Author: Greeshma Joshi

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ: സ്റ്റാഫ് നഴ്സിന് പരിക്ക്

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സ്റ്റാഫ് നഴ്സിന് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശത്തെ കെ.ടി.ഡി.സി ബിയർ പാർലറിലുണ്ടായ തല്ലിനെ തുടർന്ന് പരിക്കേറ്റ ഇരുവിഭാഗം ആളുകൾ ഒരേസമയത്ത് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കായി മിനി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. ഇവിടെ വെച്ച് ഡോക്ടറും മറ്റ് ആശുപത്രി ജീവനക്കാരും ചേർന്ന് ഇവരെ പരിശോധിക്കുന്നതിനിടെ ഇരുകൂട്ടരും വീണ്ടും പ്രകോപിതരാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. ആശുപത്രി ജീവനക്കാരുടെ മുന്നിൽ […]
Read more

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട് : അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും പെൺകുട്ടിക്ക് 5 വയസും തോന്നിക്കുന്നതായി പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ കണ്ടെത്തിയ സമയത്ത് അവയിൽ അടിവസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ക്രൂരമായ ഈ കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ തലയറുത്തു മാറ്റിയ നിലയിലാണുള്ളത്. ശരീരം രണ്ട് ചാക്കുകളിലും തല […]
Read more

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി, കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു, കെട്ടിടം ഉടമക്കെതിരെ കേസ്

ഡൽഹി: ഡൽഹിസത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം ആറായി. പുലർച്ചയോടെ ഒരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചികിത്സയിലുള്ള ഏഴ് പേരെ ഇനിയും തിരിച്ചറിയാനായില്ല. നിരവധി പേർ അവശിഷ്ടങ്ങൾക്ക് ഇടയിൽ ഉണ്ടെന്നാണ് സംശയം. അതേസമയം, സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെക്കന്‍ ഡൽഹിയിലെ സത്യ നികേതനില്‍ അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണത്. ഡൽഹിസര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പിജി […]
Read more

സുപ്രഭാതത്തിലെ മുഖപ്രസംഗം; എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം

കോഴിക്കോട്: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിൽ എതിർപ്പുമായി സമസ്തയിലെ ഒരു വിഭാഗം. മുഖപ്രസംഗത്തിന് പിന്നിൽ ലീഗ് വിരുദ്ധ വിഭാഗം എന്നാണ് വിമർശനം. രാഷ്ട്രീയ പോരിൽ സമസ്തയെ ഉപയോഗിക്കരുതെന്നും സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. കാന്തപുരം പോലും പ്രയോഗിക്കാത്ത വാക്കുകൾ ഉപയോഗിച്ചതിന് പിന്നിൽ ലീഗ് വിരുദ്ധരെന്നാണ് വിമർശനം ഉയരുന്നത്. കാന്തപുരത്തെ ചാരി ലക്ഷ്യം വെച്ചത് ലീഗിനെയും സർക്കാരിനെയുമാണ്. രാഷ്ട്രീയ പോരിൽ സമസ്തയെ ഉപയോഗിക്കരുതെന്നും വിമർശനം. മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടിലായിരുന്നു […]
Read more

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; നടന്നത് കടുത്ത നിയമലംഘനം

ഡൽഹി: സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ആറായി ഉയർന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മുൻപ് അടച്ചിട്ട കെട്ടിടമാണ് യാതൊരു അനുമതിയും കൂടാതെ കഴിഞ്ഞവർഷം മുതൽ വീണ്ടും തുറന്നു പ്രവർത്തിപ്പിച്ചത്. തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള അഞ്ച് നില ഹോസ്റ്റൽ കെട്ടിടമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ നിലംപൊത്തിയത്. ആൺകുട്ടികൾ താമസിച്ചിരുന്ന ഈ പിജി ഹോസ്റ്റലിൽ അപകട സമയം നാൽപ്പതോളം പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെയോടെ […]
Read more

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ പിഴയും

തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. അടിമലതുറ കോട്ടുകാൽ സ്വദേശി അനുവിനെതിരെയാണ് കേസ്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ പ്രതി നാല് മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. പത്താം ക്ലാസ് വിദ്യാർഥിനിയായ അതിജീവിത അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പ്രതി പലതവണ […]
Read more

