Author: Greeshma Joshi

നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം:ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്തില്‍ ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. വകുപ്പ് തലത്തില്‍ നടന്ന അന്വേഷണത്തിലാണ് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. കുഞ്ഞിന് നല്‍കിയ ഓയിന്‍മെന്റിന്റെ പുതിയ സ്റ്റോക്ക് മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. എന്നിട്ടും പഴയ സ്റ്റോക്കില്‍ നിന്നാണ് ഓയിന്‍മെന്റ് നല്‍കിയത്. പുതിയ സ്റ്റോക്ക് നീല നിറത്തിലുള്ള കവറിലായിരുന്നു വെച്ചിരുന്നത്. എന്നാല്‍ പഴയ സ്റ്റോക്കായ വെള്ള നിറത്തിലുള്ള കവറിലെ ഓയിന്‍മെന്റാണ് ഫാര്‍മസിസ്റ്റ് നല്‍കിയത്. അന്വേഷണത്തിന്റെ പ്രാഥമിക […]
Read more

കോടിയേരിയുടെ ഫ്‌ളക്‌സ് കീറിയത് ഗുരുതര വീഴ്ച; സംഘടനയുമായി ബന്ധമില്ലാത്തയാളെന്ന് എസ്എഫ്ഐ

കൊല്ലം: കൊല്ലത്ത് എസ്എഫ്‌ഐ പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഫ്‌ളക്‌സ് പ്രവര്‍ത്തകന്‍ വലിച്ചുകീറിയതില്‍ കടുത്ത അതൃപ്തി അറിയിച്ച് സിപിഐഎം ജില്ലാ നേതൃത്വം. ഗുരുതര വീഴ്ചയാണ് സംഘടനയ്ക്ക് ഉണ്ടായതെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടിയാണെന്നുമാണ് സിപിഐഎം വിലയിരുത്തല്‍. ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനാണ് തീരുമാനം. സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വവും വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം ഫ്‌ളക്‌സ് കീറിയ ആള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എസ്എഫ്‌ഐ ജില്ലാ നേതൃത്വം. ഇയാള്‍ എസ്എഫ്‌ഐയിലോ ഡിവൈഎഫ്‌ഐയിലോ പ്രാഥമിക അംഗത്വം ഇല്ലാത്തയാളാണെന്നും എസ്എഫ്‌ഐ […]
Read more

ഗ്യാനേഷ് കുമാര്‍ രാജി വെക്കണം’; ഇന്ന് രാജ്യവ്യാപക പ്രക്ഷോഭവുമായി സംഘടനകള്‍, ഡല്‍ഹിയില്‍ നിരോധനാജ്ഞ

ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ വലിയ പോരാട്ടത്തിന് പടയൊരുക്കവുമായി രാജ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കപ്പെടും. ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് ഐസ, ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികളും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്നാണ് വിവരം. മുംബൈയിലാണ് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ദേശീയ പതാകയേന്തിയും ഗാന്ധിജിയുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചുമാണ് യുവതി-യുവാക്കള്‍ സിജെപി സമരത്തില്‍ […]
Read more

മരുന്ന് പ്രതിസന്ധി നടപടികളിലേക്ക് സർക്കാർ, റി ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു

തിരുവനന്തപുരം : ഗവൺമെന്റ് ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി അടിയന്തര നടപടികളിലേക്ക് സംസ്ഥാനത്തെ സർക്കാർ. മരുന്നുകളുടെ റി ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു. പുതിയ സ്റ്റോക്ക് മരുന്നുകൾക്കായുള്ള പർച്ചേസ് ഓ‌ഡർ വൈകിയത് തെരഞ്ഞെടുപ്പ് കാരണമെന്നായിരുന്നു സർക്കാർ വാദം. പുതിയ സർക്കാർ അധികാരത്തിലേറി മൂന്ന് മാസം കഴിഞ്ഞിട്ടാണ് പർച്ചേസ് ഓർഡർ നടപടികൾ പൂർത്തിയായത്. അതിൽ ചില മരുന്നുകൾക്ക് റീ ടെൻഡർ വിളിച്ചു. റീ ടെൻഡർ നടപടികൾ പൂർത്തിയാക്കാതെ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ വൈകിപ്പിക്കുന്നത് […]
Read more

ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീളുന്നു; പി ജെ ജോസഫ് കടുത്ത അതൃപ്തിയിൽ

