Author: Greeshma Joshi

ധനുഷ്- മമ്മൂട്ടി ചിത്രം ‘ഓം’ റിലീസ് തീയതി മാറ്റുന്നു, ദീപാവലിക്കും ഉണ്ടാകില്ല

എല്ലാവരും ഏറെ ബഹുമാനിക്കുന്ന രജിനികാന്തിന്റെ ചിത്രം ജയിലർ 2 റിലീസ് ചെയ്യുന്നത് കാരണം തന്റെ സിനിമ ഓം റിലീസ് മാറ്റിയെന്ന് ധനുഷ്. ഒക്ടോബർ 16ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഒക്ടോബർ 15ന് രജിനീകാന്തിന്റെ ‘ജയിലർ 2’ റിലീസ് ചെയ്യുന്നതിനാൽ ക്ലാഷ് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ദീപാവലിക്ക് സൂര്യയുടെ സിനിമ റിലീസ് ആകുന്നതിനാൽ അന്നും ചിത്രം എത്തില്ലെന്നും പുതിയ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും ധനുഷ് […]
Read more

ഭയവും നിഗൂഢതയും നിറച്ച് ‘അമാനുഷികം’; സെപ്റ്റംബർ 25ന് തിയേറ്ററുകളിൽ

ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘അമാനുഷികം’ സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തും. നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ക്രോണിക് ബാച്ചിലർ ഉൾപ്പെടെയുള്ള സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജോമോൻ ജോഷിയാണ് നായകൻ. പുതുമുഖം ആൻ മേരി റോയിയും പ്രധാന വേഷത്തിലെത്തുന്നു. പ്രവീൺ ചാലക്കുടി, രാഹുൽ പാലക്കാട്, സോണി അട്ടച്ചാക്കൽ, പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂർ, കോബ്ര രാജേഷ്, നന്ദകിഷോർ, കിരൺ രാജ്, ഡോ. ഗിരീഷ് പെരിഞ്ചേരി, സനിൽ കുമാർ മട്ടന്നൂർ, അജയൻ ചേർത്തല, […]
Read more

‘സൗജന്യം കൈപ്പറ്റുന്നത് ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുന്നവർ ഒഴിവാക്കണം’; വിമർശനവുമായി സി ആർ മഹേഷ് എംഎൽഎ

കൊല്ലം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്ര, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്ര, മന്ത്രിമാരുടെ വിദേശയാത്ര അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്നു. കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷാണ് പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. മറ്റുള്ളവരില്‍ നിന്ന് സൗജന്യങ്ങള്‍ കൈപ്പറ്റുന്നത് ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ ഒഴിവാക്കണമെന്ന് സി ആര്‍ മഹേഷ് പറഞ്ഞു. അധികാരമുണ്ടാകുമ്പോള്‍ ഒരുപാട് പേര്‍ സുഹൃത്തുക്കളാകാന്‍ വരും. പട്ടിണി കിടന്നപ്പോള്‍ ഒറ്റയ്ക്കായിരുന്നുവെന്നും സി ആര്‍ […]
Read more

കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും മാനസിക പീഡനം’; ഭാര്യക്ക് വിവാഹമോചനം നേടാന്‍ അര്‍ഹതയുണ്ട്

റായ്പൂര്‍: ഭാര്യയുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നതും മാനസിക പീഡനമായി കണക്കാക്കാവുന്നതുമാണെന്നും ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യക്ക് വിവാഹമോചനം നേടാന്‍ അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബലിയ സ്വദേശിയായ അര്‍ച്ചന സിങ് നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ്, ജസ്റ്റിസ് പാര്‍ത്ഥ് പ്രതീം സാഹു, ജസ്റ്റിസ് സുഷമ സാവന്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഹര്‍ജി തള്ളിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. 1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13(1)(i-a) […]
Read more

സൗദിയിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദേശം: മക്കയ്ക്കും ജിദ്ദയ്ക്കും പിന്നാലെ കൂടുതൽ നഗരങ്ങളിൽ മുന്നറിയിപ്പ്

റിയാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മക്കയിലും തായിഫിലും അടിയന്തര ജാഗ്രതാ നിർദേശം നൽകിയതിന് തൊട്ടുപിന്നാലെ മിനിറ്റുകൾക്കകം ജിദ്ദ, തബൂക്ക്, യാൻബു തുടങ്ങിയ പ്രധാന നഗരങ്ങളിലെ നിവാസികൾക്കും സിവിൽ ഡിഫൻസ് സുരക്ഷാ മുന്നറിയിപ്പുകൾ കൈമാറി. മൊബൈൽ ഫോണുകളിലെ ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴിയാണ് ഒരേസമയം അതോറിറ്റി ലക്ഷക്കണക്കിന് ജനങ്ങൾക്ക് അടിയന്തര സന്ദേശം അയച്ചത്. യെമനിലെ ഹൂതി വിമതരിൽനിന്നുള്ള വ്യോമാക്രമണ ഭീഷണികളും മേഖലയിലെ സംഘർഷ സാധ്യതകളും […]
Read more

ജ്യോതികുമാർ ചാമക്കാല എംഎൽഎ ഗുണ്ടകളെ സംരക്ഷിക്കുന്നുവെന്ന് കെബി ഗണേഷ് കുമാർ

കൊല്ലം:: പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകനെ കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ജ്യോതികുമാർ ചാമക്കാല എം എൽ എക്കെതിരെ കെ ബി ഗണേഷ് കുമാർ രംഗത്ത്. മർദ്ദനമേറ്റ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സഞ്ജു പി സാമിനെ ആക്രമിച്ച ഗുണ്ടകളെ പത്തനാപുരം എം എൽ എ സംരക്ഷിക്കുകയാണെന്ന് ഗണേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. അധികാരത്തിന്റെ അഹങ്കാരത്തിൽ പത്തനാപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് കോൺഗ്രസ് നീക്കമെന്നും, കുറ്റക്കാരെ പൊലീസ് ഉടൻ അറസ്റ്റ് […]
Read more

അജിത് അഗാർക്കർ തുടരില്ല; പുതിയ ചീഫ് സെലക്ടറെ പ്രഖ്യാപിക്കാനൊരുങ്ങി ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പടിയിറങ്ങുമെന്ന് ഉറപ്പിച്ച് ബിസിസിഐ. മൂന്ന് വർഷത്തെ കരാർ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അഗാർക്കർ ബിസിസിഐയെ അറിയിച്ചു. ഒക്ടോബർ 4-ന് അഗാർക്കറുടെ കാലാവധി അവസാനിച്ച ശേഷമേ പുതിയ ചീഫ് സെലക്ടറെ പ്രഖ്യാപിക്കൂ എന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. കരാർ നീട്ടിനൽകേണ്ടതില്ലെന്ന തീരുമാനം സെപ്റ്റംബർ 18-നാണ് അഗാർക്കർ ബിസിസിഐയെ അറിയിച്ചത്. തുടർന്ന് സെലക്ഷൻ കമ്മിറ്റിയുടെ ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കാൻ […]
Read more

ഒലവക്കോട് പുതിയപാലത്തിന് സമാന്തര പാലം: സാധ്യതാപഠനം നടത്താൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം

പാലക്കാട്: ഒലവക്കോട് കൽപ്പാത്തിപ്പുഴയിലെ പുതിയപാലത്തിന് സമാന്തരമായി മറ്റൊരു പാലം നിർമിക്കുന്നതിനുള്ള സാധ്യതാപഠനം നടത്താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിർദേശം നൽകി. രമേഷ് പിഷാരടി എംഎൽഎയുടെ ആവശ്യപ്രകാരം സെപ്റ്റംബർ 23ന് മന്ത്രിയുടെ ഓഫീസിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പാലത്തിന്റെ നിർമാണത്തിന് അനുമതി നൽകിയിട്ടില്ല; സാധ്യതാപഠനമാണ് ആദ്യ നടപടി. ഒലവക്കോട് മേഖലയിലെ പതിവ് ഗതാഗതക്കുരുക്ക് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഏകദേശം 50 വർഷം പഴക്കമുള്ള നിലവിലെ പാലത്തിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ ഗതാഗതം പൂർണമായി […]
Read more

ഓപ്പറേഷൻ കളിക്കളം: ക്യാഷ് ബുക്കോ സ‌റ്റോക്ക് രജിസ്റ്ററോ സൂക്ഷിച്ചിട്ടില്ല; കണ്ടെത്തിയത് വൻ ക്രമക്കേടുകളെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് കൗണ്‍സിലിലെ അഴിമതികളിൽ ഓപ്പറേഷൻ കളിക്കളം എന്ന പേരിൽ നടത്തിവരുന്ന വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകളെന്ന് റിപ്പോർട്ട്. സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തെ പരിശോധനയിൽ വലിയ ക്രമക്കേടിൻ്റെ തെളിവുകളാണ് ലഭിച്ചത്. പൈക പദ്ധതി പ്രകാരമുള്ള ധനവിനിയോഗത്തിലും ക്രമക്കേട് കണ്ടെത്തി. ക്യാഷ് ബുക്കോ സ‌റ്റോക്ക് രജിസ്റ്ററോ സൂക്ഷിച്ചിട്ടില്ല. മുൻ സ്‌റ്റേറ്റ് കൗൺസിൽ പ്രസിഡൻ്റിന് സർക്കാർ അനുമതിയില്ലാതെ ബത്തകൾ നൽകി, 2019 മുതൽ 2021 മെയ് വരെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അനുമതിയില്ലാതെ ജില്ല സ്പോർട്സ് […]
Read more

ട്രാക്ക് അറ്റകുറ്റപ്പണി: മൂന്നു ട്രെയിനുകൾ കോട്ടയം വഴി, ടാറ്റ ന​ഗർ എക്സ്പ്രസ് ആലുവ വരെ മാത്രം

കൊച്ചി: എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം. ആലപ്പുഴ വഴിയുള്ള മൂന്നു ട്രെയിനുകൾ കോട്ടയം വഴിയാകും സർവീസ് നടത്തുക. 25-ന് ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്സ്പ്രസ്, 25-ന് മംഗളൂരുവിൽനിന്നു പുറപ്പെടുന്ന മംഗളൂരു -തിരുവനന്തപുരം മാവേലി എക്സ്പ്രസ് , 25-ന് എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന എം.ജി.ആർ. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എ.സി. സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് കോട്ടയം വഴി സർവീസ് നടത്തുക. എഗ്‌മോർ എക്സ്പ്രസ്‌ എറണാകുളം ജങ്ഷൻ, ചേർത്തല, […]
Read more

Recent News