Author: Ardra

ഏലിയൻ ഉടൻ; ‘പ്ലൂട്ടോ’ ജൂലൈ 30ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

അൽത്താഫ് സലിം അന്യഗ്രഹ ജീവിയായി എത്തുന്ന ‘പ്ലൂട്ടോ‘ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ (Orchid Films International) ബാനറിൽ റെജു കുമാർ, രെശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്. അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുന്ന ചിത്രത്തിൽ നീരജ് മാധവ്, അജു വർഗീസ്, ആർഷ ബൈജു […]
Read more

നീറ്റിന് പിന്നാലെ നെറ്റിലും പിഴവ്; എൻ.ടി.എ. വീണ്ടും ചോദ്യമുനയിൽ

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെടുന്നു. ജൂണിലെ യു.ജി.സി.- നെറ്റ് സോഷ്യോളജി, ഇംഗ്ലീഷ് പരീക്ഷയിൽ ഗുരുതര പിഴവുകളും മുൻവർഷത്തെ ചോദ്യങ്ങളുടെ ആവർത്തനവുമെന്ന് പരാതി. എൻ.ടി.എ. ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരീക്ഷാക്രമക്കേടുകൾ തുടർച്ചയാവുമ്പോഴും വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് ആഘാതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജൂൺ 30-ന് നടന്ന യു.ജി. സി.-നെറ്റ് സോഷ്യോളജി പരീക്ഷയിൽ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളിലടക്കം ഒട്ടേറെ തെറ്റുകളുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു. ‘സോഷ്യൽ’ എന്ന പദം പോലും ‘ഓവൽ’ […]
Read more

സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപകമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കേരള കര്‍ണാടക […]
Read more

മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായിരുന്നു, വിവാ​ദത്തിൽ പ്രതികരണവുമായി ‘ഹെലൻ ഓഫ് സ്പാർട്ട’

കാസർകോട്: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കേസെടുത്ത സംഭവത്തിൽ ഒടുവിൽ പരസ്യമായി ക്ഷമാപണം നടത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ. താൻ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സ്വന്തം ചെലവിൽ നടത്തിയ ഡ്രഗ് ആൻഡ് ആൽക്കഹോൾ പരിശോധനയുടെ മെഡിക്കൽ റിപ്പോർട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് താരം വിശദീകരണ വീഡിയോയുമായി രംഗത്തെത്തിയത്. ഒരു ബിയർ കുടിച്ചുവെന്ന കാര്യം താൻ നിഷേധിക്കുന്നില്ലെന്നും ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും ഹെലൻ ഓഫ് സ്പാർട്ട വ്യക്തമാക്കുന്നു.“ഒരു സാധാരണക്കാരന് മദ്യപിച്ച് വണ്ടിയോടിച്ചാൽ […]
Read more

ഏദൻ കടലിടുക്കിൽ ചരക്കുകപ്പൽ വളഞ്ഞ് കടൽക്കൊള്ളക്കാർ; തുരത്തിയോടിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ കടൽക്കൊള്ളക്കാരെ തുരത്തി ഇന്ത്യൻ നാവികസേന. ഇന്ത്യയിലേക്കുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കവേയാണ് രക്ഷകരായി ഇന്ത്യൻ നാവികസേന എത്തിയത്. സേനയുടെ മാർക്കോസ് (മറൈൻ കമാൻഡോസ്) കമാൻഡോകൾ ചരക്കുകപ്പലിൽ ഇറങ്ങിയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട എംവി ഗോൾഡൻ ആഴ്‌സണൽ എന്ന കപ്പലിൽനിന്നാണ് അപായസന്ദേശം എത്തിയത്. കടൽകൊള്ളക്കാർ കപ്പൽ വളയുകയും കപ്പലിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു എന്നുമായിരുന്നു സന്ദേശം. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഡ് എന്ന യുദ്ധക്കപ്പൽ അപായസന്ദേശത്തോട് പ്രതികരിച്ചു. തുടർന്ന് സേന […]
Read more

‘ജർമനിക്ക് ഇപ്പോൾ ഒരു ലോകോത്തര കളിക്കാരനില്ല..’; വിമർശനവുമായി ടോണി ക്രൂസ്

പരാഗ്വയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ജർമൻ ടീമിനെതിരെ വിമർശനവുമായി മുൻ താരം ടോണി ക്രൂസ്. ജർമനിക്ക് നിലവിൽ ലോകോത്തര കളിക്കാർ ഇല്ലെന്നും, അത്തരം കളിക്കാരാണ് നിലവിൽ ലോകകപ്പിൽ മത്സരഫലങ്ങളുടെ വിധി നിർണയിക്കുന്നതെന്നും ടോണി ക്രൂസ് പറയുന്നു. വേൾഡ് ക്ലാസ്സ് പൊട്ടൻഷ്യൽ ഉള്ള കളിക്കാർ ജർമൻ നിരയിലുണ്ടെങ്കിലും അവർ ലോകോത്തര കളിക്കാരാണെന്ന് അതിന് അർത്ഥമില്ലെന്നും ടോണി ക്രൂസ് കൂട്ടിച്ചേർത്തു. പരാഗ്വയോട് തോറ്റതിന് പിന്നാലെ ജർമൻ ക്യാംപിൽ നിന്നും കളിക്കാരും കോച്ച് നാഗൽസ്‌മാനും തമ്മിലുള്ള […]
Read more

