Author: Greeshma Joshi

വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി; മൂന്നിരട്ടി വരെ വര്‍ധന

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മീഷന്‍. പോസ്റ്റ്, അധിക വയര്‍, ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയവ ആവശ്യമുള്ളവര്‍ക്ക് ലാഭകരവും അല്ലാത്തവര്‍ക്ക് നഷ്ടവും ആകുംവിധമാണ് നിരക്ക് വര്‍ധന. പുതുക്കിയ ഫീസ് ഒക്ടോബര്‍ 12 മുതല്‍ നിലവില്‍ വരും. ഫീസ് പരിഷ്‌കരിച്ചതോടെ ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെയാണ് വര്‍ധന. ലൈനില്‍നിന്ന് 200 മീറ്ററിനുള്ളില്‍ പോസ്റ്റും മറ്റുസാധനങ്ങളും വേണ്ട കണക്ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്. മുന്‍പ് വെവ്വേറെയായിരുന്നു നിരക്ക് ഈടാക്കിയിരുന്നത്. കിലോവാട്ട് അടിസ്ഥാനത്തില്‍ നിരക്കുകള്‍ ഏകീകരിച്ചതോടെ, ഉപഭോക്താവിന് അപേക്ഷയ്‌ക്കൊപ്പം ഉടന്‍ […]
Read more

ഷീ ജിന്‍പിങ് യുഎസില്‍; നേരിട്ടെത്തി സ്വീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ബുധനാഴ്ച അമേരിക്കയിലെത്തി. പതിവിന് വിപരീതമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും ആന്‍ഡ്രൂസ് ജോയിന്റ് ബേസില്‍ നേരിട്ടെത്തി ചൈനീസ് നേതാവിനെയും ഭാര്യ പെങ് ലിയുവാനെയും സ്വീകരിച്ചു. മെരിലാന്റിലെ വ്യോമതാവളത്തില്‍ സ്വീകരണ ചടങ്ങിനായി ട്രംപും ഭാര്യയും നേരത്തെ എത്തിയിരുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷം അമേരിക്കയിലെത്തിയ ഷീ ജിന്‍പിങ് ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സാധാരണ യുഎസിലെത്തുന്ന അതിഥികളെ വൈറ്റ് ഹൗസിലാണ് യുഎസ് പ്രസിഡന്റ് […]
Read more

ജി സുധാകരനെ നിയമക്കുരുക്കിൽ പൂട്ടാൻ സിപിഎം, തുടർച്ചയായി മാനനഷ്ടക്കേസ് നൽകും

ആലപ്പുഴ: പാര്‍ട്ടിക്കെതിരെ നിരന്തര വിമര്‍ശനം ഉന്നയിക്കുന്ന ജി സുധാകരനെ നിയമക്കുരുക്കില്‍ പൂട്ടാന്‍ സിപിഎം. സുധാകരന്‍റെ പ്രസ്താവനകള്‍ക്കെതിരെ തുടര്‍ച്ചയായി 4 മാനനഷ്ടകേസുകള്‍ ഫയല്‍ ചെയ്താണ് ജില്ലയിലെ സിപിഎമ്മില്‍ സജി ചെറിയാനൊപ്പം നില്‍ക്കുന്ന യുവനേതാക്കളുടെ നീക്കം. ലഹരിക്കേസില്‍ ആരോപണ വിധേയനായ ആള്‍ വരെ തനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും എല്ലാത്തിനും മറുപടി കോടതിയില്‍ നല്‍കുമെന്നുമായിരുന്നു സുധാകരന്‍റെ മറുപടി. പാര്‍ട്ടിയില്‍ നിന്നിറങ്ങിയെങ്കിലും ഇപ്പോഴും ആലപ്പുഴയിലെ പാര്‍ട്ടിക്കെതിരായ നിരന്തര വിമര്‍ശനം തുടരുകയാണ് സുധാകരന്‍. പൊളിറ്റിക്കല്‍ ക്രിമിനലിസമാണ് ആലപ്പുഴയിലെ പാര്‍ട്ടിയില്‍ നടക്കുന്നതെന്ന പൊതുവേദിയിലെ സുധാകരന്‍റെ നിരന്തര […]
Read more

സ്പോൺസറുടെ പേര് മറച്ചുവച്ചതെന്തിന്? മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ കോൺഗ്രസിലും അതൃപ്തി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ സ്പോൺസറെ സംബന്ധിച്ച ദുരൂഹതകൾ തുടരുന്നതിനിടെ, വിഷയം പരസ്യമായി തുറന്നുപറയാൻ തയ്യാറാകാതിരുന്നതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ ജെ ജോർജിന്റെ ഉടമസ്ഥതയിലുള്ള കേളച്ചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്ന് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ യാത്രയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമ്പോൾ കെ ജെ ജോർജിന്റെ പേര് വെളിപ്പെടുത്താതിരുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം നേതാക്കളുടെ അമർഷത്തിന് ഇടയാക്കിയത്. വിമാനം പറത്തുന്ന ചുമതല […]
Read more

നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി ബിജെപി ചെലവിട്ടത് 529 കോടി രൂപ; പകുതിയിലധികവും ചെലവഴിച്ചത് ബംഗാളിൽ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ചെലവഴിച്ചത് 529 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പകുതിയിലധികം തുകയും ചെലവഴിച്ചത് പശ്ചിമ ബംഗാളിലാണ്. ഇവിടെ 286 കോടി രൂപയാണ് ബിജെപി ചിലവിട്ടത്. പശ്ചിമ ബംഗാളിന് പുറമേ അസമില്‍ 96 കോടി രൂപയും, കേരളത്തില്‍ 83കോടി രൂപയും തമിഴ്‌നാട് 52കോടി രൂപയും പുതുച്ചേരിയില്‍ 12 കോടിയും ബിജെപി ചിലവിട്ടു. അതേസമയം 1494 കോടിരൂപയാണ് ബിജെപിക്ക് തെരഞ്ഞെടുപ്പ് സമയം സംഭാവനയായി ലഭിച്ചത്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ചെലവ് കാണിക്കല്‍ […]
Read more

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കേരളത്തില്‍ അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ഏഴ് ജില്ലകൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടിവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ […]
Read more

പിണറായിക്കെതിരായ പ്രാഥമിക അന്വേഷണം : അന്വേഷണ സംഘത്തിൻെറ ആദ്യയോഗം ഇന്ന്

തിരുവനന്തപുരം: പിണറായികെതിരായ പ്രാഥമിക അന്വേഷണം എസ്ഐടി രജിസ്റ്റർ ചെയ്യില്ല.ബിഎൻഎസ് പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയാൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. അതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്തും. അന്വേഷണം സമയബന്ധിതമായി തീർക്കുമെന്ന് മാത്രമാണ് പൊലീസ് വിശദമാക്കുന്നത്. പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള അഴിമതി, ഹവാല ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൻെറ ആദ്യയോഗം ഇന്ന് ചേരും.ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് യോഗം നടക്കുക. ഇഡി കൈമാറിയ റിപ്പോർട്ടും സർക്കാരിന് ലഭിച്ച നിയമോപദേശവുമാണ് യോഗം ഇന്ന് ചർച്ച ചെയ്യുക. […]
Read more

അജ്ഞാത സുഹൃത്തിനെ കണ്ടെത്താനാകുമെന്ന വിശ്വാസത്തോടെ കാത്തിരിക്കാം; DYFIക്ക് പിന്തുണയുമായി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയുടെ സ്‌പോണ്‍സര്‍ ആരാണെന്നറിയാനുള്ള ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മത്സരത്തിന് പിന്തുണയുമായി സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍. ഇങ്ങനെയൊരു വേറിട്ട ക്യാമ്പയിനുമായി രംഗത്തിറങ്ങുന്ന ഡിവൈഎഫ്‌ഐക്ക് അഭിനന്ദനങ്ങളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അജ്ഞാത സുഹൃത്തിനെ കണ്ടെത്താനാകുമെന്ന വിശ്വസത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോണ്‍സര്‍മാരുടെ മുഖം വരയ്ക്കൂ, സമ്മാനം നേടൂ’ എന്ന പേരിലാണ് ഡിവൈഎഫ്‌ഐ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. പവര്‍കട്ടിനെ നേരിടുന്നതിനുള്ള എമര്‍ജന്‍സി ലൈറ്റാണ് ബംബര്‍ സമ്മാനം. പ്രോത്സാഹന സമ്മാനമായി പങ്കെടുക്കുന്നവര്‍ക്കെല്ലാം […]
Read more

ഗോവയിലെ എസ്‌ഐആര്‍ നടപടിയില്‍ ഗുരുതര വീഴ്ച, 97 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കി

പനാജി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത വിവാദമായതിന് പിന്നാലെ ഗോവ വോട്ടര്‍പട്ടികയില്‍ നടന്ന ഗുരുതര വീഴ്ചകളും പുറത്ത്. ഗോവയിലെ 97 വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കയതിലാണ് വീഴ്ചയുണ്ടായത്. ഒഴിവാക്കപ്പെട്ട 97 പേരും യോഗ്യതയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ആവശ്യം നിരാകരിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഗോവ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഒരാഴ്ചയ്ക്കിടെ എട്ടു തവണ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. എന്നാല്‍ ഇവയൊന്നും അംഗീകരിച്ചില്ലെന്നും വിമർശനമുണ്ട്. ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ 97 വോട്ടര്‍മാര്‍ പിന്നീട് മതിയായ രേഖകള്‍ […]
Read more

ഷോർട്ട് ഫിലിം നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 5 ലക്ഷം തട്ടി; നടി വർഷിണി വെങ്കട്ട് അറസ്റ്റിൽ

ചെന്നൈ: ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍. ചെന്നൈ പൊലീസാണ് ഇവരെ പിടികൂടിയത്. ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന വാഗ്ദാനത്താല്‍ യുവാവ് വര്‍ഷിണിക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. പിന്നീട് ഷോര്‍ട്ട് ഫിലിമുമായി ബന്ധപ്പെട്ട നീക്കങ്ങളൊന്നും നടക്കാതെ വന്നതോടെ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി 50,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും തട്ടിയെടുത്തുവെന്ന് പൊലീസ് പറയുന്നു. വഞ്ചന, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ക്ക് […]
Read more

Recent News