Author: Greeshma Joshi

ദുൽഖർ സൽമാൻ ചിത്രം “ആകാശംലോ ഒക താര”യ്ക്ക് അഭിനന്ദനവുമായി ദേശീയ പുരസ്കാര ജേതാവ് ജി വി പ്രകാശ് കുമാർ

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര”യ്ക്ക് അഭിനന്ദനവുമായി ദേശീയ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാർ. ചിത്രം കണ്ടതിന് ശേഷമാണ് ജി വി പ്രകാശ് കുമാർ തന്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രം ഗംഭീരമായി വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രത്തെ കുറിച്ചുള്ള ജി വി പ്രകാശിന്റെ വാക്കുകൾ ആരാധകർക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും […]
Read more

3 മില്യൺ കാഴ്ചക്കാരുമായി സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ യൂട്യൂബിൽ 30 ലക്ഷം കാഴ്ചക്കാരെ പിന്നിട്ട ട്രെയ്‌ലർ, യൂട്യൂബ് ട്രെൻഡിങ്ങിലും ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18ന് ആണ്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് […]
Read more

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ. സർക്കാർ വന്നിട്ട് അധികം നാളായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അവർ പറഞ്ഞു. അതേസമയം, പിണറായി വിജയനെതിരെ കേസെടുക്കണമെന്നുള്ള ഇഡി ശുപാർശ കത്തിലും കെ കെ ശൈലജ പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇഡിക്ക് കൊടുത്ത മൊഴി മാധ്യമങ്ങൾക്ക് നൽകുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു
Read more

ചൂടിന് ആശ്വാസമായി മഴ വരുന്നൂ, തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂടിന് ആശ്വാസമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിങ്കളും ചൊവ്വയും മൂന്ന് ജില്ലകളിൽ വീതവും ബുധൻ നാല് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 14-09-2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട് 15-09-2026: മലപ്പുറം, കോഴിക്കോട്, വയനാട്
Read more

സമഗ്രമായ വൈദ്യുതി നയം ഉണ്ടാക്കാൻ ഇപ്പോഴത്തെ പ്രതിസന്ധി പ്രയോജനപ്പെടും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ ഒരു അവസരമായി കണ്ട് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ‘നിലവിലെ പ്രതിസന്ധിയെ ഒരു അവസരമായി കാണണം. സമഗ്രമായ വൈദ്യുതി നയം ഉണ്ടാകാൻ ഈ പ്രതിസന്ധി പ്രയോജനപ്പെടും. ഒക്ടോബറിൽ പുതിയ വൈദ്യുതി നയം കൊണ്ടുവരും’, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊച്ചിയില്‍ നടന്ന എനര്‍ജി കോണ്‍ക്ലേവിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ട്രാന്‍സ്മിഷന്‍ ലോസ് ഏറ്റവും കുറവ് കേരളത്തിലാണ്. വൈദ്യുതി ആവശ്യം കൂടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. വൈദ്യുതിക്കായി പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളിലേക്ക് […]
Read more

പുനലൂര്‍ പത്മ കഫേ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്ന് ജി സുകുമാരന്‍ നായര്‍

കൊല്ലം: കൊല്ലം പുനലൂര്‍ പത്മ കഫേ ഉദ്ഘാടന ചടങ്ങില്‍ നിന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിട്ടുനിന്നു. പകരം എന്‍എസ്എസ് രജിസ്ട്രാര്‍ ഡോ. കെ ബി ജഗദീഷ് പത്മ കഫെയുടെ ഉദ്ഘാടനം ചെയ്തു. കെ ബി ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുകുമാരന്‍ നായരുടെ പിന്‍മാറ്റമെന്നാണ് സൂചന. സുകുമാരന്‍ നായര്‍ വിട്ടുനിന്നത് ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാലാണെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാല്‍ കെ ബി ഗണേഷ് കുമാര്‍ താലൂക്ക് പ്രസിഡന്റായായിരുന്നപ്പോഴാണ് പത്മ കഫേയ്ക്കുള്ള കെട്ടിടം നിര്‍മ്മിച്ചത്. […]
Read more

175 ദിവസത്തെ ചിത്രീകരണം, 2500ലധികം വിഎഫ്എക്സ് ഷോട്ടുകൾ; പാൻ ഇന്ത്യൻ ദൃശ്യവിസ്മയമാകാൻ നിഖിലിന്റെ ‘സ്വയംഭൂ

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വമ്പൻ ദൃശ്യവിസ്മയമായി ഒരുങ്ങുന്നു. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. 175 ദിവസത്തോളം നീണ്ട ചിത്രീകരണവും 2500-ലേറെ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകളും ഉൾപ്പെടുത്തി വലിയ കാൻവാസിലാണ് ‘സ്വയംഭൂ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചരിത്രവും പുരാണവും സമന്വയിപ്പിച്ച് 985 എ.ഡി.യുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന […]
Read more

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം; വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ

ഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ഉച്ചയ്ക്കാണ് ഉച്ചകോടി തുടങ്ങുക. രാവിലെ വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. നാളെയും ഉച്ചകോടി തുടരും. ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ
Read more

പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

പാലക്കാട്: പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് രക്ഷകരായത് ഫയർഫോഴ്സ്. പാലക്കാട്‌ വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ലിഫ്റ്റിൽ കുടുങ്ങി പോയത്. വടക്കഞ്ചേരി ടൗണിലെ ഒരു ജിമ്മിൽ പോയതായിരുന്നു മഹേഷ്. പരിശീലനം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് കറന്റ് പോയി. ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ഉച്ചത്തിൽ ശബ്ദം വച്ചപ്പോഴാണ് ആളുകൾ വിവരമറിയുന്നത്. ഒരു മണിക്കൂർ യുവാവ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു, കറന്റ് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെയാണ് ഫയർഫോഴ്‌സിനെ […]
Read more

വെള്ളിയാഴ്ച രാത്രിയും ഒരുമണി വരെ പവർകട്ട്; മുൻകൂട്ടി അറിയിക്കുമെന്ന ഉറപ്പും നടപ്പായില്ല

തിരുവനന്തപുരം: വായ്പയായി ലഭിച്ചിരുന്ന 200 മെഗാ വാട്ടും കിട്ടായതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ജനത്തെ വലച്ച് വെള്ളിയാഴ്ച രാത്രിയിലും ഒരു മണിവരെ പലയിടത്തും വൈദ്യുതി മുടങ്ങി. പവർകട്ട് സമയം മുൻകൂട്ടി അറിയിക്കുമെന്ന ഉറപ്പ് എല്ലായിടത്തും നടപ്പായില്ല. സാങ്കേതിക പ്രശ്നം കാരണമാണ് മുൻകൂട്ടി അറിയിപ്പ് നൽകാൻ കഴിയാതിരുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. അതിനിടെ, വൈദ്യുതിമുടക്കത്തിനിടെ യുവാവ് ലിഫ്റ്റിൽ കുടുങ്ങി. പാലക്കാട് വടക്കഞ്ചേരിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കിഴക്കഞ്ചേരി സ്വദേശി മഹേഷാണ് വൈദ്യുതി മുടങ്ങിയതോടെ ലിഫ്റ്റിൽ കുടുങ്ങിയത്. ഒടുവിൽ അ​ഗ്നിരക്ഷാസേനയെത്തിയാണ് […]
Read more

Recent News