Author: Ardra

ഇന്ന് ലോക ചോക്ലേറ്റ് ദിനം; നൽകാം പ്രിയപ്പെട്ടവർക്ക് ചോക്ലേറ്റ്

ചോക്ലേറ്റിനെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. ജൂലൈ ഏഴ് അറിയപ്പെടുന്നത് ലോക ചോക്ലേറ്റ് ദിനം അല്ലെങ്കിൽ അന്താരാഷ്‌ട്ര ചോക്ലേറ്റ് ദിനം എന്നിങ്ങനെയാണ്. സന്തോഷം നിറഞ്ഞ നിമിഷങ്ങളുടെ സൗമ്യമായ ഓർമ്മപ്പെടുത്തലാണ് ചോക്ലേറ്റ് ദിനം എന്നും പറയാം. ഈ ദിനത്തിൽ പ്രായഭേദമന്യേ എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചോക്ലേറ്റ് നൽകുകയും ആഘോഷമാക്കുകയും ചെയ്യുന്നു. മനം കവരുന്ന രുചിയ്‌ക്കപ്പുറം ചോക്ലേറ്റിന് സന്തോഷം പങ്കുവെയ്‌ക്കാനും സ്‌നേഹം പകരാനും സാധിക്കുമെന്നും കരുതുന്നവരും നിരവധിയാണ്. ലോക ചോക്ലേറ്റ് ദിനം പങ്കുവെയ്‌ക്കുന്നത് വളരെ അർത്ഥവത്തായ കാര്യങ്ങളാണ്. സ്‌നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും ആഹ്ലാദത്തിന്റെയും […]
Read more

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കിണറ്റിൽ വീണു. ചൊവ്വാഴ്ച പുലർച്ചെ 5.30-ഓടെയാണ് കൂവപ്പാറ സ്വദേശി അഷറഫിന്റെ പുരയിടത്തിലെ കിണറ്റിൽ ആന വീണത്. പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടത്തിൽ നിന്നും കൂട്ടംതെറ്റിയെത്തിയ ആനയാണ് കിണറ്റിൽ വീണത്.വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് തിട്ടയാക്കി ആനയെ മുകളിലേക്ക് കയറ്റാനാണ് ശ്രമം.
Read more

പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകുന്ന ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയാറാവണം; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന ഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇന്ത്യയുടെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ്‌സി അംഗങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2025ലെ ശമ്പള പരിഷ്ക്കരണം പ്രകാരം പിഎസ്‌സി ചെയർമാനു 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. […]
Read more

‘പഠന കാലത്ത് ക്ലാസ് ലീഡർ പോലും ആയിട്ടില്ല’:ആരോപണങ്ങൾ തള്ളി എൻ ശേഷാദ്രിനാഥൻ

തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന്‍ പറഞ്ഞു. കോളേജ് പഠനകാലത്ത് ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും ശേഷാദ്രിനാഥന്‍ പറഞ്ഞു. കോൺഗ്രസ് നേതാവ് പിഎം നിയാസുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഒരു കാലത്തും ഒരാളുമായും ബന്ധമില്ല. യുയുസി ആയെന്നൊക്കെയാണ് പറയുന്നത്. പഠിക്കുന്ന കാലത്ത് ഒരു ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല. കോളേജില്‍ പഠിക്കുമ്പോള്‍ മത്സരിച്ചിട്ടുപോലമില്ല. പ്രൊഫഷനില്‍ മാത്രം ഫോക്കസ് ചെയ്ത് സിവില്‍ […]
Read more

അഭിഭാഷക നിയമനം: അനർഹരെ പുറത്താക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ്

കൊച്ചി: ഹൈക്കോടതി അഭിഭാഷ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ്. ഹൈക്കോടതി അഭിഭാഷകരുടെ പട്ടികയിൽ ഇനിയും അനർഹരുണ്ടെന്നും അവരെ പുറത്താക്കിയില്ലെങ്കിൽ പട്ടിക പുറത്തുവിടുമെന്നും അംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്നും സംഘടന ആരോപിച്ചു. ജൂൺ 4നും ജൂൺ 11നും ആയിരുന്നു അഭിഭാഷക നിയമനത്തിൽ പട്ടിക പുറപ്പെടുവിച്ചത്. ഈ രണ്ട് പട്ടികയിലും ലോയേഴ്സ് സംഘടന എതിർപ്പ് പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. അനർഹരെ ഉൾപ്പെടുത്തിയെന്നും ലോയേഴ്സ് കോൺ​ഗ്രസിനെ തഴഞ്ഞുവെന്നുമായിരുന്നു സംഘടനയുടെ ആരോപണം. മുഖ്യമന്ത്രി വി ഡി സതീശനെ നേരിട്ട് കണ്ട് […]
Read more

