Author: Greeshma Joshi

സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല: അസൂയക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തതെന്ന് മന്ത്രി കെ. മുരളീധരൻ

തൃശൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ യാതൊരുവിധ മരുന്ന് ക്ഷാമവുമില്ലെന്ന് മന്ത്രി കെ. മുരളീധരൻ. നിലവിൽ 657 ഇനം ജീവൻരക്ഷാ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വ്യാജപ്രചാരണങ്ങൾ നടത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചിലരുടെ അസൂയക്കും കഷണ്ടിക്കും മാത്രമാണ് നിലവിൽ മരുന്നില്ലാത്തതെന്നും ബ്ലാക്ക് സ്റ്റോൺ ഏജന്റുമാരെപ്പോലെയാണ് ചില ആളുകൾ ആരോഗ്യ മേഖലയ്ക്കെതിരെ കുപ്രചാരണങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് വിമാനയാത്ര സംബന്ധിച്ച വിവാദങ്ങളിലും മന്ത്രി […]
Read more

മലബാർ മിൽമ യൂണിയൻ പിരിച്ചുവിടൽ: അന്വേഷണ സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം: മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിൽ അന്വേഷണ സംഘത്തെ രൂപീകരിച്ചു. മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. പ്രാഥമിക കണ്ടെത്തലുകളിലാണ് മൂന്നംഗ സംഘം വിശദ അന്വേഷണം നടത്തുക. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാകും. ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തേക്കും. അതിനിടെ, മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ സഹസ്ഥാപനമായ എംആർഡിഎഫിൽ നിന്ന് ഫയലുകൾ കടത്തിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഫയലുകൾ കാണാതായെന്ന് കാട്ടി സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ […]
Read more

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’യുടെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 1ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രം ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിൻ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്. പുതിയതായി പുറത്തു വന്ന റിലീസ് ട്രെയ്‌ലർ […]
Read more

മന്ത്രിമാരുടെ വാഹനങ്ങൾക്ക് 10 വർഷത്തെ പഴക്കമെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; സർക്കാർരേഖ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് പത്തുവര്‍ഷം പഴക്കമുണ്ടെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം പൊളിയുന്നു. ഒരു മന്ത്രിയുടെ പോലും വാഹനത്തിന് പത്തുവര്‍ഷം പഴക്കമില്ലെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ രേഖ പുറത്ത്. ഭൂരിഭാഗം മന്ത്രിമാരുടെയും സര്‍ക്കാര്‍ അനുവദിച്ച വാഹനങ്ങളുടെ പഴക്കം അഞ്ച് വര്‍ഷത്തില്‍ താഴെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇതില്‍ തന്നെ മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരുടെ വാഹനങ്ങളുടെ പഴക്കം രണ്ടുവര്‍ഷത്തില്‍ താഴെയാണ്. അതേസമയം, എട്ടുമന്ത്രിമാരുടെ വാഹനങ്ങളുടെ പഴക്കം നാല് വര്‍ഷത്തില്‍ താഴേയാണ്. മുഖ്യമന്ത്രി നിലവില്‍ രണ്ട് കാറുകളാണ് ഉപയോഗിക്കുന്നത്. […]
Read more

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് നീക്കം; തെര. കമ്മീഷനിലെ ഭിന്നതയുടെ പുതിയ വിവരങ്ങൾ പുറത്ത്

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യം. കഴിഞ്ഞകാലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട തീരുമാനങ്ങൾ സുപ്രീംകോടതി അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ അടിയന്തരമായി രാജി വെക്കണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും എം എ ബേബിക്കും മമത ബാനർജിക്കും പിന്നാലെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. […]
Read more

