Author: Ardra

യുഎഇയിൽ വേനൽക്കാലം; ചർമത്തിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്

ദുബൈ: യുഎഇയിലെ വേനൽക്കാലം ചർമത്തിന് വലിയ വെല്ലുവിളിയാണ് . 45 ഡിഗ്രിക്ക് മുകളിലുള്ള ചൂടും അതിശൈത്യമുള്ള എയർ കണ്ടീഷൻ അന്തരീക്ഷവും മാറിമാറി അനുഭവിക്കുന്നത് മുഖക്കുരു, ചൂടുകുരു, ചുവന്ന പാടുകൾ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ വർധിപ്പിക്കുമെന്ന് യുഎഇയിലെ ഡെർമറ്റോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് കൗമാരക്കാരിലും എണ്ണമയം കൂടുതലുള്ള ചർമമുള്ളവരിലുമാണ് പ്രശ്നങ്ങൾ കൂടുതൽ കാണപ്പെടുന്നത്.വിദഗ്ധരുടെ അഭിപ്രായത്തിൽ വിയർപ്പ് മാത്രമല്ല മുഖക്കുരുവിന് കാരണം. വിയർപ്പ്, ചർമത്തിലെ എണ്ണ, പൊടി, മരിച്ച കോശങ്ങൾ എന്നിവ ചേർന്ന് സുഷിരങ്ങൾ അടയുന്നതാണ് പ്രധാന കാരണം. പുറത്തുള്ള […]
Read more

ഹിമാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷം ; 49 റോഡുകൾ അടച്ചു, വൈദ്യുതിയും കുടിവെള്ളവും തടസ്സപ്പെട്ടു

ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ കനത്ത മഴയിൽ മൂന്നുപേർ മരിച്ചു. ഇതോടെ ഈ മൺസൂൺ കാലത്ത് സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 12 ആയി. കാൻഗ്ര, ഷിംല ജില്ലകളിൽ ഓരോരുത്തർ വീതം ഷോക്കേറ്റും, മാണ്ഡി ജില്ലയിൽ ഒരാൾ ഉയരത്തിൽ നിന്ന് വീണുമാണ് മരിച്ചത്. മഴയെത്തുടർന്ന് സംസ്ഥാനത്ത് 49 റോഡുകൾ അടച്ചു. കുളുവിൽ 30, ചമ്പയിൽ 10, സിർമോറിൽ മൂന്ന്, ലാഹൗൾ-സ്പിതി, മാണ്ഡി, ഉന ജില്ലകളിൽ രണ്ട് വീതം എന്നിങ്ങനെയാണ് റോഡുകൾ അടച്ചിരിക്കുന്നത്. കൂടാതെ മൂന്ന് […]
Read more

കുതിച്ചുയർന്ന് കോഴിത്തീറ്റ വില, ഒരു ചാക്കിന് കൂടിയത് 500 രൂപയോളം

കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 500 രൂപയോളമാണ് കൂടിയത്. അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് കാലിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണം. ഇതോടെ കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി. കോഴിക്കുഞ്ഞുങ്ങളുടെ വില വര്‍ദ്ധിച്ചു. ഇതോടെ ഓണം സീസണില്‍ കോഴിയിറച്ചി വിലയും ഉയരും. വിലനിയന്ത്രണത്തിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നാണ് സംഘടനകളുടെ ആവശ്യം. അതേസമയം, സംസ്ഥാനത്ത് പച്ചക്കറിവിലയും കുതിച്ചുയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് വിലക്കയറ്റം. മഴക്കാലം […]
Read more

ഉപരോധം നേരിടുന്ന രാജ്യത്തിന് വിമാനം കൈമാറിയെന്ന ആരോപണം തള്ളി സൗദിയ

റിയാദ്: അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഒരു സ്ഥാപനത്തിന് വിമാനങ്ങൾ കൈമാറിയെന്ന രീതിയിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തള്ളി സൗദി അറേബ്യൻ എയർലൈൻസ്. വിവാദത്തിലായ വിമാനങ്ങൾ 2023-ൽ തന്നെ സൗദിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ഒരു വിദേശ കമ്പനിക്ക് നിയമപരമായി വിറ്റതാണെന്ന് സൗദിയ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അംഗീകൃത വാണിജ്യ-നിയമ ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നുകൊണ്ട് മാത്രമാണ് ഈ വിൽപന നടപടികൾ പൂർത്തിയാക്കിയത്. 2023-ൽ വിൽപന നടന്ന തീയതിക്ക് ശേഷം ഈ വിമാനങ്ങളുമായോ, നിലവിൽ ഇവ സ്വന്തമാക്കിയിട്ടുള്ള […]
Read more