തിരുവനന്തപുരം: ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീണ്ടുപോകുന്നതിൽ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ചെയർമാൻ പി ജെ ജോസഫിനും അതൃപ്‌തി. വയോജന കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് പി ജെ ജോസഫിനെ പരിഗണിക്കുന്നുണ്ട്. എന്നാൽ ജോസഫിന്‍റെ ക്യാബിനറ്റ് റാങ്കിൽ യുഡിഎഫ് നേതൃത്വം അന്തിമ തീരുമാനം എടുത്തിട്ടില്ല. തീരുമാനം വൈകുന്നതിൽ പി ജെ ജോസഫ് ഇന്നലെ അടൂർ പ്രകാശിനെ വിളിച്ച് അതൃപ്തി അറിയിച്ചു എന്നാണ് വിവരം. തോമസ് ഉണ്ണിയാടൻ കലാപക്കൊടി ഉയർത്തുമ്പോൾ പി ജെ ജോസഫിനു ക്യാബിനറ്റ് പദവി നൽകിയാൽ പാർട്ടിക്കുള്ളിൽ […]
Read more

തിരുവനന്തപുരം സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എസ്എഫ്‌ഐ പരാതി നല്‍കി. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിയില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുന്‍മന്ത്രി വി ശിവന്‍കുട്ടി, എസ്എഫ്‌ഐ നേതാക്കളായ പി എസ് സഞ്ജീവ്, ശിവപ്രസാദ് എന്നിവരാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതി നല്‍കിയത്. പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. കന്റോണ്‍മെന്റ് സിഐ, എസ്‌ഐ എന്നിവരുടെ നടപടികള്‍ […]
Read more

മുണ്ടംവേലി ഫ്ളാറ്റ് നിർമാണം: ടിഡിഎൽസിക്ക് അഡ്വാൻസ് നൽകിയതിലും ക്രമക്കേട്

കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്(ടി‍ഡിഎൽസിസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും വൻ ക്രമക്കേട്. 2.48 കോടി രൂപയാണ് ലൈഫ് മിഷനിൽനിന്ന് ടിഡിഎൽസിക്ക് സ്ഥിരീകരണം ഇല്ലാതെ നൽകിയത്. മുൻ ചെയർമാൻ വി.സലിം ജിസിഡിഎ ഓഡിറ്റിംഗ് വിഭാഗത്തിന് പരിശോധനയ്ക്ക് സമയം അനുവദിക്കാതെ പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ധൃതിപ്പെട്ട് ഓൺലൈൻ പെയ്മെൻറിന് പകരം ചെക്കായാണ് 2.49 കോടി രൂപ അനുവദിച്ചത്. ക്രമക്കേടിന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന GCDA നോട്ട് ഷീറ്റിന്റെ പകർപ്പ് പുറത്ത്. മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയത്തിന്റെ […]
Read more

പാർട്ടിക്കുള്ളിൽ ചർച്ച നടക്കുന്നില്ല;മഹിളാ കോൺഗ്രസിനും അതൃപ്തി

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവും പോഷക സംഘടനകളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജന ചർച്ചകളിൽ മഹിളാ കോൺഗ്രസിനെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.സി.സി നേതൃത്വത്തിന് മഹിളാ കോൺഗ്രസ് നേതൃത്വം പരാതിക്കത്ത് നൽകി . ഉടൻ തന്നെ കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എ.ഐ.സി.സിയെ സമീപിച്ചിരിക്കുന്നത്. പാർട്ടിക്ക് ഉള്ളിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നില്ലെന്നും സംഘടനാപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായാണ് കൈക്കൊള്ളുന്നതെന്നുമാണ് ആരോപണം. ബോർഡ്-കോർപ്പറേഷൻ പദവികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചർച്ചകൾ […]
Read more

‘ഇപ്പോള്‍ ഞാന്‍ സിപിഎമ്മിന് കൊള്ളാത്തവനായി; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ആര്‍എസ്എസിന് വിധേയപ്പെട്ടിട്ടില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എസ്എന്‍ഡിപി യോഗമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ തര്‍ക്കം അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രമാണെന്നും അത് ഹൈക്കമാന്റ് പരിഹരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. ഇപ്പോള്‍ താന്‍ സിപിഎമ്മിന് താന്‍ കൊള്ളാത്തവനായി. ശബരിമല പ്രശ്‌നം വന്നപ്പോള്‍ എന്ന തലയില്‍ ചുമുന്നു നടന്നു. രണ്ട് ടേം ഭരിക്കാനായത് […]
Read more

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ […]
Read more

Recent News