പോര്‍ച്ചുഗീസ് പരിശീലക സ്ഥാനമൊഴിഞ്ഞ് റോബര്‍ട്ടോ മാര്‍ട്ടിനസ്

ഡാളസ്: 2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആണ് പോര്‍ച്ചുഗല്‍ പുറത്തായതിനു പിന്നാലെ പോര്‍ച്ചുഗീസ് പരിശീലക സ്ഥാനമൊഴിഞ്ഞ് റോബര്‍ട്ടോ മാര്‍ട്ടിനസ്. ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് താന്‍ ടീമിനൊപ്പം ചേര്‍ന്നതെന്നും, ആ ലക്ഷ്യം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ തുടരുന്നത് അര്‍ത്ഥശൂന്യമാണെന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് വ്യക്തമാക്കി. “ഇതൊരു സൈക്കിളിന്റെ അന്ത്യമാണ്. ടീമിന് പുതിയൊരു ശബ്ദവും പുതിയൊരു നേതൃത്വവും ആവശ്യമാണ്. ഞാൻ ടീം വിടുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതല്ല. എന്നാല്‍ ലോകകപ്പ് വിജയിക്കാനുള്ള ലക്ഷ്യത്തില്‍ പരാജയപ്പെട്ടതോടെ സ്ഥാനമൊഴിയുന്നത് ഉചിതമാണെന്ന് തോന്നുന്നു. മൂന്നര […]
Read more

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര […]
Read more

സ്പായിൽ കയറി സ്ത്രീകൾക്ക് നേരെ അതിക്രമം; ഗുണ്ടാനേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: സ്പായിൽ കയറി ഗുണ്ടാ പിരിവും സ്ത്രീകൾക്കു നേരെ അതിക്രമവും നടത്തിയ ഗുണ്ടാനേതാവ് മരട് അനീഷ് കസ്റ്റഡിയിൽ. നെടുമ്പാശേരി പൊലീസ് ആണ് പിടികൂടിയത്. നെടുമ്പാശേരിയിലെ സ്പായിലായിരുന്നു ഇയാൾ അതിക്രമം നടത്തിയത്. സംഭവത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് അനീഷ് പിടിയിലായത്.
Read more

വിരമിച്ച ശേഷം സ്വകാര്യ കാറിൽ ഔദ്യോ​ഗിക ചിഹ്നം ഉപയോ​ഗിച്ചു; ടോമിൻ തച്ചങ്കരിക്ക് നോട്ടീസയച്ച് ഹൈക്കോടതി

കൊച്ചി: വിരമിച്ചതിന് ശേഷവും സ്വകാര്യ കാറിൽ ഔദ്യോ​ഗിക ചിഹ്നം ഉപയോ​ഗിച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. താമരശ്ശേരി സ്വദേശി നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 31ന് ഉള്ളിൽ മറുപടി നൽകാനാണ ഹൈക്കോടതി നിർദ്ദേശം. നേരത്തെ വാഹന വകുപ്പ് 250 രൂപ പിഴ ഈടാക്കിയിരുന്നു. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ച കാർ ഉപയോഗിച്ചത്. പരാതി നേരത്തെ കീഴ്കോടതിയും പോലീസും തള്ളിയിരുന്നു.
Read more

‘അമ്മ മറ്റ് സംഘടനകൾക്ക് തന്നെ അപമാനം’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

തിരുവനന്തപുരം: അമ്മ താര സംഘടന പിരിച്ചുവിടണമെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല. “അമ്മ” മറ്റ് സംഘടനകൾക്ക് തന്നെ അപമാനം. പ്രശ്നങ്ങൾ പരിഹിരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസം നടക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പൊതുവേദിയിലാണ് വിമർശനം.അമ്മ കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നു. സാധാരണക്കാർക്ക് അവരെ കുറിച്ച് ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ല. പ്രശ്നങ്ങളൊക്കെ നിങ്ങളുടെ സ്വന്തം കാര്യമെന്നും ജി സുധാകരൻ വ്യക്തമാക്കി. നേരത്തെ സി പി എം […]
Read more

Recent News