Author: Arya

സൗദിയിൽ അടുത്ത വർഷം വരെ ചൂടിലും മഴയിലും വൻ വ്യതിയാനങ്ങൾ

റിയാദ്: ആഗോള കാലാവസ്ഥയെ വലിയ തോതിൽ സ്വാധീനിക്കുന്ന ‘എൽ നിനോ’ പ്രതിഭാസം കൂടുതൽ ശക്തമായ ഘട്ടത്തിലേക്ക് കടക്കുന്നതായി സൗദി അറേബ്യൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയിലെ വരും സീസണുകളിലെ താപനിലയിലും മഴ ലഭ്യതയിലും വലിയ വ്യതിയാനങ്ങൾ വരുത്താൻ പോകുന്നതാണ് ഈ കാലാവസ്ഥാ മാറ്റമെന്ന് അതോറിറ്റി വ്യക്തമാക്കി. ഏറ്റവും പുതിയ നിരീക്ഷണങ്ങളനുസരിച്ച് സമുദ്രോപരിതലത്തിലെ താപനില സൂചികയായ ‘നിനോ 3.4’ ഉയർന്ന പരിധിയായ 0.8 ഡിഗ്രി സെൽഷ്യസും കടന്ന് +1.25 ഡിഗ്രി സെൽഷ്യസിൽ എത്തിനിൽക്കുകയാണ്. ഇത് വളരെ ശക്തമായ […]
Read more

മഴയിലും മഞ്ഞിലും റോഡിലിറങ്ങുന്നവർക്ക് ജാ​ഗ്രതാ നിർദേശങ്ങളുമായി ആർ.ഒ.പി

മസ്കത്ത്: മഴയിലും മഞ്ഞിലും വാഹനമോടിക്കുന്നവർക്ക് കടുത്ത ജാ​ഗ്രതാ നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ്. പ്രതികൂല കാലാവസ്ഥകൾ മൂലം റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നാഷണൽ റിസ്ക് രജിസ്റ്ററിനൊപ്പം ആർ.ഒ.പി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം റോഡിലെ കാഴ്ച പരിധി കുറയുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. മഴയോ കനത്ത മഞ്ഞോ ഉള്ള സമയങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും പൂർണ ശ്രദ്ധ ഡ്രൈവിങ്ങിൽ മാത്രമായിരിക്കണമെന്നും ആർ.ഒ.പി നിർദേശിച്ചു. മുമ്പിൽ പോകുന്ന വാഹനങ്ങളുമായി ക‍ത്യമായ സുരക്ഷിത അകലം പാലിക്കണം. ഡ്രൈവ് ചെയ്യുമ്പോൾ ഇരുകൈകളും […]
Read more

റിയാദിൽ 3 വാട്ടർ ഫില്ലിങ് സ്റ്റേഷനുകൾക്ക് പൂട്ട്

റിയാദ്: റിയാദിൽ ലൈസൻസില്ലാതെയും നിയമങ്ങൾ ലംഘിച്ചും അനധികൃതമായി പ്രവർത്തിച്ച മൂന്ന് വാട്ടർ ഫില്ലിങ്ങ് സ്റ്റേഷനുകൾ പൂട്ടിച്ച് സൗദി വാട്ടർ അതോറിറ്റി. ട്രഫാക് ജനറൽ ഡയറക്ടറേറ്റ്, പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി. ജൂലൈയിലെ നാല് ദിവസങ്ങളിലായി നടന്ന മിന്നൽ പരിശോധനയിൽ വിവിധ വിഷയങ്ങളിലായി 490-ലധികം കേസുകൾ രജിസ്റ്റർ ചെയ്തതായും അതോറിറ്റി വ്യക്തമാക്കി. തലസ്ഥാന ന​ഗരിയിലെ അൽ റിമാൽ, നർജീസ്, തുവൈഖ്, അൽ മൂസ, മൻഫൂഹ, യമാമ, അൽ അറീദ് എന്നീ പ്രധാന […]
Read more

അൽ ഖൈൽ റോഡിൽ നിന്ന് അൽ അസായേൽ സ്ട്രീറ്റിലേക്ക്

ദുബൈ: ദുബൈ നഗരത്തിൽ പുതിയ മൂന്നുവരി പാലം തുറന്നു. അൽ ഖൈൽ റോഡിൽ നിന്ന് അൽ അസായേൽ സ്ട്രീറ്റിലേക്കാണ് പുതിയ പാലം നിർമിച്ചത്. മണിക്കൂറിൽ 3,600 വാഹനങ്ങൾക്ക് ഈ പാലത്തിലൂടെ കടന്നുപോകാം. ഊദ്മേത അൽഅസായേൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച മൂന്നുവരി പാലമാണ് ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഈ പദ്ധതിയിലെ മറ്റൊരു പാലവും രണ്ട് തുരങ്കപാതകളും അടുത്തമാസം തുറക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. അൽഖൈൽ റോഡിൽ നിന്ന് അൽവാസൽ ക്ലബ് വഴി അൽഅസായീൽ […]
Read more

