Author: Greeshma Joshi

ബാലനിലെ ആദ്യ ഗാനം പുറത്ത്

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ. ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ്. സുഷിൻ ശ്യാം ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നിള രാജ് ആണ്. ‘താക്കോൽ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അൻവർ അലി ആണ്. മഞ്ഞുമ്മൽ ബോയ്സ് പോലെ അല്ല ഈ സിനിമയിലെ പശ്ചാത്തല സംഗീതമെന്നും ചെയ്യുമ്പോൾ കൺഫ്യൂഷൻ ഉണ്ടായിരുന്നതായും […]
Read more

കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസ്: അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്കും

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്കും. സ്വര്‍ണം കവരാന്‍ കണ്ണൂരില്‍ നിന്നും സംഘം എത്തിയത് അര്‍ജുന്റെ നിര്‍ദേശ പ്രകാരമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. തെളിവുകള്‍ ലഭിച്ചാല്‍ അര്‍ജുനെ പ്രതി ചേര്‍ക്കുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. നിലവില്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നവര്‍ക്കായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിദേശത്ത് നിന്നും സ്വര്‍ണം കടത്തിയത് എ […]
Read more

ബ്രസീൽ നാളെ ഇറങ്ങും; നെയ്മർ കളിക്കില്ല

ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിന് സൂപ്പർതാരം നെയ്മർ ജൂനിയർ ഉണ്ടാകില്ല. താരം ഫിറ്റ്നസ് പൂർണ്ണമായും വീണ്ടെടുത്തിട്ടില്ലെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യകത്മാക്കി.ഇന്ത്യൻ സമയം നാളെ പുലർച്ചെ മൂന്നരയ്ക്ക് മൊറോക്കോക്കെതിരെയാണ് മത്സരം. 2023-ന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയേറ്റ വലത് കാലിലെ പരിക്കിനെത്തുടർന്ന് അദ്ദേഹം കളിക്കളത്തിന് പുറത്താണ്. ഇതോടെ രാജ്യത്തിന്റെ ഏറ്റവും വലിയ സൂപ്പർ താരത്തെ ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ വീണ്ടും കാണാനായി ആരാധകർക്ക് ഇനിയും ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഫിഫ […]
Read more

വിസിമാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ബി അശോക്

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക്. സര്‍വകലാശാല രജിസ്ട്രാര്‍മാരെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് കീഴിലുള്ള ഒമ്പത് സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോക് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി. സര്‍വകലാശാലകളുമായി എളുപ്പത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാണ് ഗ്രൂപ്പ് ആരംഭിച്ചതെന്നാണ് വകുപ്പിന്റെ പ്രതികരണം. അതേസമയം സെക്രട്ടറിയുടെ നടപടിയില്‍ ഒരു വിഭാഗം വിസിമാര്‍ക്ക് അമര്‍ഷമുണ്ട്. പൊതുവേ സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലാ ഭരണത്തില്‍ […]
Read more

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം; സർക്കാർ വാദം പൊളിയുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. റീന കെ ജെയെ മാറ്റിയതില്‍ സര്‍ക്കാര്‍ വാദം പൊളിയുന്നു. സ്ഥാനമാറ്റത്തിനായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ 15 ദിവസത്തെ അവധി റീന എടുത്തിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. രണ്ടര ദിവസത്തെ അവധിയാണ് റീന എടുത്തത്. രണ്ടര ദിവസത്തെ അവധി എടുക്കുന്നുവെന്ന് ആവശ്യപ്പെട്ടുള്ള റീനയുടെ അവധി അപേക്ഷയും പുറത്ത് വന്നു. അതേസമയം തന്നോട് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് നടപടിയെന്ന് റീന പറയുന്നത്. ‘ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സ്ഥാനമാറ്റം അറിഞ്ഞത്. ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അഡീഷണല്‍ ചീഫ് […]
Read more

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നു

ജോര്‍ഹട്ട്: അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു. AN-32 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് അസമിലെ ജോര്‍ഘട്ടിലുള്ള റോറിയ എയര്‍ഫോഴ്‌സ് സ്റ്റേഷനിലാണ് തകര്‍ന്നത്. പൈലറ്റ് മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ് വിവരം.
Read more

