പശ്ചിമബംഗാള്‍ ഉപതെരഞ്ഞടുപ്പ്: നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
കൊല്‍ക്കത്ത: ഒക്ടോബര്‍ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമബംഗാളിലെ റെജിനഗറിലും സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സൈഫുല്‍ ഇസ്ലാമാണ് അറസ്റ്റിലായത്. 2021ല്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് സൈഫുല്‍ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാനെ അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് ഇസ്ലാമിന്റെ അറസ്റ്റ് വിവരം പുറത്ത് വരുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് സൈഫുല്‍ ഇസ്ലാമിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ആം ജനത ഉന്നയാന്‍ […]
Read more

