Author: Greeshma Joshi

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി പശ്ചിമ ബംഗാളിൽനിന്ന് പിടിയിൽ

പാലക്കാട്:അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ യുവതിയുടെയും പിഞ്ചുകുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ പ്രോവത് ദാസ് ആണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത് കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും പെൺകുട്ടി തന്റേതല്ലെന്നുമാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന പ്രാഥമിക മൊഴി. കൊല്ലപ്പെട്ട യുവതിയുമായി കഴിഞ്ഞ രണ്ടു മാസത്തെ പരിചയം മാത്രമാണ് തനിക്കുള്ളതെന്നും ഇയാൾ പറയുന്നു. എന്നാൽ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച […]
Read more

എംഡിഎംഎയുമായി നിയമവിദ്യാര്‍ഥി അറസ്റ്റില്‍; ലഹരിക്കച്ചവടം അഭിഭാഷക വേഷത്തില്‍

തിരുവനന്തപുരം : ലഹരിമരുന്നുമായി നിയമ വിദ്യാര്‍ഥി പിടിയില്‍. എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെയാണ് നിയമ വിദ്യാര്‍ഥിയായ, മലയം സ്വദേശി ജിനേഷ് വിജയനെ എക്‌സൈസ് പിടികൂടിയത്. ഇയാളില്‍ നിന്നും 4.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പൊലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനുമായി വെളുത്ത ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചായിരുന്നു ഇയാള്‍ ലഹരിക്കച്ചവടം നടത്തിയിരുന്നത്. നാട്ടുകാരോടും പൊലീസിനോടും താന്‍ അഭിഭാഷകനാണെന്നാണ് ജിനേഷ് പറഞ്ഞിരുന്നത്. ഇയാള്‍ക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചത്, മറ്റ് വിദ്യാര്‍ഥികളോ സംഘങ്ങളോ പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ […]
Read more

മാസപ്പടി കേസ്; കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. യഥാർത്ഥ പ്രതി പിണറായി വിജയൻ തന്നെ എന്ന് തുടക്കം മുതൽ പറഞ്ഞു. മാസപ്പടി പോരാട്ടം ഒട്ടും എളുപ്പം ആയിരുന്നില്ല. ഇതിനെതിരെ ഇറങ്ങിയപ്പോൾ ഒരുപാട് ആളുകൾ ആക്ഷേപിച്ചു. എന്റെ വഴി തെറ്റി പോയി എന്ന് പറഞ്ഞവരുണ്ട്. മൂന്ന് വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശരി ആകുന്നത്. അഴിമതി നിരോധന പ്രകാരം കേസ് അന്വേഷിക്കണം. സംസ്ഥാന വിജിലൻസ് അല്ലെങ്കിലും കേന്ദ്ര ഏജൻസിയായ […]
Read more

പ്രിയ വര്‍ഗീസിന്റെ നിയമനം; സര്‍വ്വകലാശാലയ്ക്ക് വേണ്ടി അഡ്വ. സുഭാഷ് ചന്ദ്രന്‍ തന്നെ ഹാജരാകും

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ തന്നെ ഇന്നും സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഹാജരാകും. അഭിഭാഷക മാറ്റത്തിന്റെ അറിയിപ്പ് ഔദ്യോഗികമായി ലഭിക്കാത്തത് ആണ് കാരണം. ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷമേ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സലും ഹാജരാകൂ. നിയമനം ചോദ്യം ചെയ്തുള്ള അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ വിശ്വസ്തനായ കെ ആര്‍ സുഭാഷ് […]
Read more

കാശിയിലേക്ക് എന്ന് എഴുതിവച്ച് ശിവസൂര്യ പോയിട്ട് ഒരുമാസം; സംശയങ്ങൾ ഉയർത്തി അച്ഛൻ

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ എവിടെയെന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന് യാതൊരു സൂചനയുമില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ശിവസൂര്യയുടെ അച്ഛൻ ജിഗീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് സംശയിക്കുന്നതായും അച്ഛൻ പറയുന്നു. ഒളിവിൽ കഴിയാൻ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് അച്ഛൻ ഉന്നയിക്കുന്നത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണ് ആവശ്യം. മൊബൈൽ ഫോൺ വാങ്ങിവച്ചതിന്‍റെ പേരിലാണ് ശിവസൂര്യ വീട് വിട്ട് ഇറങ്ങിയത്. ഒടുവിൽ ശിവസൂര്യയെ തേടി […]
Read more

