ഡാളസ്: 2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആണ് പോര്‍ച്ചുഗല്‍ പുറത്തായതിനു പിന്നാലെ പോര്‍ച്ചുഗീസ് പരിശീലക സ്ഥാനമൊഴിഞ്ഞ് റോബര്‍ട്ടോ മാര്‍ട്ടിനസ്. ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് താന്‍ ടീമിനൊപ്പം ചേര്‍ന്നതെന്നും, ആ ലക്ഷ്യം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ തുടരുന്നത് അര്‍ത്ഥശൂന്യമാണെന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് വ്യക്തമാക്കി.
“ഇതൊരു സൈക്കിളിന്റെ അന്ത്യമാണ്. ടീമിന് പുതിയൊരു ശബ്ദവും പുതിയൊരു നേതൃത്വവും ആവശ്യമാണ്. ഞാൻ ടീം വിടുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതല്ല. എന്നാല്‍ ലോകകപ്പ് വിജയിക്കാനുള്ള ലക്ഷ്യത്തില്‍ പരാജയപ്പെട്ടതോടെ സ്ഥാനമൊഴിയുന്നത് ഉചിതമാണെന്ന് തോന്നുന്നു. മൂന്നര വര്‍ഷക്കാലം പോര്‍ച്ചുഗലിനെ പരിശീലിപ്പിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ് നല്ല ഓര്‍മ്മകളോടെയാണ് ഞാൻ മടങ്ങുന്നത്”- മാര്‍ട്ടിനസ് പറഞ്ഞു.
