Author: Greeshma Joshi

ഓൾഡ് മോങ്ക് ഒറിജിനൽ റം അല്ല’; ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ബോംബെ ഹൈക്കോടതിയിൽ

മുംബൈ: ഓൾഡ് മോങ്ക്, ‘റം’ അല്ലെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. ന്യൂട്രൽ സ്പിരിറ്റും റം ഫ്ലേവറും ചേർത്താണ് ഓൾഡ് മൊങ്ക് തയ്യാറാക്കുന്നതെന്നും ഓള്‍ഡ് മോങ്കില്‍ അടങ്ങിയിരിക്കുന്ന റം അഞ്ച് ശതമാനത്തിൽ താഴെയാണെന്നും അതോറിറ്റി വ്യക്തമാക്കി. റം ഫ്ലേവേർഡ് സ്പിരിറ്റ് എന്ന് വിശേഷിപ്പിക്കണമെന്നും അതോറിറ്റി ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഓള്‍ഡ് മങ്കിന്‍റെ കുപ്പികളിൽ ഏഴ് വർഷം പഴക്കമുള്ളത് എന്നെഴുതിയത് നീക്കാനും നിർദേശം നൽകി. നിര്‍മ്മാണത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് മഹാരാഷ്ട്രയിൽ ഓൾഡ് മോങ്കിന്റെ വിൽപ്പന വിലക്കിയിരുന്നു.
Read more

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ ഒഴിവാക്കാൻ രമ്യ ഹരിദാസിന് കെപിസിസി നിർദേശം നൽകും. പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിർദേശം നൽകുക. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയര്‍ന്നിരുന്നു. രമ്യ ഹരിദാസ് ഇന്നലെ കെ സി വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. കൂടുതൽ നടപടി ഒഴിവാക്കി സമവായത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്. ചിറയിൻകീഴില്‍ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിലെ കയ്യാങ്കളിയിൽ കെപിസിസി ഇന്നലെ അച്ചടക്ക […]
Read more

തിയേറ്ററുകളിലെ വിലനിയന്ത്രണ പ്രഖ്യാപനം വെറും പിആർ തട്ടിപ്പ്; തിരുവനന്തപുരം മേയർക്കെതിരെ സന്ദീപ് വാര്യർ

പാലക്കാട്: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന തിരുവനന്തപുരം മേയർ വി വി രാജേഷിന്‍റെ പ്രസ്താവന വെറും പി ആർ തട്ടിപ്പും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കവുമാണെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ സന്ദീപ് വാര്യർ. ഭരണപരമായ അധികാരങ്ങളോ നിയമപരമായ യാഥാർത്ഥ്യങ്ങളോ പരിശോധിക്കാതെ, കേവലം മാധ്യമശ്രദ്ധയും സോഷ്യൽ മീഡിയ കൈയടിയും മാത്രം ലക്ഷ്യമിട്ടാണ് മേയർ ഇത്തരം വീൺവാക്കുകൾ പടച്ചുവിടുന്നതെന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളായ സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ […]
Read more

വിഭാഗീയ നീക്കം തടയാൻ സിപിഎം; വിശാല സംസ്ഥാന സമിതിക്ക് മുൻപ് സമവായ നീക്കം

കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിൽ സിപിഎം സംസ്ഥാന നേതൃത്വം. നേതൃത്വത്തിനെതിരെ കടന്നാക്രമണത്തിന് സാധ്യതയുള്ള ജില്ലകളിലെ നേതാക്കളെ നേരില്‍ ബന്ധപ്പെട്ടാണ് സംസ്ഥാന നേതൃത്വം സമവായ നീക്കങ്ങൾ നടത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച അടക്കം ജില്ലാ സംസ്ഥാന നേതൃത്വങ്ങളുടെ വീഴ്ച വ്യക്തമാക്കിയുളള കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ആയുധമാക്കി പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്തെന്ന ആവശ്യം ഉന്നയിക്കാനാണ് ഒരു വിഭാഗത്തിന്‍റെ നീക്കം. എന്നാല്‍, ഇത് നേതാക്കള്‍ക്കെതിരായ കലാപക്കൊടിയായി മാറാതിരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. സിപിഎം കോഴിക്കോട് […]
Read more

