മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലില്‍ സര്‍ക്കാരിനെതിരെ സമരസമിതി

കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലില്‍ സര്‍ക്കാരിനെതിരെ സമരസമിതി. ഭൂ ഉടമയ്ക്ക് അനുകൂലമായി മന്ത്രി അടക്കമുള്ളവര്‍ നിലപാട് എടുക്കുന്നു എന്നാണ് സമരസമിതിയുടെ ആക്ഷേപം.

ഇതിന്റെ ഉടമ എന്ന് പറയുന്ന ശങ്കരന്‍നായരുടെയും ബന്ധുക്കളുടെയും താത്പര്യത്തിന് വേണ്ടി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും മാറിയിട്ടുണ്ടെന്നാണ് സംശയം. അതുകൊണ്ടായിരിക്കാം ചര്‍ച്ച മാറ്റി വച്ചതെന്നും സംശയമുണ്ട് – സമരസമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ഇരുകൂട്ടരും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്ന് മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്. എല്ലാവരുടെയും ഭാഗത്ത് നിന്ന് സഹായങ്ങള്‍ വേണം. ഇരുകൂട്ടരുടെയും ഭാഗത്ത് നിന്ന് വിട്ടുവീഴ്ചകള്‍ വേണം. സര്‍ക്കാര്‍ ആരുടെയെങ്കിലും പക്ഷത്ത് നില്‍ക്കാനാണെങ്കില്‍ ഒരു ചര്‍ച്ചയ്ക്ക് സാധ്യതയില്ലല്ലോ – അദ്ദേഹം പറഞ്ഞു.

മലയിടം തുരുത്തിലെ പര്യത്തുകാവ് കുടിയൊഴിപ്പിക്കല്‍ പ്രശ്‌നം പരിഹരിക്കാനുള്ള സമവായ ചര്‍ച്ചകള്‍ നിലവില്‍ വഴിമുട്ടിയ അവസ്ഥയിലാണ്. മന്ത്രി റോജി എം ജോണിന്റെ അധ്യക്ഷതയില്‍ മൂന്ന് തവണ യോഗം നടന്നിരുന്നു. ഇപ്പോള്‍ വീടുകളുള്ള ഭൂമിയില്‍ തന്നെ അഞ്ച് സെന്റ് വീതം ഉന്നതിയിലുള്ള കുടുംബങ്ങള്‍ക്ക് ഭൂ ഉടമ വിട്ടുകൊടുക്കുക, അതില്‍ സര്‍ക്കാര്‍ വീട് വെച്ച് നല്‍കും എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍, ഇന്നലെ വിളിച്ച യോഗത്തില്‍ നിന്ന് ഭൂ ഉടമകളായ കണ്ണാട്ടുകുടുംബം വിട്ടുനിന്നു. ഉന്നതിയില്‍ ഉള്ളവര്‍ക്ക് മറ്റു ഭൂമിയുണ്ട് എന്ന ആരോപണവും ഇവര്‍ ഉയര്‍ത്തുന്നു. എന്നാല്‍, ഈ ആരോപണം സമരസമിതി തള്ളി. കൂടാതെ ഭൂതമകള്‍ക്ക് അനുകൂലമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നുവെന്നും സമരസമിതി

ഈ മാസം പതിനാറാം തീയതിയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. അതിനുള്ളില്‍ പുറത്തുനിന്നൊരു സമവാക്യം എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലെ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ വീണ്ടും വിഷയം സങ്കീര്‍ണമാകും.

Leave a Reply

Your email address will not be published. Required fields are marked *