Author: Ardra

ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ മാറ്റാൻ നീക്കം; സ്വകാര്യ ബസുകൾക്കായി സർക്കാരിന്റെ ഇടപെടൽ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി കാരണം യാത്രക്കാരില്ലാതെ നഷ്ടത്തിലായ സ്വകാര്യ ബസുകാരുടെ പ്രതീക്ഷ സർക്കാർ ഇടപെടലിൽ. പ്രിയദർശിനിക്കൊപ്പം ഓടുന്ന സ്വകാര്യ ബസുകൾക്ക് ദിവസം 1500-നും 2000 രൂപയ്ക്കും ഇടയിൽ നഷ്ടമുണ്ടാകുന്നുണ്ടെന്ന് മന്ത്രി സി.പി. ജോൺ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ സർക്കാർ ഉടൻ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സർക്കാർ ഇടപെടലിലാണ് സ്വകാര്യ ബസുകാരുടെ പ്രതീക്ഷ. നിലവിൽ അനുവദിച്ച റോഡ് നികുതി ഇളവ് പ്രതിദിന നഷ്ടം നികത്താൻ പര്യാപ്തമല്ല. ബസുകൾ റൂട്ടടക്കം കെ.എസ്.ആർ.ടി.സി.ക്ക് വാടകയ്ക്ക് […]
Read more

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള: രാമക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോ​ഗം ആറിന്

ലഖ്നൗ: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോ​ഗം ജൂലായ് ആറിന് ചേരും. ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റിയായ ഡോ. അനിൽ മിശ്രയുടെയും രാജിയിൽ അന്തിമ തീരുമാനമെടുക്കാനാണ് ട്രസ്റ്റിന്റെ അടിയന്തര യോ​ഗം വിളിച്ചുചേർത്തിരിക്കുന്നത്. ജൂൺ 27-നാണ് ചമ്പത് റായിയും അനിൽ മിശ്രയും തങ്ങളുടെ പദവികളിൽനിന്ന് രാജിവെയ്ക്കുന്നതായി അറിയിച്ച് രാജിക്കത്ത് നൽകിയത്. അതേസമയം, ട്രസ്റ്റിന്റെ ബൈലോ അനുസരിച്ച് ട്രസ്റ്റ് അം​ഗങ്ങൾ ഈ രാജി വോട്ടിനിട്ട് പാസാക്കണം. ട്രസ്റ്റ് അം​ഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ രാജി സ്വീകരിക്കുകയുള്ളൂ. […]
Read more

പഞ്ചാബിൽ സ്ത്രീകളുടെ അക്കൗണ്ടുകളിൽ എത്തിയത് 3000 രൂപ; അഞ്ചാമത്തെ ഗ്യാരന്‍റിയും നടപ്പാക്കി എ.എ.പി സർക്കാർ

ചണ്ഡീഗഢ്: പഞ്ചാബിൽ അഞ്ചാമത്തെ ഗ്യാരന്‍റിയും നടപ്പാക്കി എഎപി സർക്കാർ. ‘മുഖ്യമന്ത്രി മാവൻ ധീയാൻ സത്കാർ യോജന’യുടെ ആദ്യ ഗഡു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി നൽകിയ അഞ്ച് പ്രധാന ഗ്യാരന്‍റികളിലെ ഏറ്റവും വലിയ വാഗ്ദാനമാണ് ഇതോടെ നടപ്പിലായിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ മൂന്ന് ഗഡുക്കൾ ഒരുമിച്ചാണ് സർക്കാർ ഇപ്പോൾ റിലീസ് ചെയ്തത്. ഇതനുസരിച്ച് പൊതുവിഭാഗത്തിലെ സ്ത്രീകൾക്ക് 3,000 രൂപയും, പട്ടികജാതി വിഭാഗത്തിൽപ്പെട്ട അർഹരായ സ്ത്രീകൾക്ക് 4,500 […]
Read more

സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 16 വര്‍ഷം

സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം തികഞ്ഞു. ലളിതസുന്ദരമായ എം ജി രാധാകൃഷ്ണന്റെ ഈണങ്ങള്‍ ഹൃദയം കൊണ്ടാണ് മലയാളികള്‍ കേട്ടത്. ആകാശവാണിയുടെ ലളിത സംഗീതവിഭാഗത്തിലാണ് എം ജി രാധാകൃഷ്ണന്റെ തുടക്കം. രാധാകൃഷ്ണന്റെ വരവോടെ ആകാശവാണിയിലെ ‘ലളിതസംഗീതപാഠം’ ഏറെ ജനപ്രിയമായി. സി ഒ ആന്റോയ്ക്കൊപ്പം കള്ളിച്ചെല്ലമ്മയിലെ ഉണ്ണി ഗണപതിയെ പാടിക്കൊണ്ട് ഗായകനായി സിനിമയിൽ അരങ്ങേറ്റം. പിന്നീട്, 1978-ല്‍ ജി അരവിന്ദന്റെ തമ്പിലൂടെ സംഗീതസംവിധായകനായി. പ്രണയവും വിരഹവും സ്നേഹവും തുളുമ്പുന്നതായിരുന്നു എം ജി രാധാകൃഷ്ണന്‍ […]
Read more