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരു മരണം; മൂന്ന് പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് എട്ട് പേരെയായിരുന്നു പുറത്തെടുത്തത്. സംഭവത്തിൽ കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശി ആനന്ദ് ബന്‍സല്‍ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. അപകടം അന്വേഷിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കർശന നടപടിയുണ്ടാകും. കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി എംപി രാംവീർ സിങ് ബിധുരി പറഞ്ഞു. ഇന്ന് […]
Read more

മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം ; സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. പ്രിയദര്‍ശിനി സര്‍വീസുകള്‍ മൂലം സ്വകാര്യ ബസ് ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപര്യാപ്തമെന്നാണ് ഉടമകളുടെ വാദം. മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സമര പ്രഖ്യാപനമുണ്ടാകും. ഡീസലിന് സബ്‌സിഡി വര്‍ദ്ധിപ്പിക്കണമെന്നും മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നുമാണ് ആവശ്യം. ഇതില്‍ കമ്മീഷന്റെ ഒരു ശുപാര്‍ശയും കാണുന്നില്ലെന്നും ഉടമകള്‍ പറയുന്നു. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ […]
Read more

കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ല : വിഷയത്തിൽ പ്രതികരിച്ച് ഫാത്തിമ തെഹ്ലിയ

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് ലീഗ് വനിതാ എംഎൽഎ ഫാത്തിമ തഹ്ലിയ. സ്ത്രീ ശാക്തീകരണ വിഷയത്തിൽ പഴയ നിലപാടിൽ മാറ്റമില്ലെന്നും തഹ്ലിയ പറഞ്ഞു. ‘എന്നും സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ആളാണ് ഞാൻ. അതിനപ്പുറത്തേക്ക് പ്രത്യേകിച്ച് എന്താണ് പറയേണ്ടത്. സ്ത്രീ ശാക്തീകരണ വിഷയത്തില്‍ പഴയ നിലപാടില്‍ മാറ്റമില്ല. അതിന് വേണ്ടിയാണ് നിലകൊള്ളുന്നത്. കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതില്‍ യോജിപ്പില്ല’, തഹ്ലിയ മാധ്യമങ്ങളോട് പറഞ്ഞു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പ്രതികരിക്കാതിരുന്ന ഫാത്തിമ തഹ്ലിയയുടെ നിലപാടിനെതിരെ […]
Read more

ചെന്നൈയില്‍ ടിവികെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: ചെന്നൈയില്‍ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ചെന്നൈക്കടുത്ത് അഡയാറില്‍ ആണ് കൊലപാതകം നടന്നത്. തമിഴ്നാട് പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കണ്ണന്‍ ആണ് കൊല്ലപ്പെട്ടത്. എഐഎഡിഎംകെ വിട്ടാണ് കണ്ണന്‍ ടിവികെയില്‍ സജീവമായത്. ശിവ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരം എന്നാണ് നിഗമനം. 2009-ലെ ശിവ കൊലപാതകത്തില്‍ കണ്ണന് പങ്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസിന്റെ ബി കാറ്റഗറി ക്രിമിനല്‍ റെക്കോര്‍ഡില്‍ ഉള്‍പ്പെട്ട ആളാണ് കൊല്ലപ്പെട്ട കണ്ണന്‍. 2009-ല്‍ കൊല്ലപ്പെട്ട ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള ഒരു […]
Read more

‘വിദ്യാഭ്യാസത്തിലൂടെസംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല’; പിഎം ശ്രീയിൽ കെ സി വേണുഗോപാല്‍

തൃശൂര്‍: കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട വിഷയമാണ് പഠിക്കേണ്ടത്. യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ച് സംഘപരിവാറിന്റെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ നടപ്പിലാക്കിയാല്‍ ജനകീയ പ്രക്ഷോഭവും പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന മുന്‍ മന്ത്രിയും എംഎൽഎയുമായ കെ രാജന്റെ പ്രതികരണത്തിനും […]
Read more

ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ ആണ് ഇളംകാട് സ്വദേശി ബിനു തങ്കച്ചന്റെ പുല്ലുപാറയിലെ വീട്ടിൽ എത്തിയത്. തുടർന്ന രണ്ടുപേരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിനു ശേഷം കട്ടിലിൽ കിടന്ന ബിനുവിനെ തങ്കച്ചൻ കമ്പിപ്പാര കൊണ്ട് തലക്ക് കുത്തിയാണ് കൊലപ്പെടുത്തിയത്. ദേശീയ പാതയിൽ നിന്നും ഒരു കിലോമീറ്ററിലധികം […]
Read more

Recent News