Author: Ardra

‘വിഴിഞ്ഞം ഓഹരി കൈമാറ്റം വികസന സാധ്യതകൾ ഇല്ലാതാക്കും’: പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റത്തിനെതിരെ വിമർശനമുന്നയിച്ച് പ്രതിപക്ഷം. ഓഹരകൈമാറ്റത്തിലൂടെ ഒറ്റ കമ്പനിയിലേക്ക് എല്ലാം കേന്ദ്രീകരിക്കപ്പെടുമെന്നും വികസന സാധ്യതകൾ ഇല്ലാതാക്കുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. അതീവ സുരക്ഷാ മേഖലയാണ് വിഴിഞ്ഞം. പഹൽഗാം അടക്കമുള്ള അക്രമങ്ങൾ നടന്നപ്പോൾ അതീവ സുരക്ഷ സ്ഥലങ്ങളുമായിട്ടാണ് കേന്ദ്രസർക്കാർ കണ്ടതെന്നും മറ്റു കമ്പനികളുടെ കപ്പലുകൾ എത്തുമ്പോൾ തടസ്സം ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. മത്സര സാധ്യത ചുരുങ്ങും. കേരളത്തിന്റെ വരുമാനം കുറയില്ലെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. അതേസമയം ഓഹരി കൈമാറ്റം സംബന്ധിച്ച് അദാനി […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ’; പിണറായി വിജയൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘മദ്യമൊഴുക്കാൻ നികുതിയിളവ്’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിമർശനം. നികുതിയിളവുകൾ പരാമർശിക്കുന്ന ധനബില്ല് സഭ അംഗീകരിച്ചാൽ നിയമമാകും. പിന്നീട് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ഈ പുകമറ മദ്യ കമ്പനിയുടെ വഴിവിട്ട ആവശ്യമംഗീകരിക്കാനുള്ള സർക്കാരിന്റെ അടവാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. 2023 ൽ എൽഡിഎഫ് സർക്കാർ ജന താത്പര്യം മുൻനിർത്തി ഫയൽ മാറ്റിവെച്ചു. യുഡിഎഫ് […]
Read more

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനൊരുങ്ങി വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം: വൻ കുതിപ്പിന് സജ്ജമായി വിഴിഞ്ഞം തുറമുഖം. 45 യാർഡ് ക്രെയിനുകൾ കൂടിയെത്തുന്നതോടെ 3500 കോടിയുടെ വികസനമാണ് തുറമുഖം ലക്ഷ്യമിടുന്നത്. 21 ഷിപ് ടു ഷോർ ക്രെയിനുകൾ കൂടി സജ്ജമാകും. അദാനി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഓഹരി കൈ മാറ്റത്തിൽ ഉടൻ സർക്കാർ അനുമതി തേടും. ഇന്നോ നാളേയോ അദാനി സർക്കാരിന് അപേക്ഷ നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) 13,000 കോടി രൂപ (139.7 കോടി […]
Read more

കാസർഗോഡ് സിപിഐഎം ഓഫീസിന് നേരെ അക്രമം, പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഐഎം

എണ്ണപ്പാറ: കാസർഗോഡ് എണ്ണപ്പാറയിൽ സിപിഐഎം ഓഫീസിന് നേരെ അക്രമം. എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു.പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഐഎം ആരോപിച്ചു. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. യാതൊരു രാഷ്ട്രീയ സംഘർഷവും ഇല്ലാത്ത പ്രദേശമാണ് അവിടെ ബോധപൂർവം സംഘർഷം ഉണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം ആണിതെന്നാണ് സിപിഐഎം ആരോപിക്കുന്നത്. […]
Read more