കുളിക്കാനിറങ്ങിയ കള്ളൻ ചാടിയിട്ട് ഒരു മാസം; അന്വേഷണം തുടരുന്നു

കൊച്ചി: ആലുവ സബ് ജയിലില്‍ നിന്ന് ഇതര സംസ്ഥാനക്കാരനായ പ്രതി ജയില്‍ ചാടിയിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാകുന്നു. ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മോഷണക്കേസില്‍ അറസ്റ്റിലായ മധുര്‍ജ്യ സോനോവാളിനായി അന്വേഷണം തുടരുകയാണ് പൊലീസ്. ജയില്‍ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് നിര്‍മിച്ച ബഹുനില കെട്ടിടമാണ് പ്രതിക്ക് ചാടാന്‍ സഹായകമായത്. ഉൾക്കൊള്ളാവുന്നതിന്‍റെ ഇരട്ടിയിലേറെ തടവുകാരുള്ള ജയിലാണ് ആലുവ സബ് ജയിൽ. നിരന്തരം ആവശ്യമുയര്‍ന്നിട്ടും മതിയായ വാര്‍ഡന്‍മാരെ പോലും ഇതുവരെ ഇവിടെ നിയമിച്ചിട്ടില്ല. എടത്തലയിലെ അതിഥി തൊഴിലാളികളുടെ ക്യാംപില്‍ നിന്ന് 9 […]
Read more

സ്വർണ്ണ കിരീടം സുരക്ഷിതം; വ്യക്തത വരുത്തി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായി എന്നായിരുന്നു പുറത്തുവന്ന വിവരം. നിലവില്‍ കിരീടം നഷ്ടമായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. ദേവസ്വം രജിസ്റ്ററിൽ സ്വർണ്ണകിരീടത്തിന്‍റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ ഉള്ളത് […]
Read more

പാലക്കാട്ടെ കുടിവെള്ളക്ഷാമം: ജൽ ജീവൻ മിഷൻ പ്രവൃത്തികൾ മാർച്ച് 31നകം പൂർത്തിയാക്കാൻ നിർദേശം

പാലക്കാട്: പാലക്കാട് നഗരസഭയിലെയും മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നു. രമേഷ് പിഷാരടി എംഎൽഎയുടെ ആവശ്യപ്രകാരം മന്ത്രിയുടെ ചേംബറിൽ ബുധനാഴ്ച ചേർന്ന യോഗത്തിൽ ജൽ ജീവൻ മിഷൻ പ്രവൃത്തികളുടെ പുരോഗതിയും വിവിധ പ്രദേശങ്ങളിലെ വിതരണ തടസ്സങ്ങളും ചർച്ച ചെയ്തു. മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെ ജൽ ജീവൻ മിഷൻ പ്രവൃത്തികൾ 2027 മാർച്ച് 31നകം പൂർത്തിയാക്കി പൂർണതോതിൽ കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കരാറുകാരന് […]
Read more

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി; 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

കൊച്ചി : കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി. ബസ്സിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാന്‍ റോബോട്ടിക് കാര്‍ പാര്‍ക്കിങ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസ് ആണ് ബസ് സമ്മാനിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയോ സ്ഥാപനമോ കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കുന്നതെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. ഏതെങ്കിലും വ്യക്തികള്‍ക്കോ കൂട്ടായ്മകള്‍ക്കോ സംഘടനകള്‍ക്കോ സര്‍ക്കാരിന് ബസുകള്‍ വാങ്ങി നല്‍കാമെന്ന് സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് അറിയിച്ചിരുന്നു. സര്‍ക്കാര്‍ ചെലവില്‍ […]
Read more

കേടായ വാഹനം മാറി ഉപയോഗിച്ചത് കുറ്റകൃത്യമാണോ? മന്ത്രിമാരുടെ വിദേശയാത്രയില്‍ ധൂര്‍ത്തില്ല’

തിരുവനന്തപുരം: മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എട്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പകരം ഫലപ്രദമായ ഒരു സംവിധാനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആദ്യത്തെ സഭ കൂടിയെടുത്ത തീരുമാനം തന്നെയാണ് പിന്നീടുള്ള ലോക കേരള സഭകളിലും തീരുമാനിച്ചത്. പുതിയ തീരുമാനങ്ങള്‍ ഒന്നുമില്ല. […]
Read more

Recent News