Author: Greeshma Joshi

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

കൽപ്പറ്റ: റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി അനുവദിച്ച പരിധിയിൽ കൂടുതൽ മദ്യം പിടികൂടി സംഭവത്തിൽ ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ആന്‍റോ അഗസ്റ്റിന്‍റെ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് കൽപ്പറ്റ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം. നിലവിൽ ലില്ലി ജോസിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് […]
Read more

കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്; മുന്‍ എസ്എഫ്‌ഐക്കാരനാണ്

കൊല്ലം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്‌സ് വലിച്ചുകീറിയ സംഭവത്തില്‍ ക്ഷമാപണവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ രംഗത്ത്. പാര്‍ട്ടിക്കാര്‍ പറയുന്നതുപോലെ താന്‍ പ്രതിഷേധ മാര്‍ച്ചില്‍ നുഴഞ്ഞുകയറിയതല്ലെന്നും മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും അക്ബര്‍ ഷാ സമൂഹമാധ്യത്തിലെ വിഡിയോയില്‍ വ്യക്തമാക്കി. കൊല്ലത്തുവച്ച് പ്രകടനം കണ്ടപ്പോള്‍ അതിലേക്ക് ചേര്‍ന്നതാണെന്നും കോണ്‍ഗ്രസിന്റെ ഫ്ലക്‌സാണെന്ന് വിചാരിച്ചാണ് വലിച്ചുകീറിയതെന്നും അക്ബര്‍ ഷാ പറയുന്നു. സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. എല്ലാവര്‍ക്കും എന്നെ മനസ്സിലായെന്ന് കരുതുന്നു. ഞാന്‍ അക്ബര്‍ ഷാ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ന്യൂസിലുമെല്ലാം […]
Read more

അഭിമുഖ സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി; മേല്‍ശാന്തി യോഗ്യതാ പട്ടികയില്‍ എട്ട് പേര്‍ മാത്രം

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖം നടത്തേണ്ട സമിതിയില്‍ നിന്ന് ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായതും തന്ത്രി സ്ഥാനത്ത് നിന്നും ഒഴിഞ്ഞതുമാണ് കാരണം. രാജീവരെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം മേല്‍ശാന്തിമാരുടെ യോഗ്യത പട്ടികയില്‍ എട്ടുപേര്‍ മാത്രമാണ് നിലവില്‍ ഉള്ളത്. ദേവസ്വം വിജിലന്‍സിന്റെ കര്‍ശന പരിശോധനയ്ക്ക് പിന്നാലെയാണ് മേല്‍ശാന്തിപ്പട്ടികയിലെ എണ്ണം കുറച്ചത്. ശബരിമലയിലേക്ക് അഞ്ച് പേരും മാളികപ്പുറത്തേക്ക് മൂന്ന് പേരുമാണ് പട്ടികയിലുള്ളത്. ഇതാദ്യമായാണ് മുഖാമുഖം പരീക്ഷയില്‍ […]
Read more

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും. ദീപാവലി റിലീസ് ആയി നവംബർ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ , ആവേശത്തിന്റെ വൻ വിജയത്തിന് ശേഷം ഒരുക്കുന്ന “സീൻ” നവംബർ 6 ന് ദീപാവലിക്ക് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറിൽ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ഈ ആക്ഷൻ കോമഡി എന്റെർറ്റൈനെർ ചിത്രം നിർമ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക […]
Read more

ആദ്യ ദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ചിത്രമായി ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’

ഫഹദ് ഫാസിലിനെ നായകനാക്കി എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ആദ്യ ദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ചിത്രമായി മാറുന്നു. കുട്ടികളുമായി തിയേറ്ററുകളിലെത്തുന്ന മാതാപിതാക്കൾക്ക് ഒരുപോലെ ആസ്വദിക്കാവുന്ന രസകരമായ മുഹൂർത്തങ്ങളും ഫാന്റസിയുടെ വിസ്മയക്കാഴ്ചകളും സമ്മാനിക്കുന്ന ചിത്രത്തിന് കേരളത്തിൽ മികച്ച ബുക്കിങ്ങും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമാണ് ആദ്യ ദിനം ലഭിച്ചത്. ഫഹദ് ഫാസിൽ തന്റെ അഭിമുഖങ്ങളിൽ സൂചിപ്പിച്ചതുപോലെ, ‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘അഞ്ജലി’, ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച […]
Read more

ഇന്ന് 9 ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി,മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഒറ്റപ്പെട്ട […]
Read more

