മഹാരാഷ്ട്ര: ടിസി വാങ്ങാനെത്തിയ വിദ്യാര്‍ഥി അധ്യാപകനെ കത്തികൊണ്ട് കുത്തി. മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജി നഗറിലാണ് സംഭവം. ചികിത്സയിലുള്ള അധ്യാപകന് അപകട നില തരണം ചെയ്തു. കണ്ടോണ്മെന്റ് ഏരിയിയിലെ ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലാണ് വിദ്യാര്‍ഥി അധ്യാപകനെ കുത്തിയത്. ഉച്ചയോടെ ടിസി വാങ്ങാന്‍ പതിനേഴ്കാരന് സ്കൂളിലെത്തി. മൂന്ന് വര്‍ഷം മുന്‍പ് ഒന്‍പതാം തരത്തില്‍ തോറ്റതോടെ പഠനം അവസാനിപ്പിച്ചതാണ്. ടിസി വാങ്ങാന്‍ ഇപ്പോഴാണ് വരുന്നത്. പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് അന്നത്തെ ക്ലാസ് ടീച്ചറെയും വിളിച്ച് വരുത്തി. മൂന്ന് പേരും സംസാരിക്കുന്നതിടെ തര്‍ക്കമുണ്ടായി. ഉടന്‍ അരയില്‍ കരുതിയ കത്തിയെടുത്ത് അധ്യാപകന് വിശാലിന് നേരെ വീശുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Related Posts
ജോലി വാഗ്ദാനം ചെയ്ത് പീഡനം; DYFI നേതാവിനെതിരെ പൊലീസ് കേസെടുത്തു
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പറും…
പത്തനംതിട്ട രഞ്ജിത വധക്കേസ്: പ്രതിക്ക് 25 വർഷം കഠിനതടവ്
പത്തനംതിട്ട: റാന്നി കീക്കൊഴൂരിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് 25 വർഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ചു.…
ഇറ്റലിയിൽ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവെപ്പ്: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
ബെർഗാമോ : ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലുള്ള കോവോയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. വൈശാഖി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗുരുദ്വാരയിൽ നടന്ന…