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയം; മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് സ്പീക്കർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന – കേന്ദ്ര സർക്കാരുകൾ കാര്യങ്ങൾ അറിയണം. സംസ്ഥാന സർക്കാർ അറിയാതെ ഒന്നും ചെയ്യാൻ പാടില്ല. നിബന്ധനകൾ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു പോകണം. ഭൂമി അന്യാധീനപ്പെട്ട് പോകരുത്. മുഖ്യമന്ത്രി പറഞ്ഞത് പൂർണ്ണമായും താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കത്ത് ലഭിച്ചാൽ എടുക്കേണ്ട നിലപാട് സർക്കാരാണ് പറയേണ്ടത്. ഒരു കാലഘട്ടത്തിൽ ഭൂമി നൽകി. ആ ഭൂമി ചിലരുടെ കൈയിൽ […]
Read more

പെരുന്നാളിന് വെടിക്കെട്ട് വേണ്ട, വീടുവെച്ച് നൽകാം; ഓർത്തഡോക്സ് സഭാധ്യക്ഷന്റെ സ്നേഹചലഞ്ച് യാഥാർത്ഥ്യമായി

കൊച്ചി: പള്ളിപ്പെരുന്നാളുകളിൽ വെടിക്കെട്ട് ഒഴിവാക്കി പാവപ്പെട്ടവർക്ക് വീട് വെച്ചുനൽകാനുള്ള ഓർത്തഡോക്സ് സഭാധ്യക്ഷന്റെ ആഹ്വാനം യാഥാർത്ഥ്യമായി. അർഹരായ കുടുംബത്തിന് 60 ദിവസത്തിനുള്ളിൽ വീടൊരുക്കി പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി. പള്ളിയിലെ ലോക പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭ പള്ളികളിൽ വെടിക്കെട്ട് ഒഴിവാക്കിയുള്ള സ്നേഹചലഞ്ചിന് കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തിരുന്നു. ഈ ആശയം ഏറ്റെടുത്ത് ആദ്യം പൂർത്തിയാകുന്ന വീടാണ് ചന്ദനപ്പള്ളിയിലേത്. കടമറ്റം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി പള്ളികളും സ്നേഹചലഞ്ച് യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്.
Read more

കായികാധ്യാപകൻ്റെ ക്രൂരത; പയ്യന്നൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം

പയ്യന്നൂർ: സ്കൂൾ ഗ്രൗണ്ടിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കായിക അധ്യാപകനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി അധ്യാപകനായ രഘുവിനെതിരെയാണ് നടപടി. ജൂൺ 22-ന് രാവിലെ 11 മണിയോടെ സ്കൂൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം. പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചതായാണ് പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകൾക്ക് പുറമെ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ […]
Read more

മുംബൈയിൽ കനത്ത മഴ; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

മുംബൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ചതോടെ മുംബൈയിലും സമീപപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. . കനത്ത മഴമൂലം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത് മുലുണ്ടിൽ 218.6 മില്ലിമീറ്റർ എസ് വാർഡ് ഓഫീസിൽ 212 മില്ലിമീറ്ററും പവായിലൽ 208.4 മില്ലിമീറ്ററും മഴ ലഭിച്ചു. പടിഞ്ഞാറൻ മുംബൈയയിലെ സാന്റാക്രൂസിൽ 216 മില്ലിമീറ്ററും അന്ധേരിയിൽ 204 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ നഗരജീവിതത്തെ സാരമായി ബാധിച്ചു. […]
Read more

കൃഷിയിടത്തിൽനിന്ന് അരക്കിലോ ‘സ്വർണാഭരണങ്ങൾ’ കണ്ടെടുത്തു; അവകാശവാദവുമായി പഴയ സ്ഥലമുടമ

ഹൈദരാബാദ്: തെലങ്കാനയിലെ ഒരു കൃഷിയിടത്തിൽ നിന്ന്‌ അരക്കിലോയോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ കണ്ടെത്തി. തുടർന്ന് മുൻ ഭൂവുടമയുടെ മകൻ പോലീസിനെ സമീപിക്കുകയും നിധിയുടെ ഒരു പങ്ക് അവകാശപ്പെടുകയും ചെയ്തു. വാറങ്കൽ ജില്ലയിലാണ്‌ സംഭവം. ജൂൺ 24 ന് ആറ് ഏക്കർ കൃഷിയിടത്തിൽ കള പറിച്ചു കൊണ്ടിരിക്കുകയായിരുന്ന സ്ത്രീ തൊഴിലാളികളാണ് മണ്ണിൽ തിളങ്ങുന്ന ലോഹക്കഷണങ്ങൾ ശ്രദ്ധിച്ചത്. അവർ കൂടുതൽ ആഴത്തിൽ കുഴിച്ചപ്പോൾ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയതായി പറയപ്പെടുന്നു. ഏകദേശം 583.19 ഗ്രാം തൂക്കം വരുന്ന സ്വർണശേഖരം കണ്ടെത്തിയെന്ന് ഗ്രാമവാസികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, […]
Read more

നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം എന്നും […]
Read more

Recent News