Author: Ardra

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. പത്തനംതിട്ട,കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി പതിനൊന്നര വരെ 3 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകവേഷണകേന്ദ്രം […]
Read more

ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി

ടെഹ്‌റാൻ: യു എസ് -ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി. ഇന്നും നാളെയുമായിട്ടാണ് പൊതുദർശനം നടക്കുക. പൊതുദർശനത്തിലും സംസ്കാര ചടങ്ങുകളിലും വിദേശ പ്രതിനിധികളെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നത് തുടരുകയാണ്. ടെഹ്റാനിൽ നടക്കുന്ന സംസ്കാര ചടങ്ങ് സമാനതകളില്ലാത്തതാകും. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ,വിദേശകാര്യമന്ത്രി പബിത്ര മാർഗരിത എന്നിവർ പങ്കെടുക്കും. യു എസ് -ഇറാൻ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ […]
Read more

യുക്രെയ്നിൽ റഷ്യൻ ബോംബ് ആക്രമണം; മുപ്പതിൽ അധികം പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിലേക്ക് റഷ്യയുടെ കനത്ത ആക്രമണം തുടരുന്നു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ മുപ്പതിലേറെ പേർ കൊലപ്പെട്ടു. 90 ലേറെ പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇന്നലെ രാത്രി വടക്കൻ യുക്രൈനിലേക്ക് നടന്ന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി അറിയിച്ചു. പോളണ്ട് ആക്രമിക്കാൻ റഷ്യ പദ്ധതിയിടുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചത് അനുസരിച്ച് ആക്രമണത്തിന്‍റെ പ്രധാന ലക്ഷ്യം കീവ് നഗരമായിരുന്നു. കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അതിതീവ്രമായ ആക്രമണമെന്നാണ് ഇതിനെ […]
Read more

വീഴിഞ്ഞത്ത് എം.എസ്.സി കമ്പനിക്ക് കുത്തകാവകാശം ഉണ്ടാകില്ല; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: ഓഹരി കൈമാറ്റത്തിൽ സർക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെ വിശദീകരണവുമായി അദാനി ഗ്രൂപ്പ്. ഓഹരി കൈമാറ്റം ഉണ്ടായാലും എം.എസ്.സി വീഴിഞ്ഞത്ത് കമ്പനിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്നു അദാനി പോർട്സ് സിഇഒ അശ്വിനി ഗുപ്ത വ്യക്തമാക്കി.കേരള സർക്കാരുമായുള്ള നല്ല ബന്ധം തുടരും, സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഒപ്പിടൂ എന്നും അദാനി ഗ്രൂപ്പിന്റെ വിശദീകരണകുറിപ്പിൽ വിശദമാക്കി. സെബിക്ക് നൽകിയ കത്തിൽ പറയുന്നത് പ്രാഥമിക ധാരണയാണ്. സർക്കാരിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കും. എംഎസ്‌സി കമ്പനിയുമായുള്ള ഓഹരി ഇടപാട് കഴിയുമ്പോൾ […]
Read more

അയോധ്യ സംഭാവന കൊള്ള: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വിമർശനവുമായി കോൺഗ്രസ്. ഫണ്ട് തിരിമറിയിൽ ആർഎസ്എസ് നൽകിയ വിശദീകരണം ലജ്ജാകരമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അടിയന്തരമായി പിരിച്ചുവിടണമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു. സംഭാവന കൊള്ള നടത്തിയത് ആർഎസ്എസ് ശൃംഖലയുടെ ഭാഗമായവരാണെന്നും, ഇതൊരു തട്ടിപ്പ് സംഘമാണെന്നും ജയറാം രമേശ് തന്റെ എക്സിൽ കുറിച്ചു. ആർഎസ്എസ് ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് കോൺഗ്രസ് മാധ്യമവിഭാഗം […]
Read more

സംസ്ഥാനത്തെ വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണം; വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

കൊച്ചി: വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മേഖലയിലെ വിതരണ, ഉൽപ്പാദന, പ്രസരണ പ്രയാസങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണം. എറണാകുളം, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളുടെയും മുതിർന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളവും വായുവും പോലെ തന്നെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈദ്യുതി. വൈദ്യുതിയുടെ ദുരുപയോഗം കുറക്കേണ്ടതുണ്ട്. പകൽ സമയത്തും സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നതായി പരാതികൾ […]
Read more

കനത്ത മഴ; തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു

തൃശൂർ: കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. താലൂക്കുകളില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും, ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും, തുടരുന്ന മഴയുടെ സാഹചര്യവും മുന്‍നിര്‍ത്തി, വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, CBSE, ICSE, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ജൂലൈ 04 (ശനിയാഴ്ച) ജില്ലാ […]
Read more

‘ഗുണ്ടകളല്ല, സർക്കാരാണ് കേരളം ഭരിക്കുന്നത്’: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്തെ ലഹരിമുക്തമാക്കാനുളള ദൗത്യത്തിന്റെ ഭാഗമായുളള ‘തൂഫാന്‍ ജാഗരണ്‍’ ബഹുജനറാലി ആരംഭിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും റാലിയില്‍ പങ്കെടുത്തു. പെരുമ്പാവൂരിലെ ലഹരിയുടെ ക്യാപിറ്റല്‍ എന്ന കുപ്രസിദ്ധിയില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും, തൂഫാന്‍ പെരുമ്പാവൂരില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അതിഥി തൊഴിലാളികളെ മറയാക്കി ലഹരി മാഫിയ പ്രവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ആഞ്ഞടിച്ചപ്പോള്‍ അയ്യായിരത്തിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഫോര്‍ ഓപ്പറേഷന്‍ തൂഫാന്‍ […]
Read more

വെനസ്വേല ഇരട്ട ഭൂകമ്പം; 2,595 മരണം സ്ഥിരീകരിച്ചു

കരാക്കസ് : വെനസ്വേലയിൽ ജൂൺ 24 നുണ്ടായ ഇരട്ട ഭൂകമ്പത്തിൽ ഔദ്യോഗികമായി 2,595 മരണം സ്ഥിരീകരിച്ചു. 12,000 ൽ അധികം പേർ ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്. യന്ത്രസാമഗ്രികളുടെ അഭാവം മൂലം രക്ഷാപ്രവർത്തനം പലയിടത്തും ഇപ്പോഴും വഴിമുട്ടിയിരിക്കുകയാണ്. പലയിടങ്ങളിലും കയറും കരങ്ങളും ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ നാട്ടുകാർ നീക്കം ചെയ്യുന്നത്. പതിനായിരക്കണക്കിനു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനിടെ, വെനസ്വേലയിലേക്കായി പതിനായിരം ബോഡി ബാഗുകൾ എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. അത്ഭുതകരമായ പല രക്ഷപ്പെടലുകളുടെ വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആറു ദിവസത്തിനുശേഷം […]
Read more

ബെം​ഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ

ബെം​ഗളൂരു: ബെം​ഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ. ഗാസിയാബാദിൽ നിന്നാണ് സഞ്ജയ് നഗർ പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്നും ഇയാളുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ഡിവൈസ് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഗാസിയാബാദിൽ നിന്ന് ഇയാളെ ബെംഗളൂരുവിൽ എത്തിച്ചു. ഇന്നും ഇന്നലെയും ബെം​ഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി എത്തിയിരുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഐഎസ്ആർഓ അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്.
Read more

Recent News