Author: Ardra

കാട്ടാന ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു

തൊടുപുഴ: അതിർത്തി വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ പെരിയാർ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പെരിയാർ കടുവ സങ്കേതത്തിലെ സുന്ദരമല സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ സതീഷ് രാജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കേരള–തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള തമിഴ്നാട് വനമേഖലയിൽ ഡ്യൂട്ടിക്കിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തിനുള്ളിലെ ദുർഘട പ്രദേശമായതിനാൽ വാഹനമെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.പരിക്കേറ്റ ഉദ്യോഗസ്ഥനെ സഹപ്രവർത്തകരും രക്ഷാപ്രവർത്തകരും ചേർന്ന് ഏകദേശം ആറു കിലോമീറ്റർ ചുമന്നാണ് വനത്തിന് പുറത്തേക്ക് എത്തിച്ചത്. തുടർന്ന് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.സംഭവത്തെ തുടർന്ന് […]
Read more

വ്യാജ മെഡിക്കൽ ഉപകരണങ്ങൾ; തിരിച്ചറിയാൻ മാർ​ഗനിർദേശങ്ങളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്കത്ത്: വ്യാജ മെഡിക്കൽ ഉപകരണങ്ങൾ വിപണിയിൽ വ്യാപകമാകുന്നതിനിടെ പൊതുജനങ്ങൾക്ക് വിപുലമായ ബോധവൽക്കരണ കാമ്പയിനുമായി ഒമാൻ ആരോ​ഗ്യ മന്ത്രാലയം. വ്യാജവും ഗുണനിലവാരമില്ലാത്തതുമായ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും തിരിച്ചറിയാൻ സഹായിക്കുന്നതാണ് കാമ്പയിൻ. രോഗികളുടെ സുരക്ഷയെയും ചികിത്സാ ഫലത്തെയും ബാധിക്കുന്ന വ്യാജ ഉൽപന്നങ്ങൾ വാങ്ങി വഞ്ചിതരാകരുതെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.ഉൽപന്നത്തിന്റെ പേര്, രാജ്യം, ഉപയോഗിക്കേണ്ട രീതികൾ എന്നിവ കൃത്യമായി രേഖപ്പെടുത്താത്തതും നിലവാരമില്ലാത്തതുമായ പാക്കിങ്ങിലൂടെ വ്യാജ ഉൽപന്നങ്ങളെ തിരിച്ചറിയാനാകും. ലേബലുകളിലെ അക്ഷരത്തെറ്റുകൾ, വ്യക്തതയില്ലാത്ത പ്രിന്റിങ്, നിർമാണ കമ്പനിയുടെ യഥാർത്ഥ ലോഗോയുടെ അഭാവം എന്നിവയും […]
Read more

2025 ഒന്നാം പാദ അവസാനം സൗദിയിലെ നജ്റാൻ എയർപോർട്ട് വഴി യാത്ര ചെയ്തത് 17 ലക്ഷം പേർ

റിയാദ്: സൗദിയിലെ നജ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളം വഴി 2025 ഒന്നാം പാദത്തിന്റെ അവസാനം വരെ 1.7 മില്യൺ യാത്രക്കാർ സഞ്ചരിച്ചതായി അധികൃതർ. ക്ലസ്റ്റർ 2 എയർപോർട്സ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിമാനത്താവളം വഴിയുള്ള ആഭ്യന്തര-അന്തർദേശീയ സർവീസുകളിലാണ് ഇത്രയും വലിയ ജനപങ്കാളിത്തം രേഖപ്പെടുത്തിയത്. ഈ കാലയളവിൽ വിമാനത്താവളം വഴി 13,000-ത്തിലധികം സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. റിയാദ്, ജിദ്ദ, ദമ്മാം, കെയ്റോ, ദുബൈ എന്നീ പ്രധാന അഞ്ച് നഗരങ്ങളിലേക്കാണ് ഇവിടെ നിന്നും സർവീസുകൾ ഉള്ളത്. പ്രമുഖ അഞ്ച് എയർലൈൻ […]
Read more

കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനനിരക്കിൽ മാറ്റം; ഇന്ന് മുതൽ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് വിതരണം, പുതുക്കൽ എന്നിവയുൾപ്പെടെയുള്ള വിവിധ കോൺസുലാർ സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിച്ചതായി അറിയിച്ചു. ഇന്ത്യൻ സർക്കാരിന്റെ നിർദേശപ്രകാരം ജൂൺ 25-ലെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിന് വിധേയമായാണ് ഈ മാറ്റം. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സാധാരണ പാസ്‌പോർട്ടുകൾ, ജംബോ പാസ്‌പോർട്ടുകൾ, കേടുപാടുകൾ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പാസ്‌പോർട്ടുകൾക്ക് പകരമുള്ളവ, എമർജൻസി യാത്രാ രേഖകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പൗരത്വം ഉപേക്ഷിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാവിധ അനുബന്ധ സേവനങ്ങൾക്കും […]
Read more

