Author: Greeshma Joshi

കിഫ്ബി ഇന്നത്തെ കാലത്തിന് പറ്റിയ രീതിയില്‍ പുനരാവിഷ്‌കരിക്കും; ജി സുധാകരൻ

ആലപ്പുഴ: കിഫ്ബിയെ തളളാതെ മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരന്‍. കിഫ്ബി നല്ല നിലയില്‍ കൊണ്ടുവരട്ടെ എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. താന്‍ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ വന്‍കിട നിര്‍മ്മാണം 90 ശതമാനവും കിഫ്ബി വഴിയായിരുന്നു എന്ന് ജി സുധാകരന്‍ പറഞ്ഞു. കിഫ്ബി ഇന്നത്തെ കാലത്തിന് പറ്റിയ രീതിയില്‍ പുനരാവിഷ്‌കരിക്കുമെന്നും കിഫ്ബിയെ സമാന്തര സര്‍ക്കാരായി മാറ്റാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്, അതിന് അനുമതി കൊടുക്കരുതെന്നും ജി സുധാകരന്‍ പറഞ്ഞു. വിരമിച്ച ഐഎഎസുകാരനെ അവിടെ വെച്ചത് […]
Read more

രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് പാതയ്ക്ക് പുറമെ, രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഡല്‍ഹി, വാരണാസി, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ നിര്‍ദ്ദിഷ്ട ഇടനാഴികള്‍. അതിവേഗ റെയില്‍ രാജ്യത്ത് വ്യാപിപ്പിക്കുക ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ നീക്കം. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരണാസി-സിലിഗുരി എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ റൂട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക, വ്യാവസായിക, സാങ്കേതിക, ടൂറിസം കേന്ദ്രങ്ങളെ […]
Read more

പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനം; മൂന്ന് പ്രതികളും പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനത്തില്‍ മൂന്ന് പ്രതികളും പിടിയിൽ. മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. കേസെടുത്തത് മുതൽ ഇവർ ഒളിവിൽ ആയിരുന്നു. എലോഹിം ആരാധനാലയത്തിന് കീഴിലുള്ള സ്നേഹ തണൽ വൃദ്ധസദനത്തിൽ വെച്ചായിരുന്നു 17 കാരൻ ഉൾപ്പെടെ മാർദ്ദനമേറ്റത്. എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്റിന് കീഴിലുള്ള വൃദ്ധ സദനത്തിൽ നടന്ന ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുട്ടികൾക്കൊപ്പം മുതിർന്നവരെയും മർദ്ദിക്കുമായിരുന്നുവെന്നും നല്ല ഭക്ഷണമോ മരുന്നോ നൽകാറില്ലെന്നും മുൻ […]
Read more

റിയാദിൽ വൻ ജനപങ്കാളിത്തത്തോടെ അന്താരാഷ്ട്ര യോഗാ ദിനാചരണം

റിയാദ്: സൗഹൃദത്തിെന്റെയും ആരോഗ്യസംരക്ഷണത്തിന്റെയും സന്ദേശമുയർത്തി റിയാദിൽ 12-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, റിയാദ് മുനിസിപ്പാലിറ്റിയുടെയും വിവിധ ഇന്ത്യൻ സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി അരങ്ങേറിയത്. റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്​റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ നയതന്ത്രപ്രതിനിധികൾ, സൗദി പൗരന്മാർ, പ്രവാസികൾ എന്നിവർ അണിനിരന്നു. ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ’ എന്നതായിരുന്നു ഈ വർഷത്തെ ആഗോള പ്രമേയം. ഗൾഫ് മേഖലയിൽ യോഗയെ ഒരു കായിക ഇനമായും ചികിത്സാ […]
Read more

കാലാവധി നാളെ അവസാനിക്കുന്നു, ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെക്കും

ഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങും. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഉടൻ കൈമാറും. ജോർജ് കുര്യൻ്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. എന്നാൽ ദേശീയ തലത്തിലോ, കേരളത്തിലോയെന്ന കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ജോര്‍ജ് കുര്യന്‍ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. രാജ്യസഭ എംപി സ്ഥാനത്ത് നാളെ കാലാവധി അവസാനിക്കുന്ന കുര്യന്‍ ഉടന്‍ രാജിക്കത്ത് നല്‍കും. പശ്ചിമ ബംഗാള്‍ […]
Read more