തിരുവല്ല നിരണത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, വീട് വാസയോ​ഗ്യമല്ലാത്ത വിധം കത്തിനശിച്ചു

പത്തനംതിട്ട: തിരുവല്ല നിരണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ജോസ് എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഉ​ഗ്രസ്ഫോടനം കേട്ടാണ് പ്രദേശവാസികളടക്കം ഓടിയെത്തിയത്. ജോസിന്റെ മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോസിന്റെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. അതിനാലാണ് വലിയ അപകടം ഒഴിവായത്. അടുക്കളയോട് ചേർന്നുള്ള മറ്റൊരു മുറിയിലാണ് ഫ്രിഡ്ജ് ഉണ്ടായിരുന്നത്. പൊട്ടിത്തെറിയിൽ വീടിന്റെ ഭിത്തിയടക്കം തകർന്നു. മേൽക്കൂരയും പാത്രങ്ങളുമടക്കം കത്തിനശിച്ചു. ഭിത്തിയടക്കം ഇളകിപ്പോകുകയും ചെയ്തു. അടുക്കളയുടെ ഭാ​ഗത്തേക്ക് തീ പടർന്നില്ല. ഇവിടെ ​ഗ്യാസ് കുറ്റിയടക്കം വെച്ചിരുന്നു. അവിടേക്ക് തീ […]
Read more

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ; വലയിലായത് 13 വർഷത്തിന് ശേഷം

ആലപ്പുഴ: പരോളിലിറങ്ങി 13 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ യുവതിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയായ ആലപ്പുഴ അവലുക്കുന്ന് രാമവർമ്മ കട്ടിക്കാട് വീട്ടിൽ മാമച്ചൻ എന്നറിയപ്പെടുന്ന മാത്യു ആണ് ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായത്. 2013ൽ തിരുവനന്തപുരം നെട്ടുകൽത്തേരി തുറന്ന ജയിലിൽ നിന്ന് 15 ദിവസത്തെ സാധാരണ പരോളിൽ ഇറങ്ങിയ ഇയാൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐമാരായ കെ ടി രാജീവ്, […]
Read more

സതീശന്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിമാരില്‍ ഒരാൾ; പി രാജീവ്

തിരുവനന്തപുരം: അമിത് ഷാ കേരളത്തില്‍ വരുമ്പോള്‍ സതീശന്‍ പൂമാല തയ്യാറാക്കി വെച്ചിരുന്നെന്നും അദ്ദേഹം അറിയാതെയാണ് ആരോ കരിങ്കോടി കാണിച്ചതെന്നും സിപിഐഎം നേതാവ് പി രാജീവിന്റെ പരിഹാസം. പ്രധാനമന്ത്രിക്കും ബിജെപിക്കും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിമാരില്‍ ഒരാളാണ് സതീശന്‍. വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്ന സംസ്ഥാനമാണ് കേരളം. നീറ്റ് സമരത്തില്‍ സമരക്കാര്‍ക്കെതിരെ കേസെടുത്ത ഏക ബിജെപി ഇതര സര്‍ക്കാര്‍ കേരളത്തിലാണെന്നും രാജീവ് കുറ്റപ്പെടുത്തി. ബിജെപിക്ക് മുന്നില്‍ നല്ല കുട്ടിയായിരിക്കുന്ന ആളാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ ഐക്യം നഷ്ടമായി […]
Read more

ഫ്രാൻസിൽ ആളിപ്പടർന്ന് വിദ്യാർത്ഥി പ്രക്ഷോഭം; 400 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

പാരീസ്: അധ്യാപകരുടെ എണ്ണക്കുറവും മോശം അടിസ്ഥാന സൗകര്യങ്ങളുടെയും പേരിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭം ഫ്രാൻസിൽ ആളിക്കത്തി. പലയിടത്തും പ്രക്ഷോഭം അക്രമാസക്തമായി. രാജ്യത്തുടനീളം പ്രക്ഷോഭം കടുത്തതോടെ അടിയന്തര മുൻകരുതലിന്റെ ഭാഗമായി നാനൂറോളം സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. വിവിധയിടങ്ങളിൽ വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. അധ്യാപകരുടെ ഒഴിവുകൾ നികത്തുക, ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുക, സ്കൂളുകളുടെ ശോചനീയമായ സ്ഥിതി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. തലസ്ഥാനമായ പാരീസിന് പുറമെ ലില്ലെ, ലിയോൺ, നാന്റസ്, മാഴ്സെ, ബോർഡോ തുടങ്ങിയ […]
Read more

Recent News