Author: Greeshma Joshi

chandran

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി കോണ്‍ഗ്രസ് നേതാവ് ചന്ദ്രന്‍ തില്ലങ്കേരിയെ നിയമിക്കാന്‍ തീരുമാനം. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രന്‍ തില്ലങ്കേരി. ബെന്നി തോമസ് രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്നാണ് ബെന്നി തോമസ് രാജിവെച്ചത്. ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം നല്‍കി. നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ചന്ദ്രന്‍ തില്ലങ്കേരി. ഇടതു ശക്തികേന്ദ്രമായ മട്ടന്നൂരില്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം പതിനാലായിരമാക്കി കുറയ്ക്കാന്‍ ചന്ദ്രന്‍ […]
Read more
v n vasavan

ദേവസ്വം പ്ലീഡർ നിയമനം: സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ: വി എൻ വാസവൻ

തിരുവനന്തപുരം: ദേവസ്വം പ്ലീഡർ നിയമനത്തിൽ നടന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന് മുൻ മന്ത്രി വിഎൻ വാസവൻ. ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് കെ ബി പ്രദീപിനെ നിയമിച്ചത്. സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ ഉള്ള ശ്രമം യുഡിഎഫ് സർക്കാർ നടത്തുന്നുവെന്നും വാസവൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.
Read more

ദിയ പുളിക്കകണ്ടം രാജിവെക്കണം; പരാതി നല്‍കിയ കൗണ്‍സിലര്‍

കോട്ടയം: പാലാ നഗരസഭാ അധ്യക്ഷ ദിയ പുളിക്കകണ്ടം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസ്. സ്വതന്ത്ര കൂട്ടായ്മയുമായി ഇനി സഹകരണം തുടരാനാവില്ലെന്ന് ബിജു മാത്യൂസ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കണമെന്നും ബിജു മാത്യൂസ് പറഞ്ഞു. നിലപാടില്‍ വിട്ടുവീഴ്ച ഇല്ലെന്നും ബിജു മാത്യൂസ് കൂട്ടിച്ചേര്‍ത്തു. ‘കൗണ്‍സിലര്‍മാരുടെ വികാരം നേതൃത്വത്തെ അറിയിച്ചു. യുഡിഫ് കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടാണ്. നിലപാട് എഴുതി ഒപ്പിട്ട് നേതൃത്വത്തെ അറിയിച്ചതാണ്. അധികാരമല്ല ആത്മാഭിമാനമാണ് പ്രധാനം’, ബിജു മാത്യൂസ് പറഞ്ഞു. സ്വതന്ത്ര കൂട്ടായ്മയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും കോണ്‍ഗ്രസ് […]
Read more

ധ്യാൻ ശ്രീനിവാസന്റെ സീക്രട്ട് ഓഫ് കലിംഗ, പുതിയ റിലീസ് തിയ്യതി പുറത്ത്

മലയാളത്തിന്‍റെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രമാണ് സീക്രട്ട് ഓഫ് കലിംഗ. മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്‍ണനാണ്. ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു. ജൂണ്‍ 11ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂണ്‍ 18ലേക്കാണ് നീട്ടിവെച്ചിരിക്കുന്നത്. ജിഷ്‍ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്‍ണനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിതിരിക്കുന്നത്. […]
Read more

കോണ്‍ഗ്രസിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി, മീനാക്ഷി നടരാജന്‍റെ ഹര്‍ജി തള്ളി

ഡൽഹി: മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ എംപി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ കോൺ​ഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി തള്ളി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഹർജിയായി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. ജസ്റ്റിസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. മനു അഭിഷേക് സിങ്‍വിയാണ് മീനാക്ഷിക്ക് വേണ്ടി ഹാജരായത്. സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളതെന്നും അത്തരമൊരു സാഹചര്യം നിലനിൽക്കെ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. […]
Read more

സുഗതന്റെ അറസ്റ്റില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിസന്ധിയിലായി ബിജെപി