മുഖ്യമന്ത്രിക്ക് വധഭീഷണി: ആറ്റിങ്ങൽ സ്വദേശി പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി കോൾ വിളിച്ച പ്രതി പിടിയിൽ. ആറ്റിങ്ങൽ സ്വദേശി സോണി തോമസാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ കോൾ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കന്റോൺമെന്റ് പൊലീസാണ് സോണി തോമസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് രണ്ട് തവണ കൺട്രോൾ റൂമിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെയും കുടുംബത്തിനെയം കൊല്ലുമെന്നും അതുവഴി പ്രശസ്തനാകുക എന്നതാണ് തന്റെ തീരുമാനമെന്നുമായിരുന്നു സോണി ഫോണിലൂടെ പറഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള വ്യക്തിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. ഇയാൾക്കെതിരെ നേരത്തെയും കേസുകളുണ്ട്. […]
Read more

പി കെ ശശി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പി കെ ശശി ഭീഷണിപ്പെടുത്തിയെന്ന് പരാതി. പാലക്കാട് മണ്ണാര്‍ക്കാട് നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനെയാണ് ഭീഷണിപ്പെടുത്തിയത് ഫോണ്‍ വിളിച്ചായിരുന്നു ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു. ‘എനിക്കെതിരെ ശബ്ദിച്ചാല്‍ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും. നിന്റെ കയ്യും കാലും വെട്ടിക്കളയും. അതിനുള്ള ആളുകളെ ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് കരുതിയിരുന്നോ’- എന്നായിരുന്നു ഭീഷണിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി നാട്ടുകല്‍ പൊലീസ് തുടങ്ങിയവര്‍ക്ക് മണികണ്ഠന്‍ പരാതി നല്‍കി. ശശിയുടെ വീടുള്‍പ്പെടുന്ന നായാടിപ്പാറ ബ്രാഞ്ചില്‍ […]
Read more

ഹൈക്കോടതി പ്ലീഡര്‍ നിയമനം; മുസ്‌ലിം ലീഗിന് അതൃപ്തി

കോഴിക്കോട്: ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ മുസ്‌ലിം ലീഗിന് അതൃപ്തി. ലീഗ് പട്ടികയില്‍ നിന്നും പരിഗണിച്ചത് എട്ട് പ്ലീഡര്‍മാരെ മാത്രമാണ്. ആകെ 136 ഒഴിവുകളില്‍ ഇതുവരെ നിയമിച്ചത് 80പേരെ മാത്രമാണ്. ലീഗിന് കൂടുതല്‍ പരിഗണന വേണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി നേരിട്ടാണ് നിയമനം നടത്തുന്നത്. ലീഗിന്റെ പട്ടികയില്‍ മെറിറ്റുള്ളവര്‍ പോലും പരിഗണിക്കപ്പെടുന്നില്ലെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്. 22 എംഎല്‍എമാരും അഞ്ച് മന്ത്രിമാരും ഉണ്ടെങ്കിലും എട്ടുപേരെ മാത്രമേ നിയമിച്ചിട്ടുള്ളു. കഴിഞ്ഞ സര്‍ക്കാര്‍ 136 പേരെ നിയമിച്ച സ്ഥാനത്ത് പുതിയ സര്‍ക്കാരിന് അതില്‍ […]
Read more

ഐപിഎസ് ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിൽ ഡിജിപിക്കും അതൃപ്‌തി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലെ അഴിച്ചുപണിയിൽ ഉയരുന്നത് വലിയ പരാതി. എഡിജിപിമാരടക്കം മുൻ സർക്കാരുമായി അടുത്തു നിന്ന ഉദ്യോഗസ്ഥരെയെല്ലാം സ്ഥലംമാറ്റിയതിൽ ഡിജിപിയും അതൃപ്‌തിയിലാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡിജിപി കാര്യങ്ങൾ ധരിപ്പിക്കും. ഐഎഎസിലെന്ന പോലെ ഇടത് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക സ്ഥാനങ്ങളില്‍ നിയമനം നല്‍കിക്കൊണ്ടായിരുന്നു യുഡിഎഫ് സര്‍ക്കാരിന്‍റെ നടപടി. എന്നാൽ സ്ഥലമാറ്റത്തിൽ ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ അറിയിച്ചു. പൊലീസ് ആസ്ഥാനത്ത് നിന്നുളള ശുപാർശയിൽപ്പെടാത്തവർ പട്ടികയിൽ […]
Read more

Recent News