Author: Greeshma Joshi

അതിവേഗ റെയിൽ പദ്ധതിയെ എതിർത്ത് കെ റെയില്‍ വിരുദ്ധ സമിതി

പാലക്കാട്: അതിവേഗ റെയിൽ പദ്ധതിയെ എതിർത്ത് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ട്രെയിനിലെ സംവിധാനങ്ങളാണ് മെച്ചപ്പെടുത്തേണ്ടത്. അതിവേഗ റെയിൽ പോലുള്ള ആഡംബര പദ്ധതികളല്ല വേണ്ടത്. ഇ ശ്രീധരന്റെ ആശയം ആശാസ്ത്രീയം. വേഗത വേണം അത് വസ്തുത. അതിന് നിലവിലുള്ള റെയിൽവേയുടെ സാധ്യതകൾ ഉപയോഗിക്കണം. അതിവേഗ റെയിൽ പദ്ധതി ഇ ശ്രീധരന്റെ പദ്ധതി സിൽവർ ലൈന് സമാനമെങ്കിൽ എതിർക്കും.സർക്കാർ നിയോഗിച്ച സമിതിയിൽ പ്രതിക്ഷയുണ്ട്. നേരത്തെ ഇ ശ്രീധരന്റെ പുതിയ പദ്ധതിയെ എതിര്‍ക്കുമെന്ന് കെ റെയില്‍ വിരുദ്ധ സമിതി […]
Read more

വ്യോമസേന വിമാനം തകര്‍ന്ന സംഭവം; പൈലറ്റടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു

ജോര്‍ഹട്ട്: അസമില്‍ വ്യോമസേന വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് അടക്കം 5 പേര്‍ക്ക് വീരമൃത്യു. പരിക്കേറ്റ ചികിത്സയില്‍ കഴിഞ്ഞ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ സഹപൈലറ്റ് നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. കാലാവസ്ഥ വ്യതിയാനമാണോ സാങ്കതിക തകരാണോ വിമാനം തകരാന്‍ കാരണമെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സോവിയറ്റ് നിർമിതമായ കാലപ്പഴക്കമുള്ള ചരക്കുവിമാനം A32നാണ് ലാന്‍ഡിങ്ങിനിടെ തീപിടിച്ചത്. അരുണാചല്‍ പ്രദേശില്‍ നിന്നും ജോര്‍ഹട്ടിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ബേസ് പരിസരത്ത് തന്നെ ചരക്ക് വിമാനം ലാന്‍ഡിങ്ങിനിടെ തീപിടിച്ച് തകര്‍ന്നത്. ഇന്ത്യന്‍ വ്യോമസേന സംഭവത്തിന്റെ […]
Read more

കെ.ടി ജലീലിനെയും ഭാര്യയേയും പൊന്നാട അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ച് പിണറായി വിജയൻ

മലപ്പുറം: കെ.ടി ജലീലിനെയും ഭാര്യ ഫാത്തിമക്കുട്ടിയേയും പൊന്നാട അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഐഎം സഹയാത്രികനായിരുന്ന ജലീൽ കഴിഞ്ഞ ദിവസമാണ് സിപിഐഎം അംഗത്വം സ്വീകരിച്ചത്. ഇന്ത്യ മുന്നണിയിൽ തുടക്കം മുതൽ പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് പിടിവാശി ഇന്ത്യ മുന്നണിയുടെ ഭാഗമാകേണ്ടവർ ബി.ജെപിയിലേക്ക് പോകാൻ ഇടയാക്കി. കോൺഗ്രസിൻ്റെ നിലപാട് ബിജെപിക്കെതിരായ നീക്കത്തെ തകർക്കുന്നത്. ബിജെപിക്കെതിരായ നീക്കത്തെ തുരങ്കം വെച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഡൽഹി സർക്കാറിനെതിരെ കേന്ദ്ര സർക്കാർ നീക്കം […]
Read more

ആര്യാ രാജേന്ദ്രനുമായി വഴിയിൽ തർക്കമുണ്ടായ യദുവിന് നിയമനം നൽകി UDF സർക്കാർ

തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായി വഴിയില്‍ തര്‍ക്കമുണ്ടായ സംഭവത്തിൽ ജോലി നഷ്ടമായ കെഎസ്ആര്‍ടിസിയിലെ താൽക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം നല്‍കി യുഡിഎഫ് സര്‍ക്കാര്‍. നിയമസഭയിലെ ബസിലാണ് താല്‍ക്കാലിക നിയമനം നല്‍കിയത്. ജീവനക്കാരെ കൊണ്ടുപോകുന്ന ബസ്സിന്റെ ഡ്രൈവറായാണ് നിയമനം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നല്‍കുകയായിരുന്നു. ഇന്നലെ മുതല്‍ യദു ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ ആര്യയുമായുള്ള പ്രശ്നമല്ല യദുവിനെ പുറത്താക്കാനുള്ള കാരണമെന്ന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. യദു താല്‍ക്കാലിക ഡ്രൈവര്‍ ആയിരുന്നുവെന്നും […]
Read more