ഓൾഡ് മോങ്ക് ഒറിജിനൽ റം അല്ല’; ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ബോംബെ ഹൈക്കോടതിയിൽ

മുംബൈ: ഓൾഡ് മോങ്ക്, ‘റം’ അല്ലെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. ന്യൂട്രൽ സ്പിരിറ്റും റം ഫ്ലേവറും ചേർത്താണ് ഓൾഡ് മൊങ്ക് തയ്യാറാക്കുന്നതെന്നും ഓള്‍ഡ് മോങ്കില്‍ അടങ്ങിയിരിക്കുന്ന റം അഞ്ച് ശതമാനത്തിൽ താഴെയാണെന്നും അതോറിറ്റി വ്യക്തമാക്കി. റം ഫ്ലേവേർഡ് സ്പിരിറ്റ് എന്ന് വിശേഷിപ്പിക്കണമെന്നും അതോറിറ്റി ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഓള്‍ഡ് മങ്കിന്‍റെ കുപ്പികളിൽ ഏഴ് വർഷം പഴക്കമുള്ളത് എന്നെഴുതിയത് നീക്കാനും നിർദേശം നൽകി. നിര്‍മ്മാണത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് മഹാരാഷ്ട്രയിൽ ഓൾഡ് മോങ്കിന്റെ വിൽപ്പന വിലക്കിയിരുന്നു.
Read more

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ ഒഴിവാക്കാൻ രമ്യ ഹരിദാസിന് കെപിസിസി നിർദേശം നൽകും. പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിർദേശം നൽകുക. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയര്‍ന്നിരുന്നു. രമ്യ ഹരിദാസ് ഇന്നലെ കെ സി വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. കൂടുതൽ നടപടി ഒഴിവാക്കി സമവായത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്. ചിറയിൻകീഴില്‍ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിലെ കയ്യാങ്കളിയിൽ കെപിസിസി ഇന്നലെ അച്ചടക്ക […]
Read more

തിയേറ്ററുകളിലെ വിലനിയന്ത്രണ പ്രഖ്യാപനം വെറും പിആർ തട്ടിപ്പ്; തിരുവനന്തപുരം മേയർക്കെതിരെ സന്ദീപ് വാര്യർ

പാലക്കാട്: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന തിരുവനന്തപുരം മേയർ വി വി രാജേഷിന്‍റെ പ്രസ്താവന വെറും പി ആർ തട്ടിപ്പും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കവുമാണെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ സന്ദീപ് വാര്യർ. ഭരണപരമായ അധികാരങ്ങളോ നിയമപരമായ യാഥാർത്ഥ്യങ്ങളോ പരിശോധിക്കാതെ, കേവലം മാധ്യമശ്രദ്ധയും സോഷ്യൽ മീഡിയ കൈയടിയും മാത്രം ലക്ഷ്യമിട്ടാണ് മേയർ ഇത്തരം വീൺവാക്കുകൾ പടച്ചുവിടുന്നതെന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളായ സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ […]
Read more

വിഭാഗീയ നീക്കം തടയാൻ സിപിഎം; വിശാല സംസ്ഥാന സമിതിക്ക് മുൻപ് സമവായ നീക്കം

കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിൽ സിപിഎം സംസ്ഥാന നേതൃത്വം. നേതൃത്വത്തിനെതിരെ കടന്നാക്രമണത്തിന് സാധ്യതയുള്ള ജില്ലകളിലെ നേതാക്കളെ നേരില്‍ ബന്ധപ്പെട്ടാണ് സംസ്ഥാന നേതൃത്വം സമവായ നീക്കങ്ങൾ നടത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച അടക്കം ജില്ലാ സംസ്ഥാന നേതൃത്വങ്ങളുടെ വീഴ്ച വ്യക്തമാക്കിയുളള കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ആയുധമാക്കി പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്തെന്ന ആവശ്യം ഉന്നയിക്കാനാണ് ഒരു വിഭാഗത്തിന്‍റെ നീക്കം. എന്നാല്‍, ഇത് നേതാക്കള്‍ക്കെതിരായ കലാപക്കൊടിയായി മാറാതിരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. സിപിഎം കോഴിക്കോട് […]
Read more

Recent News