തിരുവനന്തപുരം: കാപ്പാ കേസില്‍ കൗണ്‍സിലര്‍ സുഗതന്‍ അറസ്റ്റിലായതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിസന്ധിയിലായി ബിജെപി. നിലവില്‍ സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബിജെപിക്ക് സുഗതന്‍ അയോഗ്യനായാല്‍ ഭരണപ്രതിസന്ധിയുണ്ടാകാനും സാധ്യതയുണ്ട്. തുടര്‍ച്ചയായി 3 മാസം 3 കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ കൗണ്‍സിലര്‍ അയോഗ്യനാകും. കഴിഞ്ഞ രണ്ട് യോഗങ്ങളിലും സുഗതന്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നാലാം യോഗത്തില്‍ അയോഗ്യനാക്കാമെന്നാണ് മുനിസിപ്പല്‍ ആക്ട്. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപേക്ഷ നല്‍കാമെങ്കിലും ഇതുവരെ സുഗതന്‍ അവധി അപേക്ഷയും നല്‍കിയിട്ടില്ല. സ്വതന്ത്രന്റെ പിന്തുണയോടെയാണ് തിരുവനന്തപുരം […]
Read more

സുഗതൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ന്യായീകരിച്ച് ശ്രീലേഖ

തിരുവനന്തപുരം: വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ സുഗതനെ ന്യായീകരിച്ച് ആര്‍ ശ്രീലേഖ. പത്ത് വര്‍ഷത്തെ സിപിഐഎം ദുര്‍ഭരണത്തില്‍ കേരളത്തിലാകെ ഉണ്ടായ സ്റ്റേറ്റ് സ്‌പോര്‍ണ്‍സേര്‍ഡ് ഗുണ്ടാ വിളയാട്ടത്തെ ധൈര്യപൂര്‍വ്വം ചെറുത്തുനിന്ന യുവാവ് ആണ് സുഗതന്‍ എന്ന് ശ്രീലേഖ പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ അനധികൃത പ്രവര്‍ത്തികളെ ചോദ്യം ചെയ്യുകയും നാട്ടുകാര്‍ക്ക് വേണ്ടി പൊരുതി നില്‍ക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകള്‍ പൊലീസ് എടുത്തത്. ഇതെല്ലാം സിപിഐഎം നേതാക്കളുടെ ആജ്ഞപ്രകാരം ആണെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്ന് […]
Read more

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർച്ചയിലെ അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന അതിജീവിതയുടെ ഹർജിയിൽ നിർ‌ണായക നടപടിയുമായി ഹൈക്കോടതി. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മെമ്മറി കാർഡ് – പെൻഡ്രൈവ് എന്നിവ രജിസ്ട്രാർക്ക് കൈമാറണം. സീൽഡ് കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിചാരണ കോടതിക്കാണ് നിർദേശം നൽകിയത്. ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
Read more

സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി ബിജെപിയില്‍

തിരുവനന്തപുരം: സിപിഐ ബ്രാഞ്ച് സെക്രട്ടറി ബിജെപിയില്‍. വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി രാഹുല്‍ കുമാര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. മാരാര്‍ജി ഭവനില്‍ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് രാഹുല്‍ കുമാര്‍. രാഹുലിനെ കൂടാതെ സിപിഐയില്‍ നിന്നും അഞ്ച് പേര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. രാഹുലിന്‍റെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവേശനം. വഴുതക്കാട് വാര്‍ഡിലെ നൂറോളം സിപിഐ അനുഭാവികളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേരുമെന്ന് […]
Read more

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും ഏഷ്യൻ ​ഗെയിംസ് സ്വർണ മെഡൽ ജേതാവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു (49). വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി അദ്ദേഹത്തിനു ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി അത്‌ലറ്റായും കോച്ചായും ഇന്ത്യൻ ഷൂട്ടിങ് മേഖലയ്ക്ക് കനപ്പെട്ട സംഭാവന നൽകിയ ജസ്പാൽ റാണയുടെ അകാലത്തിലുള്ള വിയോ​ഗം ഇന്ത്യൻ കായിക രം​ഗത്തിനു കനത്ത നഷ്ടമാണ്. […]
Read more

Recent News