Author: Ardra

ടിസി വാങ്ങാനെത്തിയ വിദ്യാര്‍ഥി അധ്യാപകനെ കുത്തി

മഹാരാഷ്ട്ര: ടിസി വാങ്ങാനെത്തിയ വിദ്യാര്‍ഥി അധ്യാപകനെ കത്തികൊണ്ട് കുത്തി. മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജി നഗറിലാണ് സംഭവം. ചികിത്സയിലുള്ള അധ്യാപകന്‍ അപകട നില തരണം ചെയ്തു. കണ്‍ടോണ്‍മെന്റ് ഏരിയിയിലെ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലാണ് വിദ്യാര്‍ഥി അധ്യാപകനെ കുത്തിയത്. ഉച്ചയോടെ ടിസി വാങ്ങാന്‍ പതിനേഴ്കാരന്‍ സ്‌കൂളിലെത്തി. മൂന്ന് വര്‍ഷം മുന്‍പ് ഒന്‍പതാം തരത്തില്‍ തോറ്റതോടെ പഠനം അവസാനിപ്പിച്ചതാണ്. ടിസി വാങ്ങാന്‍ ഇപ്പോഴാണ് വരുന്നത്. പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് അന്നത്തെ ക്ലാസ് ടീച്ചറെയും വിളിച്ച് വരുത്തി. മൂന്ന് പേരും സംസാരിക്കുന്നതിടെ തര്‍ക്കമുണ്ടായി. ഉടന്‍ […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്: എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി SIT

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം. കാസിം അല്ല സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിസ്ഥാനത്ത് നിന്ന് കാസിമിനെ ഒഴിവാക്കിയത്. എൽഡിഎഫ് നൽകിയ പരാതിയിലായിരുന്നു മുഹമ്മദ് കാസിമിനെ പ്രതി ചേർത്തത്. കാസിം കുറ്റക്കാരൻ അല്ല എന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. സന്ദേശം വ്യാജമാണെന്ന് കാണിച്ച് യൂത്ത് ലീഗും പരാതി നൽകിയിരുന്നു. രണ്ട് വർഷമായി നിയമപോരാട്ടത്തിൽ ആയിരുന്നു മുഹമ്മദ് കാസിം. സ്ക്രീൻഷോർട്ട് നിർമ്മിച്ചത് ഡിവൈഎഫ്ഐ […]
Read more

നിയമസഭയിൽ സന്ദർശക തിരക്ക്; വോട്ടിങ്ങിൽ പങ്കെടുക്കാനായില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: നിയമസഭയിലെ സന്ദർശകത്തിരക്കിൽപ്പെട്ട് വോട്ടിങ്ങിൽ പങ്കെടുക്കാനായില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. ധനകാര്യ ബിൽ പാസാക്കിയ ബുധനാഴ്ചയാണ് മന്ത്രിക്ക് സഭയിലെത്താൻ പാടുപെട്ടത്. ഇടനാഴിയിൽ മുഴുവൻ ആൾത്തിരക്കായതിനാൽ, സഭയിൽ വോട്ടെടുപ്പിന്റെ സമയത്ത് എത്താനായില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. അടുത്ത സഭാസമ്മേളനംമുതൽ പ്രായോഗിക നിയന്ത്രണം നടപ്പാക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. പത്തുവർഷത്തിനുശേഷം ഉത്സവപ്രതീതിപോലെയാണ് ജനങ്ങൾ തലസ്ഥാനത്തേക്കും നിയമസഭ കാണാനുമൊക്കെ വരുന്നതെന്ന് സ്പീക്കർ പറഞ്ഞു. അവരെ നമുക്ക് തടയാനുമാവില്ല. പക്ഷേ, അടുത്ത സമ്മേളനം മുതൽ പ്രയോഗികമായ […]
Read more

കേരള സർവകലാശാല സ്റ്റാൻഡിങ് കോൺസൽ തോമസ് എബ്രഹാം രാജിവച്ചു

തിരുവനന്തപുരം: കേരള സർവകലാശാല സ്റ്റാൻഡിങ് കോൺസൽ അഡ്വ. തോമസ് എബ്രഹാം രാജിവച്ചു. കോൺസൽ സ്ഥാനത്തുനിന്ന് തോമസ് എബ്രഹാമിനെ നീക്കി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സ്വന്തം നിലയ്ക്ക് അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ചതിനെ തുടർന്നാണ് എബ്രഹാം രാജി വെച്ചത് .രാജിക്കത്ത് സർവകലാശാല രജിസ്ട്രാർക്ക് കൈമാറി. വൈസ് ചാൻസലർക്കെതിരെ രാജിക്കത്തിൽ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്ന് രാജിക്കത്തിൽ തോമസ് എബ്രഹാം ചൂണ്ടികാട്ടുന്നു. സ്റ്റാൻഡിങ് കൗൺസിലിനെ നിയമിക്കാനോ നീക്കം ചെയ്യാനോ അധികാരമുള്ളത് സിൻഡിക്കേറ്റിനെന്നും ,വി […]
Read more

