സ്ത്രീകള്‍ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം വേണ്ട; തൃഷ വിവാദത്തിന് പിന്നാലെ വിജയ്
ചെന്നൈ: തന്റെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം സ്ത്രീകളാണെന്നും, അവര്‍ക്കെതിരായ അശ്ലീല പദപ്രയോഗങ്ങളോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വിജയ്. തമിഴ്‌നാട് നിയമസഭയില്‍ സംസാരിക്കവേയാണ് വിജയിന്റെ പരാമര്‍ശം. നടി തൃഷയെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച വിജയ് സഭയില്‍ ആരുടെയും പേര് എടുത്ത് പറഞ്ഞില്ല. അഭിപ്രായ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് നമ്മള്‍ ആത്മപരിശോധന നടത്തണം. ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാം. സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം. ചിലര്‍ […]
Read more

