Author: Greeshma Joshi

ഒമാനിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

മസ്കറ്റ്: അറേബ്യൻ കടൽത്തീര മേഖലകളിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം മൂലം ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഒക്ടോബർ 3 ശനിയാഴ്ച വരെ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ തീരദേശ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും മഴയും കാരണം റോഡുകളിൽ കാഴ്ചപരിധി കുറയാൻ […]
Read more

മലപ്പുറം കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

മലപ്പുറം: 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍(25) മുഹമ്മദ് ജാസില്‍ (41) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസും തിരൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് രാവിലെ കുറ്റിപ്പുറം കണ്ണംകുളത്ത് വച്ചാണ് പ്രതികള്‍ പിടിയിലായത്. ബെം​ഗളൂരുവില്‍ നിന്ന് പ്രദേശത്ത് വില്‍പനയ്ക്കായി എത്തിച്ച ലഹരിയാണ് പിടികൂടിയത്.
Read more

പൈലറ്റ് സ്മിത്ത് മച്ചാറുമായി വിഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ച് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ് സ്മിത്ത് മച്ചാര്‍. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും, പ്രധാനമന്ത്രിമായി സംസാരിക്കാന്‍ കഴിഞ്ഞത് ആശ്വാസമായെന്നും ആശുപത്രി കിടക്കയില്‍ നിന്ന് വിഡിയോ കോളിലൂടെ സ്മിത്ത് മച്ചാര്‍ പ്രതികരിച്ചു. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിന്‍റെ ധീരതയിലൂടെ ഒരിക്കല്‍ കൂടി അഭിമാനത്തോടെ പറയാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കത്തി കുത്തില്‍ പിടഞ്ഞപ്പോഴും കോക്ക് പിറ്റ് വാതില്‍ തുറന്നിട്ട് സഹപൈലറ്റിന്‍റെ ക്രൂരതയില്‍ നിന്ന് 174 യാത്രക്കാരെ രക്ഷിച്ചത് സ്മിത്ത് […]
Read more

മുഖ്യമന്ത്രിക്കെതിരായ പരസ്യ വിമർശനം: ; വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിലെന്ന് അടൂർ പ്രകാശ്

പത്തനംതിട്ട: മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യ വിമർശനത്തിൽ ഉറച്ച് യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ്. വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. പറയേണ്ട കാര്യങ്ങളെല്ലാം ഇന്നലെ പറഞ്ഞിരുന്നു. താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് മാസത്തിൽ യുഡിഎഫ് യോ​ഗം കൂടിയത് ഒരു തവണയാണ്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫിൽ പ്രശ്നങ്ങളില്ല. […]
Read more

പാലക്കാട് ജില്ലാ ആശുപത്രിയിലെ മരുന്നുക്ഷാമം നേരിട്ട് പരിഹരിച്ച് ജില്ലാ പഞ്ചായത്ത്

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം നേരിട്ട് പരിഹരിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത്. ആരോഗ്യവകുപ്പ് മരുന്ന് എത്തിക്കാതായതോടെ ജില്ലാ പഞ്ചായത്ത് 4.25 കോടി ചെലവിട്ടാണ് മരുന്നെത്തിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ അവശ്യ മരുന്നുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മിക്കതും തീര്‍ന്നിരുന്നു. മരുന്ന് എത്തിക്കാന്‍ സര്‍ക്കാര്‍ വൈകുമെന്ന് ഉറപ്പായതോടെയാണ് പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ട് ഇറങ്ങിയതെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ എസ് ബി രാജു പറഞ്ഞു. ആശുപത്രിയിലെ കെട്ടിട നിര്‍മ്മാണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഫണ്ടാണ് സര്‍ക്കാര്‍ കാരണം മരുന്ന് […]
Read more