ബംഗാളില്‍ മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് സംശയമെന്ന ടിഎംസി എംപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ് ആക്രമണം. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിലെ ഒരു റെസ്റ്റോറന്റിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഇരിക്കുകയായിരുന്ന മഹുവയ്ക്ക് നേരെ ഒരു സംഘം ആളുകൾ മുട്ടയെറിയുകയായിരുന്നു. അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ മഹുവ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. റെസ്റ്റോറന്റിന് പുറത്ത് തടിച്ചുകൂടിയവര്‍ ജനൽച്ചില്ലുകളിലേക്ക് മുട്ടയെറിയുന്നത് വീഡിയോയിൽ വ്യക്തമാണ്. പ്രാദേശിക തൃണമൂൽ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം റെസ്റ്റോറന്റിനുള്ളിൽ ഇരുന്നാണ് […]
Read more

അന്‍സിബയുടെ പരാതി: ടിനി ടോമിനെതിരെ കേസെടുത്തു

എറണാകുളം: നടി അന്‍സിബ ഹസ്സന്‍ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുത്തു. തന്നെ തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയിലാണ് കേസെടുത്തിയിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കടവന്ത്ര പൊലീസ് കേസെടുക്കുകയായിരുന്നു അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോടതി ഇടപെടുകയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയത പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് […]
Read more

ടിന്നു യാദവ് ജീവനക്കാരെക്കൊണ്ട് കാൽ തിരുമ്മിച്ചു; മുൻ ജീവനക്കാരൻ

ലഖ്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ച കേസിൽ അന്വേഷണം ഊർജിതമായി തുടരുന്നതിനിടെ, ട്രസ്റ്റിലെ ഭരണപരമായ വീഴ്ചകളെക്കുറിച്ചും ജീവനക്കാർ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും ആരോപണം ഉന്നയിച്ച് മുൻ ജീവനക്കാരൻ. ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ അടുത്ത അനുയായിയും ഡ്രൈവറുമായ ടിന്നു യാദവ് ജീവനക്കാരെക്കൊണ്ട് നിർബന്ധപൂർവ്വം കാൽ തിരുമ്മിക്കുമായിരുന്നുവെന്നും ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരെ നിരന്തരം പീഡിപ്പിച്ചിരുന്നതായും മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയതയാണ് റിപ്പോർട്ടുകൾ. ക്ഷേത്രത്തിലെ നിയമനങ്ങളിലും ഭരണനിർവ്വഹണത്തിലും വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിരുന്നതായി മുൻ ജീവനക്കാരൻ വ്യക്തമാക്കുന്നു. […]
Read more

സ്വർണവിലയിൽ ഇന്ന് വീണ്ടും വർധന; ഒരു പവന്‍റെ വില 1.04 ലക്ഷം കടന്നു

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 1080 രൂപ വർധിച്ച് 1,04,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 13,040 രൂപയുമായി. നേരത്തെ, ഇന്ന് രാവിലെ ഗ്രാമിന് 115 രൂപയും പവന് 920 രൂപയും കൂടിയിരുന്നു. ഇത് കൂടാതെയാണ് വൈകിട്ട് വീണ്ടും വർധന രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ വൻ കയറ്റിറക്കങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇന്നലെ രാവിലെ 165 രൂപ കുറയുകയും വൈകീട്ട് 175 രൂപ കൂടുകയും ചെയ്തിരുന്നു. ഇതിന് പുറമെ, അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് […]
Read more

ഹജ്ജ് സർവീസുകൾ പൂർണമായി; അവസാന സർവീസുമായി അഹമ്മദാബാദിലേക്ക് പറന്ന് സൗദിയ

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള തീർഥാടകരുടെ മടക്കയാത്രാ സർവീസുകൾ പൂർത്തിയാക്കിയതായി സൗദി എയർലൈൻസ് അറിയിച്ചു. 402 തീർഥാടകരുമായി ഇന്ത്യയിലെ അഹമ്മദാബാദിലേക്ക് പുറപ്പെട്ടതോടെയാണ് ഈ വർഷത്തെ സൗദിയയുടെ ഔദ്യോഗിക ഹജ്ജ് സർവീസുകൾക്ക് സമാപനമായത്. തീർഥാടകരുടെ വരവും പോക്കും ഉൾപ്പെടെ 75 ദിവസം നീണ്ടുനിന്ന വിപുലമായ ഹജ്ജ് ഓപ്പറേഷനാണ് എയർലൈൻ വിജയകരമായി പൂർത്തിയാക്കിയത്. ഈ കാലയളവിൽ 10 ലക്ഷത്തിലധികം സീറ്റുകളാണ് ഇവർക്കായി ഒരുക്കിയത്. 160 വിമാനങ്ങൾ […]
Read more

മരുന്ന് മാറി നൽകി ചികിത്സയിലായിരുന്ന രോഗി മരിച്ചു

കോഴിക്കോട്: നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ നിന്ന് ഗുളിക മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചു. കല്ലാച്ചി വിഷ്‌ണുമംഗലം സ്വദേശി ചന്ദ്രൻ (72) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 23നാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്ന് ഗുളിക മാറി നൽകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മോശമാവുകയായിരുന്നു. […]
Read more

Recent News