തമിഴ്നാട്ടിൽ വൻ രാഷ്ട്രീയമാറ്റം; സ്റ്റാലിനെ കൈവിട്ട് ലീഗും

ചെന്നൈ: എം കെ സ്റ്റാലിനെ കൈവിട്ട് മുസ്ലിം ലീഗ്. ഇടത് പാർട്ടികൾക്ക് പിന്നാലെ ഡിഎംകെ സഖ്യം ഉപേക്ഷിക്കുന്നതായി ലീഗ് പ്രഖ്യാപിച്ചു. ചെന്നൈയിൽ ചേർന്ന ലീഗ് സംസ്ഥാന നേതൃയോഗത്തിന് ശേഷമാണ്‌ പ്രഖ്യാപനം. ടിവികെ സർക്കാരിന്റെ ഭാഗം ആയിരിക്കുമ്പോൾ, ഡിഎംകെ സഖ്യത്തിൽ തുടരുന്നത് ഉചിതമല്ലെന്ന് യോഗം പ്രമേയം പാസ്സാക്കി. ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും വരുമ്പോൾ പുതിയ രാഷ്ട്രീയ സഖ്യം തീരുമാനിക്കുമെന്നും ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പറഞ്ഞു. 1962 ലാണ് ആദ്യമായി ഡിഎംകെയും ലീഗും സഖ്യത്തിലായത്. നിയമസഭയിൽ രണ്ട് […]
Read more

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി

മലപ്പുറം: ദീര്‍ഘകാലമായി അനിശ്ചിതത്വത്തിലായിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് മൈസൂരു റെയില്‍ പാതയ്ക്ക് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചതോടെ പദ്ധതിക്ക് പുതിയ ജീവന്‍ വയ്ക്കുന്നു. വയനാട് ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലയെയും തെക്കന്‍ കേരളത്തെയും കര്‍ണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഈ സ്വപ്ന പദ്ധതിക്ക് നീണ്ട നാളുകള്‍ക്ക് ശേഷം ലഭിക്കുന്ന വലിയൊരു പിന്തുണയാണിത്. ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഈ റെയില്‍വേ ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ശാശ്വത പരിഹാരമാകുമെന്ന് കൃഷിമന്ത്രിയും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ധിഖ് വ്യക്തമാക്കി. […]
Read more

നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; ജന്തർ മന്ദിറിൽ സിജെപി പ്രതിഷേധം’; സമരം രാവിലെവരെ തുടരും

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെ വ്യാപക ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ജന്തർ മന്ദിറിൽ നടന്ന സമരത്തിൽ നൂറുകണക്കിന് പ്രതിഷേധക്കാരാണ് അണിനിരന്നത്. സമരം രാവിലെ വരെ തുടരാനാണ് സി.ജെ.പിയുടെ തുരുമാനം. കേന്ദ്ര മന്ത്രിക്കെതിരെ സി.ജെ.പി ഡൽഹിയിൽ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രതിഷേധമാണിത്. ഉച്ചക്ക് രണ്ട് മണിയോടെ സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ സമരവേദിയിലെത്തി. വിവിധ […]
Read more

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും

ഓട്ടവ: ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം, നെയ്മർ തിരിച്ചെത്തും. സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും. സ്കോട്ലൻഡിനെതിരായ അടുത്ത മത്സരത്തിൽ ബ്രസീൽ സൂപ്പർ താരം നെയ്മർ കളിക്കുമെന്ന് കൊച്ച് അറിയിച്ചു. പരുക്കിനെ തുടർന്ന് ആദ്യ 2 മത്സരവും നെയ്മറിന് നഷ്ടമായിരുന്നു. ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി തന്നെയാണ് നെയ്മർ അവസാന ഗ്രൂപ്പ് മത്സരത്തിൽ ടീമിനൊപ്പമുണ്ടാകുമെന്ന് സ്ഥിരീകരിച്ചത്. നെയ്മർ ചേരുന്നത് ടീമിന് ഇനിയുള്ള മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും.നെയ്മർ കായികക്ഷമത വീണ്ടെടുക്കുകയാണെന്നും അടുത്ത ആഴ്ച ആദ്യം തന്നെ ടീമിനൊപ്പം പൂർണമായ പരിശീലനത്തിൽ ഏർപ്പെടുമെന്നും […]
Read more

പിഎം ശ്രീ പദ്ധതി; ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുടെ ഭാഗമാകുമ്പോള്‍ സ്‌കൂള്‍ ഘടനയിലും ബ്രാന്‍ഡിങിലും ഉണ്ടായേക്കാവുന്ന മാറ്റങ്ങളില്‍ ഇളവ് തേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ ഘടനയില്‍ വരുത്തേണ്ട മാറ്റമാണ് നിലവില്‍ സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നത്. നിലവിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി എന്നിങ്ങനെയുള്ള ഘടന മാറ്റേണ്ടി വരും. ദേശീയ വിദ്യാഭ്യാസ നയത്തില്‍ അത് ഫൗണ്ടേഷന്‍, പ്രിപ്പറേറ്ററി, മിഡില്‍ സ്റ്റേജ്, സെക്കന്‍ഡറി എന്ന് മാറും. ഇക്കാര്യത്തില്‍ വ്യക്തതയും ഇളവും തേടി കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന തീരുമാനം. സ്‌കൂള്‍ ഘടനയിലും ബ്രാന്‍ഡിങിലും […]
Read more

Recent News