പ്രായശ്ചിത്തവുമായി എസ്എഫ്ഐ, കോടിയേരിയുടെ പുതിയ ഫ്ലക്സ് സ്ഥാപിച്ചു

കൊല്ലം: മാർച്ചിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് നശിപ്പിച്ചതിന് പ്രായശ്ചിത്തവുമായി എസ്എഫ്ഐ.അതേസ്ഥലത്ത് കോടിയേരിക്ക് പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. കൊല്ലം ചിന്നക്കടയിലാണ് എസ്എഫ്ഐ മാർച്ചിനിടെ കീറിയെറിഞ്ഞ ഫ്ലെക്സ് ബോർഡിന് പകരം പുതിയ ബോർഡ് സ്ഥാപിച്ചത്. സിപിഎം സ്ഥാപിച്ച കോടിയേരിയുടെ ഫ്ലെക്സ് ഇന്ന് നടന്ന എസ്എഫ്ഐ പ്രതിഷേധ മാർച്ചിനിടെയാണ് തകർത്തത്. എസ്എഫ്ഐക്ക് പിന്നാലെ, കോടിയേരിക്ക് വേണ്ടി ഫ്ലെക്സ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസും രം​ഗത്തെത്തി. കൊല്ലത്ത് എസ്എഫ്ഐ മാർച്ചിനിടെ നശിപ്പിച്ച കോടിയേരിയുടെ ഫ്ലക്സിന് പകരമാണ് യൂത്ത് കോൺഗ്രസ്‌ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. […]
Read more

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ ചാവടിയിലാണ് അപകടം ഉണ്ടായത്. നിര്‍മ്മാണ തൊഴിലാളിയായ വിന്‍സെന്റ് ( 52) ആണ് മരിച്ചത്. മിന്നലേറ്റ വിന്‍സെന്റിനെ ഉടന്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിന്‍സെന്റിനൊപ്പം മിന്നലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന്റെ മുകൾ നിലയിൽ നിര്‍മ്മാണ ജോലിക്കിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്. തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2.30നു പുറപ്പെടുവിച്ച അറിയിപ്പിൽ അടുത്ത മൂന്ന് […]
Read more

ശബരിമല മേല്‍ശാന്തി നിയമനത്തില്‍ റിട്ട. ജസ്റ്റിസ് വി ജി അരുണ്‍ നിരീക്ഷകന്‍

കൊച്ചി: ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെയും മാളികപ്പുറം ക്ഷേത്രത്തിലെയും മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്ന നടപടികള്‍ നിരീക്ഷിക്കുന്നതിന്, വിരമിച്ച ജസ്റ്റിസ് വി ജി അരുണിനെ നിരീക്ഷകനായി ഹൈക്കോടതി നിയമിച്ചു. ശബരിമല മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുന്ന സ്ഥലത്ത് ഉണ്ടാകണമെന്നും, മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് അരുണിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേല്‍ശാന്തി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ വി., ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. […]
Read more

അജ്മാനിൽ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളിക്ക് 6.55 ലക്ഷം ദിർഹം നഷ്ടപരിഹാരം

ദുബായ്: അജ്മാനിലുണ്ടായ വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട് ജോലി ചെയ്യാനാകാതെ ദുരിതത്തിലായ മലയാളി പ്രവാസിക്ക് ദുബായ് കോടതി വഴി 6,55,341 ദിർഹം നഷ്ടപരിഹാരം ലഭിച്ചു. അപകടത്തിൽ ജീവിതം വഴിമുട്ടിപ്പോയ മുപ്പത്തിയെട്ടുകാരനായ സുധീറിന് ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് കോടതി ചെലവുകൾ ഉൾപ്പെടെയുള്ള ഈ തുക ലഭിച്ചത്. പണം ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. എന്നാൽ സുധീറിനുണ്ടായ ഭാവി നഷ്ടങ്ങളും തുടർചികിത്സകളും കണക്കിലെടുത്ത് കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ദുബായ് കോർട്ട് ഓഫ് കസേഷനിൽ വീണ്ടും അപ്പീൽ നൽകിയിട്ടുണ്ട് […]
Read more

നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു

‍‍ഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ഡൽഹിയിലെ ദേശീയ വനിത കമ്മീഷൻ ദേശീയ ആസ്ഥാനത്ത് വച്ചായിരുന്നു ചടങ്ങ്. ചുമതലയേൽക്കുന്നതിന് മുൻപ് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുമായി കൂടിക്കാഴ്ച നടത്തി. നിയമം, ഭരണനിർവഹണം, മാനവവിഭവശേഷി, ധനകാര്യം തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് നിവേദിത സുബ്രഹ്മണ്യം. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് തൊഴിൽ നിയമത്തിൽ എൽ.എൽ.എം., മംഗളൂരു സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി., ഐ.സി.എഫ്.എ.ഐ സർവകലാശാലയിൽ […]
Read more

Recent News