സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെ.എസ്.ഇ.ബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ 400 മുതല്‍ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാന വ്യാപകമായി മഴ ലഭിച്ചതിനെ തുടര്‍ന്നാണ് വൈദ്യുതി ആവശ്യകത കുറഞ്ഞത്. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമായതിനാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞതായും കെ.എസ്.ഇ.ബി വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 83.41 ദശലക്ഷം യൂണിറ്റായിരുന്നു. ആഭ്യന്തര വൈദ്യുതി ഉല്‍പാദനം 8.91 ദശലക്ഷം യൂണിറ്റും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 4,277 മെഗാവാട്ടുമായിരുന്നു. വൈദ്യുതി ഉല്‍പാദനത്തിനായി ഉപയോഗിക്കുന്ന ഡാമുകളിലെ ജലശേഖരം നിലവില്‍ 21.58 ശതമാനമാണെന്നും വ്യക്തമാക്കി.

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം മഴക്കുറവാണെന്ന് കെ.എസ്.ഇ.ബി നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യത്തിന് മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതായും , പ്രതിസന്ധി മറികടക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന നടപടികള്‍ തുടരുകയാണെന്നും, വൈദ്യുതി നിയന്ത്രണം ഇനിയും തുടരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു .

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News