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴ: ആലപ്പുഴയിലെ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. ജല അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മുൻപ് ഉണ്ടായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റുകൾ എങ്ങുമെത്താതെ കിടക്കുകയാണ്. സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കാതെയാണ് ദേശീയപാതയ്ക്ക് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കേണ്ടിടത്ത് ഫൈബർ പൈപ്പുകൾ സ്ഥാപിച്ചു. പിന്നാലെ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടു. ഫൈബർ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ജല അതോറിറ്റിയുടെ മുന്നറിയിപ്പ് […]
Read more

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. വരും ദിവസങ്ങളിൽ മധ്യകേരത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ […]
Read more

ഇ-20 പെട്രോൾ: വ്യാജ വാർത്തകൾക്ക് പത്ത് വിശദീകരണങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: ഇ20 എഥനോൾ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് മറുപടി നൽകി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. എൻജിന് കേടുപാടുണ്ടാവുക, വെള്ളത്തിന്റെ ഉപയോഗം, വാഹനങ്ങളുടെ വാറണ്ടി, ഇന്ധനക്ഷമത, പാരിസ്ഥിതിക ആഘാതം എന്നിവയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയായി സർക്കാർ വിശദീകരണങ്ങൾ പുറത്തിറക്കി. ശാസ്ത്രീയപഠനങ്ങളുടെയും സുരക്ഷാമാനദണ്ഡങ്ങളുടെയും അന്താരാഷ്ട്ര അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് പെട്രോളിൽ 20 ശതമാനം വരെ എത്തനോൾ കലർത്തുന്ന ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. എൻജിന് കേടുപാടുണ്ടാവുക, വെള്ളത്തിന്റെ ഉപയോഗം, വാഹനങ്ങളുടെ വാറണ്ടി, ഇന്ധനക്ഷമത, പാരിസ്ഥിതിക […]
Read more

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ. സ്കൂളിന് സമീപത്ത് വെച്ചും, പ്രതികളിലൊരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് മൊഴി. സ്കൂളിന് പുറത്ത് നിന്നുള്ളവരും പീഡിപ്പിച്ചെന്ന് പെൺകുട്ടി പറഞ്ഞു. അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നിലവിൽ സംഭവത്തിൽ പൊലീസ് രണ്ട് എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 11 പ്രതികളിൽ 6 പേരും പ്രായപൂർത്തിയാകാത്തവരാണ്.
Read more

‘ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി’; ആരോപണവുമായി കെ കെ രാഗേഷ്

കണ്ണൂർ: ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ദിവ്യയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ അദാനി അധികൃതര്‍ പലതവണ ശ്രമിച്ചതായി കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി. പോര്‍ട്ടിന്റെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതി ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തു. കരാര്‍ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ മാറ്റത്തിന് ശ്രമിച്ചപ്പോള്‍ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ദിവ്യ […]
Read more

എകെ സാജൻ ചിത്രം ‘വരവ്’ ജൂലൈ 16 മുതൽ തിയേറ്ററുകളിൽ

തിരക്കഥാകൃത്ത് എ.കെ. സാജൻ സംവിധായകൻ ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വരവ്’ ജൂലൈ 16 മുതൽ തിയേറ്ററുകയിൽ എത്തും. എ.കെ. സാജൻ ഷാജി കൈലാസ് കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് നൽകിയത് വെറും വിനോദ ചിത്രങ്ങൾ മാത്രമല്ല, ശക്തമായ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും തീവ്രമായ മനുഷ്യബന്ധങ്ങളും ചേർന്ന ആക്ഷൻ ത്രില്ലർ അനുഭവങ്ങളാണ്. ‘ വരവ് ‘ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ഇവർ ഒന്നിക്കുന്ന സന്തോഷത്തിലാണ് പ്രേക്ഷകർ. ജോജു ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ […]
Read more

Recent News