Author: Greeshma Joshi

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 1000 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 1000 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,07,800 രൂപ. ഗ്രാമിന് 125 രൂപയാണ് കൂടിയത്. 13,475ല്‍ എത്തി. ഈ മാസം ആദ്യം പവന് 1,03,240 എന്ന കുറഞ്ഞ വിലയില്‍ എത്തിയ സ്വര്‍ണവില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞുമാണ് വ്യാപാരം നടന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിന് പുറമേ അമേരിക്ക- […]
Read more

അയോധ്യ തട്ടിപ്പ്; ചമ്പത്ത് റായിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേടില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി. അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചമ്പത്ത് റായിയെ ഇന്നലെ വൈകിട്ട് എസ്‌ഐടി ചോദ്യം ചെയ്തത്. അയോധ്യ രാമക്ഷേത്ര കോംപ്ലക്‌സിലായിരുന്നു ചോദ്യം ചെയ്യല്‍. ആറ് മണിക്കൂര്‍ വിശദമായി ചോദ്യം ചെയ്‌തെന്നാണ് വിവരം. നേരത്തെ കേസില്‍ എട്ട് പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചമ്പത്ത് റായിയെ ചോദ്യം ചെയ്തത്. പ്രധാനപ്പെട്ട വിവരങ്ങള്‍ […]
Read more

സ്പെയിൻ പ്രീക്വാർട്ടറിൽ; ഓസ്ട്രിയ പുറത്ത്

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് കയറി സ്പാനിഷ് പട. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു സ്പെയിനിന്റെ ജയം. സ്പെയിനിനായി ഒയർസബാൽ രണ്ട് ഗോളുകളും പെഡ്രോ പോറോ ഒരു ഗോളും നേടി. ഈ ജയത്തോടെ സ്പെയിൻ ക്വാർട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിന്റെ 36, 66, 89 എന്നി മിനിറ്റുകളിലായിരുന്നു സ്പെയിനിന്റെ ഗോൾ മഴ പെയ്തത്. 36, 89 എന്നി മിനിറ്റുകളിലായിരുന്നു ഒയർസബാലിന്റെ ഗോൾ പിറന്നത്. 66 -ആം മിനിറ്റിലായിരുന്നു പെഡ്രോ പോറോ സ്പെയിനിനായി ഓസ്ട്രിയയുടെ വലകുലുക്കിയത്. […]
Read more

കാമുകന്‍ വിവാഹിതനെന്ന് അറിഞ്ഞു; തുടര്‍ന്ന് തര്‍ക്കം, യുവതിയെ തീകൊളുത്തി കൊന്നു

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കാമുകിയെ തീകൊളുത്തി കൊന്ന് കാമുകന്‍. കാമുകന്‍ വിവാഹിതനാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ ഗുഭാന ഗ്രാമത്തില്‍ താമസിക്കുന്ന സുനില്‍ കുമാറിനെ (35) അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായും രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് പറഞ്ഞു. ജൂണ്‍ 19 നാണ് ബസായ് ഗ്രാമത്തിലെ ദിവ്യ കതാരിയ (23) എന്ന യുവതിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആര്‍ട്ടെമിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് […]
Read more

സര്‍ക്കാര്‍ സ്‌കൂളില്‍ ഹിന്ദു പ്രാര്‍ഥന ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ല: ഛത്തീസ്ഗഢ് ഹൈക്കോടതി

റായ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിന്ദു പ്രാര്‍ഥനകള്‍ ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. സരസ്വതി വന്ദനവും ഗായത്രി മന്ത്രവും ഉള്‍പ്പടെയുള്ള ഹിന്ദു പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി വിധി. സ്‌കൂളുകളില്‍ സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരു മന്ത്രം, മറ്റ് ഹിന്ദു പ്രാര്‍ത്ഥനകള്‍ എന്നിവ നിര്‍ബന്ധമാക്കിക്കൊണ്ട് ജൂണ്‍ 12-ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാര്‍ സ്‌കൂളുകളിലെ ദൈനംദിന ദിനചര്യയുടെ ഭാഗമായി സരസ്വതി വന്ദനം, ഗായത്രി […]
Read more

രാജ്യത്തെ ഇന്ധന വില ഉടന്‍ കുറയ്ക്കില്ല; കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില ഉടന്‍ കുറയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. എണ്ണ വില രാജ്യത്ത് കുറയാന്‍ ഇനിയും രണ്ടോ മൂന്നോ മാസമെങ്കിലും എടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുതലായിരുന്ന സമയം വാങ്ങിയ എണ്ണയാണ് ഇപ്പോഴും രാജ്യത്ത് വില്‍ക്കുന്നതെന്നാണ് വിശദീകരണം. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി, ഇന്ധന സംഭരണ ശേഷി വര്‍ദ്ധിപ്പിച്ചും ഉഭയകക്ഷി പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കിയും എണ്ണവില കുറഞ്ഞിരിക്കുന്ന ഈ സാഹചര്യം ഇന്ത്യ […]
Read more

അക്രമമഴിച്ചുവിട്ടത് ന്യൂനപക്ഷ വര്‍ഗ്ഗീയത ഉണ്ടായതുകൊണ്ടല്ല; കെഇഎന്നിന്റെ അഭിപ്രായത്തെ പിന്തുണച്ച് പി ജയരാജന്‍

കൊച്ചി: ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയതകളെ സംബന്ധിച്ച കെഇഎന്‍ കുഞ്ഞഹമ്മദിന്റെ അഭിപ്രായത്തിനു പരോക്ഷ പിന്തുണയുമായി മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. ഗുജറാത്തിലും കന്ധമാലിലും ന്യൂനപക്ഷ വര്‍ഗ്ഗീയത ഉണ്ടായതുകൊണ്ടല്ല ഭൂരിപക്ഷവര്‍ഗ്ഗീയത അവിടെ അഴിഞ്ഞാടിയത് എന്ന അഭിപ്രായത്തെ ശരിവെയ്ക്കുന്നത്. രാജ്യത്തെ ജനാധിപത്യവ്യവസ്ഥയ്ക്ക് ഏറ്റവും വലിയ ഭീഷണി ഭൂരിപക്ഷ ഹിന്ദുവര്‍ഗ്ഗീയതയാണ് എന്നും ‘സനാതനികളുടെ ഹിന്ദുത്വവഴികള്‍’ എന്ന തന്റെ പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള അഭിമുഖത്തില്‍ ജയരാജന്‍ പറയുന്നു. എന്നാല്‍ ഭൂരിപക്ഷവര്‍ഗ്ഗീയവാദികള്‍ അണികളെ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ന്യൂനപക്ഷ വര്‍ഗ്ഗീയതയെയാണ് ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ ന്യൂനപക്ഷവര്‍ഗ്ഗീയതയും ആപത്താണെന്ന് കണ്ടുകൊണ്ട് എല്ലാ […]
Read more

മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി കര്‍ശനമാക്കുന്നു; രേഖ ഹാജരാക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കര്‍ശനമാക്കുന്നു. മദ്യം വാങ്ങാന്‍ 23 വയസ് എന്ന നിബന്ധന കര്‍ശനമാക്കാനാണ് തീരുമാനം. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.കര്‍ണാടക മോഡല്‍ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ‘നോ ഐഡി നോ എന്‍ട്രി’ എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. മദ്യം വാങ്ങുന്നതിനായി ഇനി പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
Read more

“അവറാച്ചൻ റോക്ക്സ്” : വീണ്ടും മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ വീണ്ടും ഒരു ബിജു മേനോൻ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾക്കു പിന്നാലെ റിലീസായ അവറാച്ചൻ ആൻഡ് സൺസിന്റെ ടീസർ, ബിജു മേനോന്റെയും […]
Read more

മദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’യ്‌ക്കെതിരെ കേസ്

കാസര്‍കോട്: കുമ്പളയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു. മംഗൽ പാടി ഗ്രാമത്തിൽ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് റോഡിൽ വെച്ച് പരിശോധിച്ചപ്പോഴാണ് പ്രതി മദ്യ ലഹരിയിൽ അശ്രദ്ധയിലും ജാഗ്രത പാലിക്കാതെയും മനുഷ്യ ജീവന് അപകടം ഉണ്ടാക്കും വിധം കാർ ഓടിച്ചു […]
Read more

Recent News