ്‍ പരിഹസിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയുമായി ആലോചിച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മുപ്പതിനായിരത്തിലധികം ബസ്സുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ എണ്ണായിരം ബസ്സുകൾ മാത്രമേയുള്ളൂ. അതിന്‍റെ […]
Read more

സിപിഎം നേതാക്കൾക്കെതിരെ ഒളിയമ്പുമായി മുൻ എംഎൽഎ സുജിത്ത് വിജയൻപിള്ള

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ താൻ നേരിട്ട പരാജയത്തിൽ സിപിഎം നേതാക്കളെ വിമർശിച്ച് മുൻ എംഎൽഎ ഡോ. സുജിത് വിജയൻ പിള്ള. സി.പി.എം. നേതാക്കളെ സംശയമുനയിൽ നിർത്തുന്ന വിമർശനവുമായി പാർട്ടി സ്വതന്ത്ര എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിമ‍ർശനം. താൻ പരാജയപ്പെട്ട കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില മുൻനിര നേതാക്കൾ ഉദാസീനരായിരുന്നെന്ന് സുജിത്ത് സാമൂഹികമാധ്യമത്തിൽ കുറിച്ചു. സ്ഥാനമൊഴിഞ്ഞ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ശ്യാം മോഹന് അഭിവാദ്യമർപ്പിച്ചു തയ്യാറാക്കിയ കുറിപ്പിലാണ് ചില നേതാക്കളെ സംശയമുനയിൽ നിർത്തുന്നത്. ‘മറ്റുള്ളവർക്കുകൂടി അവസരം നൽകുകയെന്ന ശ്യാം […]
Read more

‘പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നതാണ് സംരംഭകന്റെ വിജയം’- മന്ത്രി ഷിബു ബേബി ജോൺ

കൊച്ചി: പരാജയത്തിൽ നിന്നും പാഠം ഉൾകൊള്ളുക എന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ തിരിച്ചറിയുകയും അതിനുള്ള പരിഹാരം കണ്ടെത്തുകയും വേണം. നിങ്ങളുടെ കൈവശമുള്ള എല്ലാ വിഭവങ്ങളും ഒരു സംരംഭത്തിൽ മാത്രം നിക്ഷേപിക്കരുതെന്നും തന്റെ ബിസിനസ് തകർച്ചയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. കാക്കനാട് സ്മാർട്ട് സിറ്റി കൊച്ചിയിലെ ലുലു ഐ.ടി. ടവറിൽ സ്‌കൂൾ ഓഫ് ഫ്യൂച്ചറിന്റെയും 2028 ബാച്ചിന്റെയുംഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
Read more

മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്കെന്ന് മന്ത്രി പി കെ ബഷീർ

തിരുവനന്തപുരം: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കൺ റെയിൽവേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ പറഞ്ഞു. നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു. വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കിയാണ് കരാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ ജോലി നിർത്തി ആളുകളെ മാറ്റിയത് കൊണ്ട് എഞ്ചിനീയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇതിൽ പിഡബ്ല്യുഡിയെ കൂടുതൽ കുറ്റം […]
Read more

മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം; നാല് പേർ പിടിയിൽ

മസ്കത്ത്: മസ്കത്തിലെ മുത്ര വിലായത്തിൽ സ്വർണക്കടയുടെ മതിൽ തുരന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച നാല് ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ്, നോർത്ത് അൽ ബാത്തിന, ദോഫാർ പൊലീസ് കമാൻഡുകളുമായി സഹകരിച്ച് നടത്തിയ തിരച്ചിലിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് ഇവർ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. കടയുടെ മതിൽ തകർത്ത് അകത്തുകയറി സ്വർണാഭരണങ്ങൾ കവരാൻ ശ്രമിച്ചതിലൂടെ പ്രതികൾ സ്വത്ത് വകകൾ നശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. പിടിയിലായ നാല് പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി […]
Read more

കുവൈത്തിലും പാസ്​പോർട്ട്​ പ്രതിസന്ധി; ജൂലൈ ഒമ്പത്​ വരെ അടിയന്തര സേവനങ്ങൾ മാത്രം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇന്ത്യൻ എംബസിക്ക്​ കീഴിലെ പാസ്​പോർട്ട്​, വിസ, കോൺസുലാർ സേവനങ്ങളിൽ പ്രതിസന്ധി തുടരുന്നു. പാസ്​പോർട്ട്​ സേവനം അടിയന്തര കേസുകൾക്ക്​ മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്​ ​ ജൂ​ലൈ ഒമ്പത്​ വരെ നീട്ടിയിട്ടുണ്ട്. തൽക്കാൽ പാസ്​പോ​​ർട്ട്​, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്​, സിവിൽ ഐ.ഡി കാലഹരണപ്പെടുന്ന കേസുകളി​ൽ ഷോർട്ട്​ ടേം പാസ്​പോ​ർട്ട്​, എമ​ർജൻസി സർട്ടിഫിക്കറ്റുകൾ, ഇ-വിസകൾ എന്നിവയാണ്​ അടിയന്തര സേവനങ്ങളിൽ ഉൾപ്പെടുന്നത്​. ഭരണപരമായ കാരണങ്ങളാലാണ്​ പാസ്​പോർട്ട്​ സേവനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയത്​ എന്നാണ്​ അധികൃതർ അറിയിക്കുന്നത്​. സാധാരണ പാസ്​പോർട്ട്​ അപേക്ഷ, അറ്റസ്​റ്റേഷൻ […]
Read more