നികുതി മാറ്റം, റെയിൽവേ പിഴ വർധന, വിബി ജി റാംജി, ലേബർ കോഡ്; ഇന്നുമുതലുള്ള 10 മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: ജൂലായ് ഒന്നുമുതൽ രാജ്യത്ത് വിവിധ മേഖലകളിൽ ചില മാറ്റങ്ങൾ വരികയാണ്. പാസ്പോർട്ട് സേവനനിരക്ക് വർധന, റെയിൽവേ പിഴയിൽ മാറ്റം, കേരളത്തിന്റെ പേരിലുള്ള ഔദ്യോഗിക മാറ്റം, ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയിൽ വിലാസം സൗജന്യമായി മാറ്റംവരുത്താനുള്ള അവസരം തുടങ്ങിയവ അടക്കമുള്ള കാര്യങ്ങളിൽ ഇന്നുമുതൽ വരുന്ന മാറ്റങ്ങളേക്കുറിച്ച് അറിയാം: ധനബിൽ നിയമസഭയിൽ; നികുതി മാറുംധനബിൽ ഇന്ന് നിയമസഭ പാസാക്കുന്നതോടെ യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ച നികുതി മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. സ്വകാര്യ ബസുകൾക്കും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് […]
Read more

നിശാശലഭങ്ങളുടെ ലോകത്തേക്ക് ‘ചന്ദനത്തോഴി’

നിശാശലഭങ്ങളുടെ ലോകത്തേക്ക് ‘ചന്ദനത്തോഴി’ എന്ന മലയാളംപേരുമായി പുതിയൊരു ശലഭം കൂടി. പശ്ചിമഘട്ടത്തിലുൾപ്പെടുന്ന ഇടുക്കിയിലെ മറയൂർ ചന്ദനക്കാടുകളിൽ നടത്തിയ സർവേയിലാണ് നിശാശലഭകുടുംബത്തിലെ ഉപകുടുംബമായ ആർക്റ്റിനേ (എറെബിഡേ)യിൽ ഉൾപ്പെടുന്ന പുതിയവർഗത്തെ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടത്തുറൈ കടുവസംരക്ഷണ കേന്ദ്രത്തിൽനിന്ന് മുൻപ് ഗീതാ അയ്യർ എന്ന ശലഭനിരീക്ഷക ഈ ശലഭത്തെ കണ്ടതായി രേഖപ്പെടുത്തിയിരുന്നെങ്കിലും അതിനെ ശാസ്ത്രീയമായി നിർവചിച്ചിരുന്നില്ല. കഴിഞ്ഞ വർഷമാണ് മറയൂരിൽ നിശാശലഭസർവേയ്ക്കിടയിൽ അന്താരാഷ്ട്ര ഗവേഷകസംഘം ശലഭത്തെ കാണുന്നതും തുടർന്ന് ശാസ്ത്രീയമായി നിർവചിക്കുന്നതും. പിയർ-റിവ്യൂഡ് ജേണൽ ഓഫ് ദി ലെപിഡോപ്‌റ്റെറിസ്റ്റ്‌സ് സൊസൈറ്റിയുടെ […]
Read more

‘ഹേരാ ഫേരി 3′ ലേക്ക് ഞാനില്ല’; കാരണം തുറന്നുപറഞ്ഞ് പ്രിയദര്‍ശൻ

ബോളിവുഡിലെ എക്കാലത്തെയും ജനപ്രിയ കോമഡി ഫ്രാഞ്ചൈസികളിലൊന്നായ ‘ഹേരാ ഫേരി 3’ യെ കുറിച്ചുള്ള പുതിയ വെളുപ്പെടുത്തൽ നടത്തി സംവിധായകൻ പ്രിയദർശൻ. ഏറെ നാളായി ചർച്ചയിലായിരുന്ന ചിത്രം ഒരിക്കലും തിയേറ്ററുകളിലെത്തില്ലെന്ന സൂചനയാണ് സംവിധായകൻ പ്രിയദർശൻ നൽകിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് പ്രിയദർശൻ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ താൻ ‘ഹേരാ ഫേരി 3’ യുടെ ഭാഗമല്ലെന്നും, നിരവധി പ്രശ്നങ്ങളും വ്യക്തിപരമായ അഭിപ്രായഭിന്നതകളും കാരണം ചിത്രം ഒരിക്കലും റിലീസ് കാണില്ലെന്നാണ് തന്റെ അറിവെന്നും അദ്ദേഹം പറഞ്ഞു. നിർമാതാവ് […]
Read more

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള; മോഷ്ടിച്ച പണം ശുചിമുറികളില്‍ ഒളിപ്പിച്ചിരുന്നതായി പ്രതികളില്‍ ഒരാളുടെ മൊഴി

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയില്‍ പ്രതികളുടെ നിര്‍ണായക മൊഴി. സംഭാവന തട്ടിപ്പില്‍ അറസ്റ്റിലായ എട്ട് പേരില്‍ ഒരാളായ അവിനാഷ് ശുക്ലയുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം പുറത്തേക്ക് മാറ്റുന്നതിന് മുന്നോടിയായി ശുചിമുറിയില്‍ താത്കാലികമായി സൂക്ഷിച്ചിരുന്നുവെന്ന് അവിനാഷ് മൊഴി നൽകി. കോടിക്കണക്കിന് രൂപ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചുവെന്ന് അന്വേഷണ സംഘം പറഞ്ഞു. മൊഴിയില്‍ ക്ഷേത്രം ട്രസ്റ്റി അനില്‍ മിശ്രക്കെതിരെയും പരാമര്‍ശമുണ്ട്. സംഭാവന എണ്ണുന്ന പ്രക്രിയയില്‍ അനില്‍ മിശ്ര പ്രധാന വഹിച്ചിട്ടുണ്ടെന്നാണ് മൊഴി. സംഭാവന എണ്ണുന്ന മുറിയുടെ […]
Read more

രാജ്യത്ത് വാണിജ്യ LPG സിലിണ്ടർ വിലയിൽ കുറവ്; 183 രൂപ കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു. 19 കിലോ എൽപിജി സിലിണ്ടറിന് 183 രൂപയാണ് കുറച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അയവ് വന്നതിനെ തുടർന്നാണ് വില കുറച്ചതെന്നാണ് വിവരം. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. , ഡൽഹിയിൽ സിലിണ്ടറിന് 183.50 രൂപയാണ് കുറഞ്ഞത്. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല . പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ ഇറക്കുമതി വലിയ പ്രതിസന്ധി നേരിട്ടിരുന്നു. […]
Read more

പോലീസിൽനിന്ന് നീതി കിട്ടിയില്ല, കോടതിയിൽനിന്ന് ലഭിച്ചു; സന്തോഷം പങ്കുവെച്ച് നടി അൻസിബ

തന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാമെന്ന കോടതി നിർദേശത്തിൽ സന്തോഷമുണ്ടെന്ന് നടി അൻസിബ ഹസ്സൻ. സാധാരണക്കാരെല്ലാം ഒരു പ്രശ്നം വന്നാൽ പോലീസ് സ്റ്റേഷനിലേക്കല്ലേ പോകുകയെന്ന് അവർ ചോദിച്ചു. പോലീസ് സ്റ്റേഷനിൽനിന്ന് നീതി കിട്ടുമെന്ന് കരുതിയിട്ടാണല്ലോ അവിടേക്ക് പോകുന്നത്. അവിടെനിന്ന് അത് കിട്ടാതാവുമ്പോൾ വല്ലാത്ത നിരാശയും വേദനയുമൊക്കെയാണുണ്ടാകുക. നമ്മൾ പിന്നെ വേറെവിടെ പോയി പരാതി പറയും? കഴമ്പില്ലാത്ത പരാതി കൊടുക്കുന്ന വ്യക്തിയായി താൻ മാറുന്ന സാഹചര്യമാണ് പിന്നീടുണ്ടായതെന്നും അവർ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അൻസിബയുടെ പ്രതികരണം. അൻസിബയുടെ […]
Read more

Recent News