വാഹനങ്ങളിൽ അനുമതിയില്ലാതെ സ്റ്റിക്കറുകളും ചിത്രങ്ങളും പതിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങളുടെ ബോഡിയിലോ ഗ്ലാസുകളിലോ അനുമതിയില്ലാതെ സ്റ്റിക്കറുകൾ, എഴുത്തുകൾ, ചിത്രങ്ങൾ എന്നിവ പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. വിവാഹം, ബിരുദദാനം, മറ്റ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്റ്റിക്കറുകൾ വാഹനങ്ങളിൽ വ്യാപകമായി പതിക്കുന്ന പ്രവണത വർധിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. ട്രാഫിക് നിയമങ്ങളുടെ എക്സിക്യൂട്ടീവ് ചട്ടപ്രകാരം ഇത്തരത്തിലുള്ള സ്റ്റിക്കറുകളും എഴുത്തുകളും ചിത്രങ്ങളും വാഹനങ്ങളിൽ പ്രദർശിപ്പിക്കുന്നത് നിയമലംഘനമാണ്. നിയമം ലംഘിക്കുന്നവർക്ക് ട്രാഫിക് പിഴ, വാഹനം പിടിച്ചെടുക്കൽ, കൂടാതെ കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് തടവുശിക്ഷ […]
Read more

ഹല്ലാനിയാത്ത് ദ്വീപിന് സമീപത്തെ കപ്പൽ അപകടം: എണ്ണച്ചോർച്ചയോ മലിനീകരണമോ ഇല്ലെന്ന് സ്ഥിരീകരിച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി

മസ്കത്ത്: ഒമാനിലെ ഹല്ലാനിയാത്ത് ദ്വീപിന് സമീപമുണ്ടായ കപ്പൽ അപകടത്തിൽ എണ്ണച്ചോർച്ചയോ പരിസ്ഥിതി മലിനീകരണമോ ഉണ്ടായിട്ടില്ലെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഷാലിം-ഹല്ലാനിയാത്ത് വിലായത്തിലെ മറൈൻ ബഫർ സോണിൽ ഉൾപ്പെടുന്ന ഖിബ്‌ലിയ ദ്വീപിന് സമീപമാണ് സംഭവം ഉണ്ടായത്. സ്ഥിതിഗതികൾ വിലയിരുത്താൻ ബന്ധപ്പെട്ട മറ്റ് സുരക്ഷാ ഏജൻസികളുമായി ചേർന്ന് അതോറിറ്റി സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണ്. ഇന്നലെ ദോഫാർ ഗവർണറേറ്റിലെ എൻവയോൺമെന്റ് ഡയറക്ടറേറ്റ് ജനറലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധ സംഘം അപകടസ്ഥലം സന്ദർശിച്ചിരുന്നു. കപ്പൽ വിശദമായി പരിശോധിച്ച സംഘം സമീപത്തെ തീരദേശങ്ങളിൽ നിന്ന് […]
Read more

അൽ അഹ്‌ലിയോട് വിടപറഞ്ഞ് ഐവറിയൻ താരം ഫ്രാങ്ക് കെസ്സി

റിയാദ്: സൗദി ക്ലബായ അൽ അഹ്‌ലിയോട് വിടപറഞ്ഞ് ഐവറിയൻ മിഡ്ഫീൽഡർ ഫ്രാങ്ക് കെസ്സി. ബുധനാഴ്ച വൈകുന്നേരമാണ് അൽ-അഹ്‌ലി ക്ലബ് ഇക്കാര്യം അറിയിച്ചത്. ‘റോയൽ’ ജേഴ്സിയിൽ മൂന്ന് സീസണുകൾ കളിക്കുകയും മൂന്ന് കിരീട നേട്ടങ്ങളിൽ പങ്കാളിയാകുകയും ചെയ്ത ശേഷമാണ് താരം വിട പറയുന്നത്. രണ്ട് എഎഫ്സി ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരു സൗദി സൂപ്പർ കപ്പും നേടുന്നതിലാണ് ഐവറിയൻ മിഡ്ഫീൽഡർ സംഭാവന നൽകിയത്. 119 മത്സരങ്ങളിലാണ് താരം ടീമിനായി ഇറങ്ങിയത്. 26 ഗോളുകൾ നേടി, 14 അസിസ്റ്റുകളും നൽകി. […]
Read more

കുവൈത്തിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി അനന്തുകൃഷ്ണനെയാണ് (24) കുവൈത്തിലെ ജലീബിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് പൊലീസ് എത്തി മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ശനിയാഴ്ച നാലാം തിയതി നാട്ടിലേക്ക് പോകാനായി ടിക്കറ്റ് എടുത്തിരുന്നു. ജോലിയുമായി ബന്ധപ്പെട്ട മാനസികസമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. കുവൈത്തിൽ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കമ്പനിയിലായിരുന്നു ജോലി.
Read more

Recent News