‘ജൂലായ് 1’ നിറകണ്ണുകളോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല’ ; മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: ‘ജൂലായ് 1-ഒരു അനാഥബാല്യത്തിന്റെ ആത്മഗതം’ എന്ന പുസ്തകം നിറകണ്ണുകളോടെയല്ലാതെ വായിച്ചുതീർക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഫിഷറീസ്, തുറമുഖ വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൾ നാസർ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മാതൃഭൂമി ഓഫീസിലായിരുന്നു പ്രകാശനച്ചടങ്ങ്. പുസ്തകത്തിന്റെ ലഘുനിരൂപണംതന്നെ മുഖ്യമന്ത്രി നടത്തി. അബ്ദുൾ നാസർ അമ്മയെപ്പറ്റി എഴുതിയത് വായിക്കുമ്പോൾ അത് നമ്മുടെ അമ്മയെക്കുറിച്ചാണോയെന്ന് തോന്നിപ്പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘‘ജൂലായ് ഒന്ന് എന്ന ദിവസത്തിനുതന്നെ ഒരു പ്രസക്തിയുണ്ട്. […]
Read more