വീണ്ടും തെരഞ്ഞെടുപ്പ് ചൂട്; തമിഴ്‌നാട്ടിലും ബംഗാളിലും അടക്കം ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും അസമിലെ ഒരു ലോക്സഭ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ ആറിന് വോട്ടെടുപ്പും ഒമ്പതിന് വോട്ടെണ്ണലും നടക്കും. നാമനിര്‍ദ്ദേശ പത്രിക ഈ മാസം ഒമ്പത് മുതല്‍ 16 വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 17ന് നടക്കും. ഈ മാസം 19 ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തമിഴ്‌നാട്ടില്‍ മധുരാന്തകം, […]
Read more

കെഎസ്ആ‍‌ർടിസിയിൽ 10 വർഷത്തേക്ക് പരസ്യം ചെയ്യാൻ അവസരം, സ്പോൺസർഷിപ്പ് വഴി പുതിയ ബസുകൾ

തിരുവനന്തപുരം: പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരമൊരുക്കി സംസ്ഥാന സ‍‌ർക്കാ‍ർ. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായാണിത്. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനും കാലാവധി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കോർപറേഷന് ബസുകൾ സ്പോൺസർ ചെയ്യാം. ഇതിനായുള്ള വിശദമായ മാർഗനിർദേശങ്ങൾ കെഎസ്ആർടിസി പുറത്തിറക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്ക് പുറമെ സി.എസ്.ആർ ഫണ്ടുകൾ […]
Read more

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി. ബോംബെ ഹൈക്കോടതിയാണ് ഹർജി തള്ളിയത്. പ്രധാനമന്ത്രിയെ കളളന്മാരുടെ തലവൻ എന്ന് വിളിച്ചതിനെതിരെയായിരുന്നു കേസ്. 2018 ൽ രാജസ്ഥാനിലായിരുന്നു കേസിനാസ്പദമായ പരാമർശം. രാഹുൽ ഗാന്ധി ബിജെപി പ്രവർത്തകരെയാകെ അപമാനിച്ചുവെന്നാരോപിച്ചാണ് മാനനഷ്ടകേസ് നൽകിയത്.
Read more

വിശാല സംസ്ഥാന സമിതി കരട് റിപ്പോർട്ട്, സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനവും ആശയക്കുഴപ്പവും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേരാരിനിക്കുന്ന സി പി എം വിശാല സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിനെ സംബന്ധിച്ച് പാർട്ടിയിൽ വലിയ ആശയക്കുഴപ്പവും രൂക്ഷവിമർശനവും. രണ്ടാം ദിവസത്തിലേക്ക് കടന്ന സി പി എം. സംസ്ഥാന സമിതി യോഗത്തിലാണ് വിശാല സമിതിക്കായി സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിനെതിരെ നേതാക്കൾ രംഗത്തെത്തിയത്. തിരഞ്ഞടുപ്പ് തോൽവി അവലോകനം പാടെ അവഗണിച്ച്, പൊതു സംഘടനാ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ വീഴ്ചകളെക്കുറിച്ച് പരാമർശമില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. സ്ഥാനാർത്ഥി […]
Read more

വായും കൈയ്യും പോയ കോടാലിയാകരുത്’, ജി സുധാകരനോട് എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി മുൻ എം എൽ എയും സി പി എം നേതാവുമായ എച്ച് സലാം രംഗത്ത്. സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച സലാം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താനടക്കം ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സലാമിന്റെയും പാർട്ടിയുടെയും പേരിൽ പിരിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടാൻ തയ്യാറാണോ എന്നാണ് ചോദ്യം. ഈ തുക ഉപയോഗിച്ച് ഭാര്യയുടെയും മകന്റെയും പേരിൽ പറവൂരിലടക്കം ഭൂമിയും സ്വത്തുക്കളും […]
Read more

Recent News