Author: Greeshma Joshi

CMRL – എക്‌സാലോജിക് കേസ്: ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും

തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും. സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് വിവരം തേടുക. സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിക്കുറിപ്പിലെ യുഡിഎഫ് നേതാക്കളുടെ പേരും പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും എസ്‌ഐടി വിളിപ്പിക്കും. കൂടുതല്‍ രേഖകളും ഇഡിയില്‍ നിന്ന് എസ്‌ഐടി ആവശ്യപ്പെട്ടേക്കും. ഇതിനു ശേഷമാകും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ […]
Read more

സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.3 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) […]
Read more

തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക വരും’; മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്തുതന്നെ വനാര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തേക്ക് മൃഗശാല മാറ്റി സ്ഥാപിക്കും. മൃഗശാല സിറ്റിയില്‍ തുടരുന്നത് മൃഗങ്ങളോടുള്ള ക്രൂരതയാണ്. മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയായിരിക്കും വരാന്‍ പോകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം മൃഗശാല നഗരത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് സതീശന്‍ മുന്‍പും പറഞ്ഞിരുന്നു. […]
Read more

ഇ ഡി കത്തിലെ പ്രാഥമിക അന്വേഷണം: പിണറായി വിജയനെ പിന്തുണയ്‌ക്കേണ്ടെന്ന നിലപാട് മാറ്റാതെ സിപിഐ

തിരുവനന്തപുരം: ഇ ഡി കത്തിലെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിട്ടും നിലപാടിൽ മാറ്റമില്ലാതെ സിപിഐ. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലും പിണറായി വിജയനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പിണറായി വിജയന് എതിരായ നിലപാടും സ്വീകരിക്കേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനം. കേസ് രാഷ്ട്രീയപ്രേരിതം ആണെന്ന നിലപാട് ഇപ്പോൾ എടുക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. അന്വേഷണം മുന്നോട്ടു പോയതിനുശേഷം തുടർ നിലപാടുകൾ പിന്നീട് സ്വീകരിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ. സംസ്ഥാന സർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാനും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. […]
Read more

‘പറയാന്‍ ബാക്കിവെച്ചത്’; പുതിയ പുസ്തകവുമായി ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ കെ ആര്‍ അജയന്‍

തിരുവനന്തപുരം: പുതിയ പുസ്തകവുമായി ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ കെ ആര്‍ അയജന്‍. ‘പറയാന്‍ ബാക്കിവെച്ചത്’ എന്നാണ് പുസ്തകത്തിന്റെ പേര്. അജയന്‍ തന്നെയാണ് പുതിയ പുസ്തകം പുറത്തിറങ്ങുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പുസ്തകത്തിൻ്റെ കവറും ഫേസ്ബുക്കിൽ അജയൻ പങ്കുവെച്ചിട്ടുണ്ട്. ‘ഐ ആം എ കമ്യൂണിസ്റ്റ്’ എന്ന് അവസാനിക്കുന്ന കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്ററിൽ ഉണ്ട്. ആരോഹണം ഹിമാലയം, ചിനാറില്‍ ഇളം മഞ്ഞ വെയില്‍, പാര്‍വതി വാലി, സ്പിത്തി, ഉല്ലാസ ബുദ്ധന്‍, കേദാര്‍ ഗൗള, പത്രോസ് രക്ഷതു, സ്വര്‍ഗ്ഗാരോഹിണി, […]
Read more

ജി സുധാകരനെതിരെ വീണ്ടും മാനനഷ്ടക്കേസ്; പരാതിയുമായി CPIM മുൻ ഏരിയ കമ്മിറ്റി അംഗം

ആലപ്പുഴ: ജി സുധാകരന്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. സിപിഐഎം മുന്‍ ഏരിയ കമ്മിറ്റി അംഗമായ എ ഷാനവാസാണ് സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ജി സുധാകരന്റെ ആരോപണത്തിലാണ് ഷാനവാസ് നിയമനടപടി സ്വീകരിച്ചത്. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്ന് 2022ല്‍ നിരോധിത പുകയില വില്‍പ്പനങ്ങള്‍ പിടികൂടിയിരുന്നു. ഈ കേസില്‍ ഷാനവാസ് പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ജി സുധാകരന്റെ ആരോപണം. താന്‍ മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ജി സുധാകരന്‍ ആരോപിച്ചതായി ഷാനവാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. […]
Read more

