Author: Greeshma Joshi

കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കി; നാല് പൊലീസുകാർക്ക് സ്ഥലം മാറ്റം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കിയെന്ന പരാതിയിൽ ഇടത് അനുകൂലികളായ നാല് പൊലീസുകാർക്ക് സ്ഥലം മാറ്റം. കൊല്ലം റൂറൽ ജില്ലയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ റാങ്കിലുള്ളവരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അയിഷ പോറ്റി ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയിൽ ദക്ഷിണ മേഖല ഐജിയുടെ നിർദേശപ്രകാരം കൊല്ലം റൂറൽ എസ്പിയാണ് നടപടിയെടുത്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നജീം […]
Read more

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായി സനൽ കുമാർ ശശിധരൻ പങ്കുവെച്ച എല്ലാ അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്നും ഹർജിയിൽ നടി ആവശ്യപ്പെടുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരെയുണ്ടായ കേസിന് […]
Read more

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇല്ല : സുരേഷ് ​ഗോപി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതില്‍ മുന്‍ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നിലവില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ 10 വര്‍ഷം എന്തൊക്കെ ഉണ്ടായി എന്നതിന്റെ കണക്കുകൂടി പറയണമെന്ന് അദ്ദേഹം മറുപടി നല്‍കി. വിമര്‍ശിപ്പിക്കണം എന്ന രീതിയിലുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന […]
Read more

എംവിഡി ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷവും സേവനം ഉറപ്പാക്കണം; സർക്കാർ നിർദേശം

തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം. എംവിഡി ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷവും പൊതുജനങ്ങള്‍ക്ക് വിലക്കുണ്ടാവില്ല. എല്ലാ ഓഫീസുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഓഫീസ് ഫോണുകള്‍ രാവിലെ 10 മുതല്‍ 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. ഉച്ചയ്ക്ക് ശേഷം ജനങ്ങളെ കയറ്റാത്ത ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര […]
Read more

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ വമ്പൻ റിലീസായി കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം 2026 സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. വമ്പൻ […]
Read more

അനിൽ അംബാനിക്കെതിരെ കേസെടുത്ത് സിബിഐ; എൽഐസിക്ക് 2684 കോടിയുടെ നഷ്ടമുണ്ടാക്കിയതിൽ കേസ്

ഡൽഹി : അനിൽ അംബാനിക്കെതിരേ കേസെടുത്ത് സിബിഐ. എൽഐസിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയതിലാണ് കേസ്. റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനി, എംഡി സതീശ് സേട്ട് എന്നിവർക്കെതിരെയാണ് അന്വേഷണം. എൽഐസി റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിലൂടെ 3900 നിക്ഷേപം നടത്തിയിരുന്നു. എന്നാൽ നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരികെ ലഭിച്ചില്ല. തുക വകമാറ്റി ചെലവഴിച്ചെന്നും വഞ്ചന നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നിയമ നടപടി. പരാതിയിൽ സിബിഐ നേരത്തെ എട്ട് കേസുകളെടുത്തിരുന്നു.
Read more

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമായി സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’; പ്രദർശനത്തിനും ചോദ്യോത്തര സെഷനും ആവേശകരമായ പ്രതികരണം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ടിഫ്) ചരിത്രനേട്ടവുമായി സംജാദ് സംവിധാനം ചെയ്ത മലയാള ചിത്രം ‘ഹാഫ്’. മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമായ ‘ഹാഫി’ന്റെ പ്രദർശനത്തിന് തിയറ്ററിൽ ലഭിച്ച ആവേശകരമായ പ്രതികരണം ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും അമ്പരപ്പിച്ചു. സെപ്റ്റംബർ 18ന് നടന്ന വേൾഡ് പ്രീമിയറിന് പിന്നാലെ നടന്ന ചോദ്യോത്തര സെഷനിലും […]
Read more

മമത ബാനര്‍ജിക്ക് വീണ്ടും കനത്ത തിരിച്ചടി; നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാര്‍ത്ഥി പിന്മാറി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്ക് വീണ്ടും കനത്ത തിരിച്ചടി. നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും മമത പക്ഷ സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്ന് പിന്മാറി. റബീഉല്‍ ആലം ചൗധരിയാണ് മത്സരത്തില്‍ നിന്ന് പിന്മാറിയത്. പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വേട്ടയാടുകയാണെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു. അതേസമയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നത്തില്‍ പ്രചാരണം നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താത്പര്യമില്ലാത്തതാണ് പിന്മാറ്റത്തിന് കാരണമെന്ന് റബീഉല്‍ ആലം ചൗധരി പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് മേല്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയില്‍ സമ്മര്‍ദ്ദമുണ്ട്. നിരവധി […]
Read more

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി അടുത്ത മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. നാളെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ […]
Read more

കര്‍ണാടകയില്‍ തുളുവിന് ഔദ്യോഗിക പദവി; രണ്ടാം ഭാഷയായി പ്രഖ്യാപിച്ചു

ബം​ഗളൂരൂ:: കര്‍ണാടകയില്‍ തുളു ഔദ്യോഗിക രണ്ടാം ഭാഷയായി പ്രഖ്യാപിച്ചു. ഇന്ന് മംഗലാപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ നിന്നുള്ള ആളുകളുടെ കാലങ്ങളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ദക്ഷിണ കന്നഡ ജില്ലയുടെ പേര് മാറ്റാനുള്ള നിര്‍ദ്ദേശവും മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചു. ദക്ഷിണ കന്നഡയുടെ പേര് മംഗളൂരു എന്നാക്കാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 30 ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാനാകും. ജില്ലാ ഓഫീസ് സമുച്ചയമായ പ്രജ സൗധയില്‍ മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ മന്ത്രിസഭാ […]
Read more

Recent News