യുഎഇയുടെ ഈ പ്രദേശങ്ങളിൽ ഇന്ന് മഴയെത്തും

ദുബൈ: യുഎഇയിലെ ചിലയിടങ്ങളിൽ ചൂടിന് ആശ്വാസമായി മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലാണ് ഉച്ചയ്ക്ക് ശേഷം മഴ സാധ്യത കൂടുതലുള്ളത്. എന്നാൽ, ഇന്ന് രാത്രിയും നാളെ രാവിലെയുമായി അന്തരീക്ഷ ഈർപ്പം കുത്തനെ ഉയരുമെന്നും തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 43 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. തീരദേശങ്ങളിലും ദ്വീപുകളിലും 37 മുതൽ 42°C വരെയാണ് ഉയർന്ന […]
Read more

ദുബായ് മുനിസിപ്പാലിറ്റി തുറന്നു, ആനിമൽ വെൽഫെയർ ഷെൽട്ടർ

ദുബായ് : തെരുവുമൃഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിനും മൃഗങ്ങളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായ് മുനിസിപ്പാലിറ്റി പുതിയ ആനിമൽ വെൽഫെയർ ഷെൽട്ടർ തുറന്നു. വർസാൻ മേഖലയിലെ ബേർഡ്‌സ് ആൻഡ് പെറ്റ്‌സ് മാർക്കറ്റിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. തെരുവിൽ ഉപേക്ഷിക്കപ്പെടുന്നതും അലഞ്ഞുതിരിഞ്ഞുനടക്കുന്നതുമായ മൃഗങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക, ഉത്തരവാദിത്വമുള്ള ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുക, തെരുവുകളിലെ മൃഗങ്ങളുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കസ്റ്റമർ സർവീസ് സെന്റർ, പ്രീ-അഡോപ്ഷൻ വ്യൂവിങ് ഏരിയ, ഇന്ററാക്ടീവ് അഡോപ്ഷൻ […]
Read more

മലേഷ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി ഗൾഫ് എയർ

മനാമ: 2026-ലെ ബഹ്റൈൻ ഗ്രാൻഡ് പ്രി മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ വെച്ച് നടക്കുമെന്ന ഫോർമുല 1-ന്റെയും ഇന്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷന്റെയും പ്രഖ്യാപനത്തെ ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സ്വാഗതം ചെയ്തു. ഇതിന്റെ ഭാഗമായി ബഹ്റൈനും മലേഷ്യയ്ക്കും ഇടയിലുള്ള തടസ്സമില്ലാത്ത യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനായി ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ ഗൾഫ് എയർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഗൾഫ് മേഖലയിലെ ആദ്യത്തെ ഗ്രാൻഡ് പ്രി നടന്ന 2004 മുതൽ ഫോർമുല 1-മായി ഗൾഫ് എയറിന് ദീർഘകാല […]
Read more

സിജെപി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ?

ഡൽഹി: സിജെപി ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്കില്ല. വിദ്യാർഥികളുടെയു യുവജനങ്ങളുടെയും പ്രശ്‌നങ്ങളിൽ ബദൽ ശക്തിയായി ഇടപെടും. സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ ആലോചന. കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള യൂണിറ്റുകളും പരി​ഗണനയിലാണ്. വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു. അതിനിടെയാണ് പുതിയ തീരുമാനം. അഭിജീത് ദീപ്കെ, സൗരവ് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജന്തർ മന്ദറിൽ സമരം ആരംഭിച്ചത്. 35 ദിവസം നീണ്ട സമരത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. അതിനിടെ, […]
Read more

പുരുഷൻമാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടൽ ആരോപണം പരിശോധന ശക്തമാക്കും

തിരുവനന്തപുരം: പ്രിയദർശിനി ബസിലെ ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാർ തടയുന്നതും കയ്യേറ്റം ചെയ്യുന്നതും അംഗീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. കടുത്ത നിയമ നടപടി ഉണ്ടാകും.സ്ത്രീകൾക്കുള്ള സീറോ ടിക്കറ്റ്,പുരുഷൻമാർക്ക് നൽകി കണ്ടക്ടർമാർ പണം തട്ടുന്നുണ്ടോ എന്നറിയാൻ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകളുടെ പ്രശ്നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി വിശദമാക്കി. സ്വകാര്യ ബസുകളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള പദ്മകുമാർ കമ്മിറ്റിയുടെ റിപ്പോർട്ട് ഉടൻ ലഭിക്കും. കെഎസ്ആർടിസിക്കും സ്വകാര്യ ബസ് മേഖലയ്ക്കും പ്രശ്നമുണ്ടാകാത്ത രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളാണ് കമ്മിറ്റിയിൽ […]
Read more

സീചെം ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം

പോണ്ടിച്ചേരി: സീനിയര്‍ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ പോണ്ടിച്ചേരിയെ തോല്‍പ്പിച്ച് കേരളം. 36 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് മാത്രമാണ് നേടാനായത്. ഓള്‍റൗണ്ട് മികവുമായി കേരളത്തിന് വിജയമൊരുക്കിയ ടി ഷാനിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം […]
Read more

Recent News