കുവൈത്തിൽ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ടയിൽ രണ്ട് പേർ അറസ്റ്റിലായി. വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും മാരക മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങളും അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ട് പേർ അറസ്റ്റിലായത്. ഒരു കുവൈത്ത് പൗരനും പൗരത്വമില്ലാത്ത അറബ് വംശജനായ ബെദൂനി യുവാവുമാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്. ഇവരിൽ നിന്ന് 358 ലഹരിഗുളികകളും മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. മനുഷ്യക്കടത്തിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെയുള്ള പ്രത്യേക അന്വേഷണ വിഭാഗമാണ് പ്രതികളെ വലയിലാക്കിയത്. ലഹരിഗുളികകൾക്ക് പുറമേ ഇവ കൈമാറുന്നതിനും […]
Read more

സ്വർണത്തിന് ഡിമാന്റ് കുറഞ്ഞു, പുതിയ സ്വർണം വാങ്ങാൻ ആളില്ല

റെക്കോര്‍ഡ് വിലയില്‍ നിന്നും സ്വര്‍ണവില താഴേക്ക് പോകുന്ന സാഹചര്യത്തില്‍ കൈവശമുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കാന്‍ തിരക്കുകൂട്ടി ഇന്ത്യക്കാര്‍. വരും ദിവസങ്ങളില്‍ വില വീണ്ടും ഇടിഞ്ഞാല്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം കുറയുമെന്ന ആശങ്കയാണ് ഇതിന് കാരണം. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഏകദേശം 50 ടണ്‍ പഴയ സ്വര്‍ണമാണ് ജനങ്ങള്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 43 മുതല്‍ 50 ശതമാനം വരെ കൂടുതലാണിത്. റെക്കോര്‍ഡ് വിലയില്‍ […]
Read more

ദേശീയപാതയിൽ റോഡ‍ിൽ വൻ​ഗർത്തം രൂപപ്പെട്ട സംഭവം; കുടിവെള്ള പൈപ്പ് പൊട്ടിയതാണ് കാരണമെന്ന് എൻഎച്ച്എഐ

ആലപ്പുഴ: ദേശീയപാത 66 ൽ ചേർത്തല പതിനൊന്നാം മൈലിൽ നിർമ്മാണം പൂർത്തിയായ റോഡിൽ ഗർത്തമുണ്ടായത് കുടിവെള്ള പൈപ്പ് പൊട്ടി മണ്ണിൽ ഉണ്ടായ സമ്മർദ്ദം കാരണമെന്ന് ദേശീയപാത അതോറിറ്റി. സമാനമായ പ്രശ്ന സാധ്യതയുള്ള മറ്റു അഞ്ച് ഇടങ്ങളിൽ ദേശീയപാത അതോറിറ്റിയും ജല അതോറിറ്റിയും സംയുക്ത പരിശോധന നടത്തും. അതേസമയം നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന ആരോപണം സ്ഥലം സന്ദർശിച്ച ഐ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചു. ഇന്നലെ രാത്രി ഇവിടെ ഉണ്ടായ കൂറ്റൻ ഗർത്തം […]
Read more

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ 400 മുതല്‍ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാന വ്യാപകമായി മഴ ലഭിച്ചതിനെ തുടര്‍ന്നാണ് വൈദ്യുതി ആവശ്യകത കുറഞ്ഞത്. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമായതിനാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞതായും കെ.എസ്.ഇ.ബി വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 83.41 ദശലക്ഷം യൂണിറ്റായിരുന്നു. ആഭ്യന്തര വൈദ്യുതി ഉല്‍പാദനം 8.91 ദശലക്ഷം യൂണിറ്റും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 4,277 മെഗാവാട്ടുമായിരുന്നു. വൈദ്യുതി […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്ക്കരിന്റെ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്ക്കരിന്റെ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജിതിൻ ഭാസ്ക്കരിന്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ജിതിൻ മനഃപൂർവം തെളിവ് നശിപ്പിച്ചു, ഫോണിലെ രേഖകൾ തിരിച്ചു കിട്ടാൻ ആകാത്ത വിധം നശിപ്പിച്ചു. ശാസ്ത്രീയ പരിശോധന ഫലം കോടതിയിൽ സമർപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. നടന്നത് രാഷ്ട്രീയ വേട്ട എന്ന് ജിതിൻ […]
Read more

രമേശ് ചെന്നിത്തലയെ കാണാന്‍ ഹെല്‍മെറ്റില്ലാതെ സ്കൂട്ടറിലെത്തി കടകംപള്ളി സുരേന്ദ്രന്‍ ; കേസുകൊടുത്ത് യൂത്ത് കോൺഗ്രസ് നേതാവ്

വഴുതക്കാട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാവിലെ ഏഴരയോടെയാണ് കടകംപള്ളി സുരേന്ദ്രൻ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. സ്കൂട്ടറിൽ ഹെൽമെറ്റ് ധരിക്കാതെയാണ് അദ്ദേഹം വഴുതക്കാട് ഉള്ള രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. ചില നിസാര ശുപാർശകൾക്ക് വന്നതാണെന്നു ആണ് അദ്ദേഹത്തിന്റെ വിശീകരണം. അതേസമയം, ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനു സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് നേതാവ് പരാതി നൽകി. ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് യൂത്ത് കോൺഗ്രസ് […]
Read more

Recent News