അൻസിബ ഹസനെ അപമാനിച്ചെന്ന പരാതി: ലക്ഷ്മി പ്രിയക്കെതിരെ കേസ് എടുക്കാൻ നിർദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന അന്‍സിബ ഹസന്‍റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. അശ്ലീല പരാമര്‍ശങ്ങള്‍ ചേര്‍ത്ത് തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി നേരത്തെ അന്‍സിബ പൊലീസിനെ സമീപിച്ചിരുന്നു. കേസെടുക്കാതിരുന്നതോടെ മജിസ്ട്രേറ്റ് കോടതിയിലേക്ക് നീങ്ങി. എന്നാല്‍, സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്ക്കോടതിക്ക് […]
Read more

മന്ത്രിമാരുടെ വിദേശയാത്ര തു‌ടരുന്നു: നാല് മന്ത്രിമാരും ചീഫ് വിപ്പും വിദേശത്തേക്ക്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ മന്ത്രിമാരുടെ വിദേശയാത്ര തുടരും. നാല് മന്ത്രിമാരും ചീഫ് വിപ്പും വിദേശയാത്രക്കൊരുങ്ങുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍, ജലവകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ചീഫ് അപു ജോസഫ് എന്നിവര്‍ യൂറോപ്പിലേക്കും വൈദ്യുത മന്ത്രി സണ്ണി ജോസഫ്, റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ എന്നിവര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുമാണ് പോകുന്നത്. ഇറ്റലിയിലേക്കും സ്‌പെയിനിലേക്കുമാണ് റോജി എം ജോണിന്റെ ആറ് ദിവസത്തെ യാത്ര. ഒക്ടോബര്‍ 16 മുതല്‍ 23 വരെ മന്ത്രി വിദേശയാത്രയിലായിരിക്കും. […]
Read more

അരിവില കുതിക്കുന്നു; 2022ന് ശേഷം ഇന്ത്യയിൽ നിന്ന് വീണ്ടും ഗോതമ്പ് വാങ്ങി ബംഗ്ലാദേശ്

ന്യൂഡല്‍ഹി: 2022ന് ശേഷം ആദ്യമായി ഇന്ത്യയില്‍ നിന്ന് വീണ്ടും ഗോതമ്പ് ഇറക്കുമതി ആരംഭിച്ച് ബംഗ്ലാദേശ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുള്ള വിതരണ തടസ്സങ്ങള്‍ ഗോതമ്പിന്റെ വില ഉയരാന്‍ കാരണമായതോടെയാണ് ഇറക്കുമതി പുനരാരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഗോതമ്പിന്റെ വിലയില്‍ 17 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ആഭ്യന്തര അരിവില എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയതോടെ കൂടുതല്‍ ആളുകള്‍ ഗോതമ്പ് ഉപയോഗിക്കുന്നതിലേക്ക് മാറിയതാണ് ആവശ്യകത വര്‍ധിപ്പിച്ചത്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, ബംഗ്ലാദേശി ട്രേഡര്‍മാര്‍ ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷം […]
Read more

ഇറാന്‍ വിമാനങ്ങള്‍ക്ക് പൂര്‍ണവിലക്ക്; എല്ലാ സര്‍വീസുകളും റദ്ദാക്കി യുഎഇ

അബുദാബി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ വിമാനകമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ. ഇന്ന് മുതല്‍ യുഎഇയില്‍ നിന്ന് ഇറാനിലേക്കോ തിരിച്ചോ ഇറാനി എയര്‍ലൈനുകളുടെ സര്‍വീസുകള്‍ വിലക്കിയതായി യുഎഇ അറിയിച്ചു. ഇറാന്‍-യുഎസ് സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനെതിരെ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ നീക്കം. ഇറാന്‍ വിമാനകമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇറാനിയന്‍ വിമാനക്കമ്പനികള്‍ യുഎഇയിലേക്ക് നടത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളും നിര്‍ത്തിവെക്കുന്നതായി’ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി ഔദ്യോഗിക […]
Read more

Recent News