VD യുടെ പരാമർശം സ്ത്രീവിരുദ്ധമെന്ന് വിമർശനം

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം. അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം എന്ന മുഖ്യമന്ത്രിയുടെ പരാമർശം സ്ത്രീവിരുദ്ധമെന്നാണ് വിമർശനം. 14-ാമത് ‘പംപ’ സാഹിത്യോത്സവം ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഈ പരാമർശം നടത്തിയത്. ‘കല ഉൾപ്പെടെയുള്ള പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷെ ഇന്ന് ആരും അടുത്ത തലമുറയ്ക്ക് പകർന്നു നൽകുന്നില്ല. ഞാൻ ചില അമ്മമാരോട് പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് (വിഭവം) ഉണ്ടാക്കും. പക്ഷെ അവരുടെ മക്കൾക്ക് അത് പകർന്നുകൊടുക്കുന്നില്ല. മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞുകൊടുക്കണം’, എന്നായിരുന്നു വി.ഡി. സതീശന്റെ പരാമർശം. ഇതിനെതിരേയാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *