Author: Greeshma Joshi

കാലവർഷം ശക്തിപ്രാപിക്കും; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് […]
Read more

ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതി; കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. കടവന്ത്ര എസ്എച്ച്ഒ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ന്നെ മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നു, തനിക്കെതിരെ അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അമ്മ പരാതി പരിഗണിക്കാത്തതിനെത്തുടര്‍ന്ന മുഖ്യമന്ത്രിയെയക്കം അന്‍സിബ സമീപിച്ചു. ടിനി ടോമും അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും നീനാക്കുറിപ്പും കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിനിടെ, അഭിനേതാക്കളുടെ സംഘടന അമ്മയുടെ മുന്‍ […]
Read more

സ്വര്‍ണവില: രണ്ടുദിവസത്തിനിടെ 2000 രൂപയുടെ വര്‍ധന

കൊച്ചി: മൂന്നാഴ്ച കൊണ്ട് 11,000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. പവന് ഒറ്റയടിക്ക് 880 രൂപയാണ് വര്‍ധിച്ചത്. 1,05,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് കൂടിയത്. 13,195 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടുതവണയായി പവന് 1040 രൂപയാണ് വര്‍ധിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Read more

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ അയിഷ എലിസബത്ത് അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള സിനിമാ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോണ്‍ പോളിന്‍റെ ഭാര്യ അയിഷ എലിസബത്ത് (76) ജോണ്‍ നിര്യാതയായി, ആയിഷ ജോണ്‍ പോള്‍ ഞാളിയത്ത് കുടുംബാംഗമാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചി കടവന്ത്രയിൽ നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്‌ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മകള്‍ : ജിഷ ജോണ്‍, മരുമകന്‍: ജിബി എന്‍, എബ്രഹാം , കൊച്ചുമകള്‍ : ജിയ എന്‍. ജിബി. സംസ്കാരം നാളെ 28.06.2026. […]
Read more

തെരഞ്ഞെടുപ്പ് തോല്‍വി: പിബിയില്‍ വീണ്ടും വിമര്‍ശനം; ശൈലി തിരുത്തണമായിരുന്നു’

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായി വിജയനെതിരെ സിപിഐഎം പിബിയില്‍ വിമര്‍ശനം. പിണറായിയുടെയും സര്‍ക്കാരിന്റെയും ശൈലിയില്‍ ആദ്യമേ തിരുത്തല്‍ വേണമായിരുന്നുവെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. കനത്ത തോല്‍വിയില്‍ ചില വ്യക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടിയുടെ തലപ്പത്ത് തന്നെ തിരുത്തലുകള്‍ വേണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വെച്ചത്. ഉദ്യോഗസ്ഥ മേധാവിത്വവും തിരിച്ചടിയായി. തോല്‍വിയില്‍ ചില വ്യക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും പിബി അംഗങ്ങള്‍ തുറന്നടിച്ചു. പ്രതിപക്ഷം എന്ന രീതിയില്‍ സര്‍ഗാത്മകമായി പ്രവര്‍ത്തിക്കാനും പോളിറ്റ് ബ്യൂറോയില്‍ നിര്‍ദേശമുണ്ട്. ഇന്‍ഡ്യ […]
Read more

മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പ്, പരസ്യമായി മാപ്പ് പറയണം’; മൂലം ജലോത്സവം ഫാൻസ്

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി അവധി വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് മൂലം ജലോത്സവം ഫാന്‍സ്. വള്ളംകളി ദിവസം കുട്ടനാട്ടില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ പരിഹസിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. അവധി പ്രഖ്യാപിക്കാത്തതല്ല വിഷയമെന്നും മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനും ധിക്കാരത്തിനുമെതിരെയാണ് പ്രതിഷേധമെന്നും വള്ളംകളി ആരാധകര്‍ പറയുന്നു. ഡിവൈഎഫ്‌ഐ തകഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വള്ളം തുഴഞ്ഞ് പ്രതിഷേധിക്കും. ഇന്നലെ മൂലം ജലോത്സവം ഫാന്‍സ് ക്ലബ്ബിന്റെ […]
Read more

കേപ് വെർദെ നോക്കൗട്ടിൽ, മുൻ ചാമ്പ്യൻ യുറുഗ്വായ് പുറത്തായി

ലോകകപ്പിൽ ചരിത്രം കുറിച്ച് കുഞ്ഞൻ രാജ്യമായ കേപ് വെർദെ. ലോകകപ്പിൽ അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് നോക്കൌട്ടിലേക്ക് എത്തിയാണ് ആഫ്രിക്കൻ രാജ്യം അത്ഭുതപ്പെടുത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഏഷ്യൻ കരുത്തരായ സൌദി അറേബ്യയെ ഗോൾ രഹിത സമനിലയിൽ കുരുക്കിയാണ് കേപ് വെർദെയുടെ മുന്നേറ്റം. മൂന്ന് മത്സരങ്ങളിൽ മൂന്ന് സമനിലയുമായി മൂന്ന് പോയന്റുള്ള കേപ് വെർദെ ഗ്രൂപ്പ് എച്ചിൽ സ്പെയിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി. അതെസമയം മുൻ ചാമ്പ്യന്‍മാരായ യുറുഗ്വായ് പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഗ്രൂപ്പ് എച്ചിലെ […]
Read more

ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിക്കണം; നിർദേശം നൽകി ഹൈക്കോടതി

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർ‌ണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ ഹൈക്കോടതി നിർദേശം. തിരുവിതാംകൂർ‌ ദേവസ്വം ബോർഡ് വിജിലൻസ് ഓഫീസർക്കാണ് കോടതി നിർദേശം നൽകിയത്. ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചു എന്ന് ഒരു ഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന. എ ജി പ്രസാദ് കുമാർ എന്ന ഭക്തനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് കത്തയച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന. കത്തിൽ പറയുന്നത്, സമീപകാലത്ത് ഏഴരപ്പൊന്നാനയിൽ […]
Read more

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്. തനതായ ഹാസ്യശൈലിയും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന തിരക്കഥകളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന പ്രത്യേകത.
Read more

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചസംഭവം: ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ല

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ നിന്ന് റെയ്ഡ് കഴിഞ്ഞിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്. പ്രതികളുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂടുതല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ 20ലേറെപ്പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഒരാള്‍ വിദേശത്തേക്ക് കടന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസില്‍ കഴിഞ്ഞദിവസം മൂന്ന് സിപിഐഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ കൂടി തള്ളിയിരുന്നു. മൂന്നാം പ്രതി ജീവന്‍, പതിമൂന്നാം പ്രതി […]
Read more

Recent News