രാജ്യത്ത് 58 എൻജിനീയറിങ് കോളേജുകൾ പൂട്ടി; മുന്നിൽ മഹാരാഷ്ട്രയും ഉത്തർപ്രദേശും

ന്യൂഡൽഹി: 2025-26 അധ്യയന വർഷത്തിൽ രാജ്യത്തുടനീളം 58 എൻജിനീയറിങ്, ടെക്‌നിക്കൽ കോളേജുകൾ അടച്ചുപൂട്ടിയതായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ)). വിദ്യാർഥികളുടെ കുറവ്, ആവശ്യത്തിന് അധ്യാപകരില്ലാത്ത അവസ്ഥ, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ, പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ എന്നിവയാണ് കോളേജുകൾ പൂട്ടാൻ കാരണമായതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. അടച്ചുപൂട്ടിയ കോളേജുകളിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഇരു സംസ്ഥാനങ്ങളിലും 12 കോളേജുകൾ വീതം പൂട്ടിയിട്ടുണ്ട്. മധ്യപ്രദേശിൽ എട്ടും, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നാല് വീതവും കോളേജുകൾക്ക് […]
Read more

പി കെ ശശി സിഎംപിയിലേക്ക്; ശശി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന് സിപി ജോണ്‍

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ പി കെ ശശി സിഎംപിയിലേക്ക്. പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഡെമക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) സിഎംപിയില്‍ ലയിക്കും. ഡിഎംഎഫിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായി യോജിച്ചുപോകാവുന്ന പാര്‍ട്ടി സിഎംപിയാണ്. സിഎംപിയില്‍ ലയിക്കാനുള്ള തീരുമാനം പാര്‍ട്ടി ഏകകണ്ഠമായി അംഗീകരിച്ചുവെന്നും പി കെ ശശി പറഞ്ഞു. സിഎംപി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ സി പി ജോണിന്റെ സാന്നിധ്യത്തിലാണ് പി കെ ശശിയുടെ പ്രഖ്യാപനം. ശശിയുടെ പ്രഖ്യാപനത്തെ സി പി ജോണ്‍ സ്വാഗതം ചെയ്തു. പി […]
Read more

കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ അവതരിപ്പിക്കാൻ കേന്ദ്രം; 2027-ഓടെ ഇ21 പെട്രോളും 2029-ഓടെ ഇ25 പെട്രോളും എത്തും

ന്യൂഡൽഹി: എഥനോൾ കലർത്തിയ പെട്രോൾ പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. 2027-ഓടെ ഇ21 പെട്രോളും 2029-ഓടെ ഇ25 പെട്രോളും രാജ്യത്ത് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട്ചെയ്തു. അതേസമയം, ഇ20 പെട്രോളിനെതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഇ21, ഇ25 പെട്രോൾ അവതരിപ്പിക്കുന്നത് വൈകിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും ചില ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) അവതരിപ്പിച്ചതിന് പിന്നാലെയാണ് കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ അവതരിപ്പിക്കാനായി കേന്ദ്രം പദ്ധതിയിടുന്നത്. ഇതിന്റെ ഭാ​ഗമായി 2027-ൽ 21 […]
Read more

റോഡിലെ വെള്ളക്കെട്ടിലൂടെ ബോട്ടിൽ യാത്ര ചെയ്ത് നടൻ, വീഡിയോ വൈറൽ

കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ നടൻ അയാസ് അഹമ്മദ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെ ഇൻഫ്ലേറ്റബിൾ ബോട്ടിൽ യാത്ര ചെയ്യുന്ന നടന്റെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടിയത്. “എല്ലാ മൺസൂൺകാലത്തും മുംബൈക്കാർ” എന്ന അടിക്കുറിപ്പോടെയാണ് അയാസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. “കുട കൊണ്ടുവന്നത് നന്നായി” എന്ന തമാശയും അദ്ദേഹം കുറിപ്പിൽ ചേർത്തിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള ഇൻഫ്ലേറ്റബിൾ ബോട്ടിൽ കുടയും പിടിച്ച് മുംബൈയിലെ വീര ദേസായി റോഡിലൂടെ […]
Read more

Recent News