Author: Arya

സിംബാബ്‌വെയെ തൂത്തുവാരി ഇന്ത്യ; മായങ്കിന് മൂന്ന് വിക്കറ്റ്, അവസാന ടി20യില്‍ 35 റണ്‍സ് ജയം

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മൂന്നാം മത്സരത്തില്‍ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവംശിയുടെ (49 പന്തില്‍ 81) ഇന്നിംഗ്‌സാണ് തുണയായത്. ഇഷാന്‍ കിഷന്‍ (29), റിങ്കു സിംഗ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 […]
Read more

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ വൈഭവ് സൂര്യവംശിക്ക് ഇരട്ട നേട്ടം

ഹരാരെ: സിംബാബ്വെക്കെതിരായ മൂന്നാം ടി20 മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പതിനഞ്ചുകാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശി ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചിരുന്നു. ഈ പ്രകടനത്തോടെ മത്സരത്തിലെയും പരമ്പരയിലെയും താരത്തിനുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ താരം, സിംബാബ്വെ പര്യടനം ഇന്ത്യക്കായി വിജയകരമായി പൂര്‍ത്തിയാക്കി. പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി. മൂന്നാം മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്ന് 8 ഫോറുകളും 4 സിക്‌സറുകളും അടക്കം 81 റണ്‍സാണ് ഈ ഇടംകൈയന്‍ ബാറ്റര്‍ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി20 കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും […]
Read more

മമ്മൂക്ക പൊട്ടിക്കരഞ്ഞ നിമിഷം

കൊച്ചി : മലയാള സിനിമയിൽ തന്റെ അഭിനയപ്രതിഭകൊണ്ടും സ്നേഹസമ്പന്നമായ പെരുമാറ്റംകൊണ്ടും ഏവരുടെയും ഹൃദയം കവർന്ന കലാകാരനായിരുന്നു കൊച്ചിൻ ഹനീഫ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ 300-ലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും തന്റേതായ മുദ്രപതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സിനിമാമേഖലയിലുള്ള എല്ലാവർക്കും എന്നും മധുരമുള്ള ഓർമ്മകൾ മാത്രം സമ്മാനിച്ച അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. മെഗാസ്റ്റാർ മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും തമ്മിലുണ്ടായിരുന്ന ആത്മബന്ധം […]
Read more

VD യുടെ പരാമർശം സ്ത്രീവിരുദ്ധമെന്ന് വിമർശനം

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം. അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം എന്ന മുഖ്യമന്ത്രിയുടെ പരാമർശം സ്ത്രീവിരുദ്ധമെന്നാണ് വിമർശനം. 14-ാമത് ‘പംപ’ സാഹിത്യോത്സവം ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഈ പരാമർശം നടത്തിയത്. ‘കല ഉൾപ്പെടെയുള്ള പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷെ ഇന്ന് ആരും അടുത്ത തലമുറയ്ക്ക് പകർന്നു നൽകുന്നില്ല. ഞാൻ ചില അമ്മമാരോട് […]
Read more

തൃഷയെ ഉപമുഖ്യമന്ത്രി ആക്കും?

ചെന്നൈ : തൃഷയെ അധിക്ഷേപിച്ച് മുതിർന്ന എഐഡിഎംകെ നേതാവ് ആർ ബി ഉദയകുമാർ. മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം എന്നാണ് അധിക്ഷേപം. വൈകാതെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രി ആക്കും. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ വേറെ ആർക്ക് കഴിയുമെന്നും ഉദയകുമാർ ചോദിച്ചു. നേരത്തെ, തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമായി പ്രഖ്യാപിച്ച ജനനായകൻ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്ന ആരോപണവുമായി എഐഎഡിഎംകെയുടെ മുതിർന്ന […]
Read more

പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ അനുസ്‌മരണവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു

സലാല: എസ്‌.ഐ.സി സലാലയും കെ.എം.സി.സിയും ചേർന്ന് നിര്യാതനായ പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയർ അനുസ്‌മരണവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു. മസ്ജിദ്‌ റവാസിൽ നടന്ന പരിപാടിയിൽ അബ്‌ദുൽ ഹമീദ്‌ ഫൈസി അധ്യക്ഷത വഹിച്ചു. വി.പി അബ്‌ദുസലാം ഹാജി ഉദ്‌ഘാടനം ചെയ്തു. റഷീദ്‌ കൽപറ്റ, നാസർ ലത്വീഫി, റയീസ്‌ ശിവപുരം എന്നിവർ സംബന്ധിച്ചു. മത വിദ്യഭ്യാസ മേഖലക്ക്‌ അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും പാണ്ഡിത്യവും വിനയവും ഒത്തു ചേർന്ന അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്‌ടമാണെന്നും സംസാരിച്ചവർ പറഞ്ഞു. മൊയ്‌തീൻകുട്ടി ഫൈസി നമസ്‌കാരത്തിന് നേത്യത്വം […]
Read more

സൗദിയിൽ വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചാൽ ഒരുകോടി റിയാൽ വരെ പിഴ

റിയാദ്: വളർത്തുമൃഗങ്ങളോടും കന്നുകാലികളോടും ക്രൂരത കാണിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി പരിസ്ഥിതി മന്ത്രാലയം. മൃഗങ്ങളെ ഉപദ്രവിക്കുകയോ അവയോട് അനാസ്ഥ കാണിക്കുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും ഒരു കോടി റിയാൽ വരെ പിഴയും ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.കാലിസമ്പത്ത് സംരക്ഷിക്കുന്നതിനും മൃഗക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി രാജ്യം നൽകുന്ന മുൻഗണനയുടെ ഭാഗമായാണ് ഈ നടപടി. നിയമലംഘനത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മൃഗങ്ങളോടുള്ള കാരുണ്യം കേവലം ഒരു ധാർമ്മിക അല്ലെങ്കിൽ […]
Read more

ചെങ്കടലിലെ ഹൂതി ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് കുവൈത്ത്. സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എൻ.സി.സി മാസ എന്ന കപ്പലിന് നേർക്കുണ്ടായ ആക്രമണത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇതെന്നും, മേഖലയിലെ കപ്പൽ ഗതാഗത സുരക്ഷക്കും അന്താരാഷ്ട്ര വ്യാപാരത്തിനും ഇത് വലിയ ഭീഷണിയാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി. കൂടാതെ രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും […]
Read more

മകളുടെ വിവാഹത്തിന് പോയി തിരിച്ചെത്തിയിട്ട് രണ്ട് മാസം; ഹൃദയാഘാതം മൂലം പ്രവാസി റിയാദിൽ മരിച്ചു

റിയാദ്: മകളുടെ വിവാഹ ആവശ്യങ്ങൾക്കായി നാട്ടിൽ പോയി മടങ്ങിയെത്തി രണ്ട് മാസം തികയുന്നതിനിടെ ഇന്ത്യൻ പ്രവാസി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദ് മുർഷിദാബാദ് റാംനഗർ സ്വദേശിയായ സിയാഹുൽ ഹുസൈൻ (57) ആണ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ഉബൈദ് ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി റിയാദിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ വെയർഹൗസ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റെഡ് ക്രസൻറിന്‍റെ സഹായത്തോടെ അടിയന്തര പ്രഥമശുശ്രൂഷ […]
Read more

സ്വയംപഠനത്തിനായുള്ള പൊതുവിടം ‘ഡിജിറ്റല്‍ സ്‌ക്വയര്‍’

തിരുവനന്തപുരം: കേരളത്തിൽ പ്രൈമറി വിദ്യാലയങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വയംപഠനത്തിനായുള്ള പൊതുവിടം സജ്ജീകരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഡിജിറ്റൽ സ്ക്വയർ. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി കൈറ്റ് മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. പ്രൈമറി സ്കൂൾ കുട്ടികളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനരീതി പ്രോത്സാഹിപ്പിക്കുക. അടിസ്ഥാന വിദ്യാഭ്യാസ ഘട്ടത്തിൽ തന്നെ കുട്ടികളെ ഡിജിറ്റൽ പഠനരീതിയുമായി ഇണക്കി ചേർക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സ്കൂൾ പ്രഥമാധ്യാപകർക്കും അധ്യാപകർക്കും പ്രത്യേക ശില്പശാലകളും പരിശീലനങ്ങളും നൽകുക. സംസ്ഥാന […]
Read more

Recent News