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലില്‍ സര്‍ക്കാരിനെതിരെ സമരസമിതി

കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലില്‍ സര്‍ക്കാരിനെതിരെ സമരസമിതി. ഭൂ ഉടമയ്ക്ക് അനുകൂലമായി മന്ത്രി അടക്കമുള്ളവര്‍ നിലപാട് എടുക്കുന്നു എന്നാണ് സമരസമിതിയുടെ ആക്ഷേപം. ഇതിന്റെ ഉടമ എന്ന് പറയുന്ന ശങ്കരന്‍നായരുടെയും ബന്ധുക്കളുടെയും താത്പര്യത്തിന് വേണ്ടി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും മാറിയിട്ടുണ്ടെന്നാണ് സംശയം. അതുകൊണ്ടായിരിക്കാം ചര്‍ച്ച മാറ്റി വച്ചതെന്നും സംശയമുണ്ട് – സമരസമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇരുകൂട്ടരും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്ന് മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്. എല്ലാവരുടെയും ഭാഗത്ത് നിന്ന് […]
Read more

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് പൊലീസ്

കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പൊലീസ്. സംസ്ഥാന സൈബർ ഓപ്പറേഷനിൽ നിന്ന് കൊച്ചി പൊലീസിനു നിർദേശം ലഭിച്ചു. തൊപ്പിഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോക്സോ, ലഹരി മരുന്ന് ഉപയോഗം,അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം.തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നൽകിയത്.സമൂഹമാധ്യമങ്ങളിലും തൊപ്പിക്കെതിരെ പരാതികൾ ഉയർന്നിരുന്നു. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും, ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ചുപറയുന്നതും യാതൊരു […]
Read more

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടീസർ പുറത്ത്

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” ടീസർ പുറത്ത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഓ സുകുമാരി”. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രമാണിത്. കോമഡി, പ്രണയം, ഫാൻ്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. […]
Read more

പിലാത്തറ കവര്‍ച്ചാ കേസ്: ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: പിലാത്തറയില്‍ കാറും സ്വര്‍ണവും തട്ടിയെടുത്ത കവര്‍ച്ചാ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് (42)ആണ് അറസ്റ്റില്‍ ആയത്. ബിജെപി പ്രാദേശിക നേതാവ് ആണ് പ്രതി. കാസര്‍കോട് അതിര്‍ത്തി ഉപ്പളയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഈ മാസം രണ്ടാം തീയ്യതിയിലാണ് മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ […]
Read more

കൺട്രോൾ റൂമിലിരുന്ന് കണ്ടെയ്ൻമെൻ്റ് സോണിലുള്ളവരെ വിളിക്കാൻ അനുവദിക്കുന്നില്ല; പ്രതിഷേധവുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിപ കണ്ട്രോള്‍ റൂമിന് മുന്നിൽ പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ. കൺട്രോൾ റൂമിലിരുന്ന് കണ്ടെയ്ൻമെൻ്റ് സോണിലുള്ളവരെ വിളിക്കാൻ അനുവദിക്കുന്നില്ലെന്ന് വിമർശനം. നിപ പ്രതിരോധത്തിന് ഒന്നിച്ച് നിൽക്കണം എന്നാണ് നിലപാട്. പോരായ്മകൾ ഉണ്ടെകിലും മാധ്യമങ്ങളോട് പോലും പറഞ്ഞില്ല. ആരോഗ്യമന്ത്രി ഇവിടെ ക്യാമ്പ് ചെയ്യുന്നതാണ് രീതി. ഇവിടെ വരണം എന്ന് മന്ത്രിയോട് നേരിട്ട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ വീണ ജോർജ് പൂർണമായും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. എല്ലാ വിവരങ്ങളും കൃത്യമായി പങ്കുവെച്ചു. ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിനെ […]
Read more

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; സര്‍ക്കാര്‍ ഇടപെട്ടു; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

പാലക്കാട്: ചികിത്സ പിഴവില്‍ കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം ലഭിക്കുന്നില്ലെന്ന വിഷയത്തില്‍ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ. മുടക്കം വന്ന സഹായത്തുക തിങ്കളാഴ്ച തന്നെ നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വിനോദിനിക്കായി പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പഠനചിലവിനുള്ള പ്രതിമാസ ധനസഹായമാണ് മാസങ്ങളായി മുടങ്ങിയത്.പ്രതിമാസം ലഭിക്കേണ്ട 4000 രൂപ 4 മാസമായി കിട്ടുന്നില്ല. പണം കിട്ടിയത് ആകെ രണ്ടു മാസം മാത്രമാണെന്ന് വിനോദിനിയുടെ അമ്മ […]
Read more

Recent News