രാജ്യത്താകെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; വൻ പ്രതിസന്ധി
ഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ രാജ്യത്തെ യഥാർത്ഥ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്ന് റിപ്പോർട്ട്. മഴയുടെ കുറവും ഉയർന്ന താപനിലയുമാണ് പ്രതീക്ഷിച്ചതിലും അധികം വൈദ്യുതി ആവശ്യകതയിലേക്ക് രാജ്യത്തെ നയിച്ചത്. കേന്ദ്ര സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഹ്രസ്വകാല പ്രവചനങ്ങളേക്കാൾ കുറവാണ് സാധാരണഗതിയിൽ യഥാർത്ഥ വൈദ്യുതി ഉപഭോഗം വരാറുള്ളതെങ്കിലും, ഇത്തവണ അത് പ്രവചിച്ചതിനേക്കാൾ 3.3 ശതമാനം ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷം 2022-ലും (1.8%), 2023-ലും (0.75%) മാത്രമാണ് […]
Read more

