Author: Greeshma Joshi

ലണ്ടനിലേക്ക് പറന്ന വിമാനം ബംഗളൂരുവിൽ അടിയന്തരമായി തിരിച്ചിറക്കി; രക്ഷയായത് പൈലറ്റിന്റെ സമയോചിത ഇടപടെൽ

ബംഗളൂരു: ലണ്ടനിലേക്ക് പറന്നുയർന്ന വെർജിൻ അറ്റ്ലാന്റിക് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. 270 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് ബെംഗളൂരു വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഞായറാഴ്ച നടന്ന സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട് നിമിഷങ്ങൾക്കകമാണ് വിമാനത്തിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാനം തിരിച്ചുവിളിക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണെന്നാണ് . വലിയൊരു അപകടസാധ്യത ഒഴിവായത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി […]
Read more

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കുകളിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അമ്മയുടെയും കുഞ്ഞിൻ്റെയും ഉൾപ്പെടെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും മൃതദേഹങ്ങൾക്ക് നാലു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു. പശുവിനെ മേയ്ക്കാൻ പോയവരാണ് ചാക്ക് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പുതൂർ പൊലീസ് സംഭവ സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
Read more

ഡൽഹി കെട്ടിട ദുരന്തത്തിൽ ഒരു മരണം, മുഖ്യമന്ത്രി ദുരന്തസ്ഥലത്തെത്തി

ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. രക്ഷപ്പെട്ട ആറ് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. രക്ഷാ പ്രവര്‍ത്തനം മന്ദഗതിയില്‍ നീങ്ങുമ്പോള്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അപകട സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് രേഖ ഗുപ്ത വ്യക്തമാക്കി. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഗോവയിലേക്കുള്ള സന്ദർശനം റദ്ദാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി […]
Read more

ഡൽഹിയിൽ ഹോസ്റ്റൽ തകർന്നുവീണ് അപകടം : രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ഡൽഹി : തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപം ബഹുനില കെട്ടിടം തകർന്നു വീണ് വൻ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദുരന്തമുണ്ടായത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഡൽഹി ഫയർ സർവീസും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. നിലവിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 5 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിൽ വിദ്യാർത്ഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പി ജി) കെട്ടിടമാണ് തകർന്നുവീണത്. […]
Read more

ചിറയിൻകീഴ് വിവാദം: രമ്യ ഹരിദാസിനെ പേരെടുത്ത് പറയാതെ പരിഹസിച്ച് റിജിൽ മാക്കുറ്റി

കണ്ണൂർ: ചിറയിൻകീഴ് ഏറ്റുമുട്ടൽ വിവാദമായിരിക്കെ രമ്യ ഹരിദാസ് എംഎൽഎയെ പേരെടുത്ത് പറയാതെ പരിഹസിച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റി. യുഡിഎഫ് തരംഗത്തിലും എന്തുകൊണ്ട് ആലത്തൂരിൽ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ എന്നാണ് ഫെയ്‌സ്ബുക്കിൽ അദ്ദേഹം പങ്കുവച്ച കുറിപ്പ്. പോസ്റ്റിന് താഴെ രമ്യ ഹരിദാസിനെ അതിരൂക്ഷമായി വിമർശിച്ചാണ് കോൺഗ്രസ് പ്രവർത്തകർ കമൻ്റ് പോസ്റ്റ് ചെയ്യുന്നത്. കണ്ണൂർ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സണാണ് കോൺഗ്രസിൻ്റെ യുവ നേതാവ് കൂടിയായ റിജിൽ മാക്കുറ്റി. പാർട്ടിയിൽ ചിറയിൻകീഴ് സംഭവത്തിൽ പരസ്യപ്രതികരണങ്ങൾ […]
Read more

പ്രധാനമന്ത്രി യുവാക്കൾക്ക് പ്രതീക്ഷ നൽകണം; ദിമാ​ഗി നക്സൽ ആവർത്തിച്ച മോദിക്കെതിരെ സിജെപി

ഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്. ചോദ്യം ചോദിക്കുന്ന തലമുറയെ ഇങ്ങനെ ചിത്രീകരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും നാണംകെട്ട പ്രവർത്തിയെന്ന് സൗരവ് ദാസ് പറഞ്ഞു. രാജ്യത്തെ 1ലക്ഷം സ്കൂളുകൾ അടച്ചതും, തൊഴിലില്ലായ്മയും, വിദ്യാഭ്യാസത്തിന് ബജറ്റിൽ വകയിരുത്തിയത് കുറച്ചതും ഒന്നും മോദി കണ്ടില്ല. കോളേജിലെ സൗകര്യങ്ങളുടെ പ്രശ്നങ്ങളും, അധ്യാപകർക്ക് അവധി നിഷേധിക്കുന്നതും, വിദ്യാർത്ഥികൾ അനുഭവിക്കുന്ന സമ്മർദ്ദവും എല്ലാം മോദിക്ക് പറയാമായിരുന്നു. പകരം മോദി ഒരു തലമുറയെ രാഷ്ട്രീയലക്ഷ്യത്തോടെ […]
Read more

ബാലഗോകുലത്തിൻ്റെ ശോഭായാത്രയിൽ മുഹമ്മദ് ഷിയാസ് MLA പങ്കെടുത്തതിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ്

കൊച്ചി: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മുഹമ്മദ് ഷിയാസ് പങ്കെടുത്തതിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍. വര്‍ഗീയതയോടും സംഘപരിവാര്‍ അജണ്ടകളോടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രസ്ഥാനമായ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ആര്‍എസ്എസ് പരിപാടില്‍ പങ്കെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി നയിക്കുന്ന അതേ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ജനപ്രതിനിധികള്‍, ഇപ്പോള്‍ ആര്‍എസ്എസ് പോഷക […]
Read more

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ (47) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഏ. സംസ്ക്കാരം വൈകീട്ട് കാട്ടക്കടയിൽ നടക്കും.
Read more

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ : കോഴിക്കോട് ആതിഥേയത്വം വഹിക്കും

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി. ഒക്ടോബർ 25 മുതൽ 31 വരെയായിരിക്കും കായികമേള നടക്കുക. കോഴിക്കോട് എൻ ഐ ടിയായിരിക്കും പ്രധാന വേദി. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയതിൽ വിവാദം കനത്തെങ്കിലും വേദിമാറ്റം ഇനിയുണ്ടാകില്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടുതൽ സൗകര്യങ്ങളുള്ളത് കോഴിക്കോടായതിനാലാണ് കാരണമെന്നും കായിക മന്ത്രി വിവിരിച്ചിരുന്നു. എൻ ഐ ടിയിലേത് പുതിയ ട്രാക്കാണെന്നും ഒളിംപിക് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള എല്ലാവിധ […]
Read more

ആലപ്പുഴയില്‍ തിരുവോണനാളില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദനം; കേസെടുത്ത് പൊലീസ്

ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ ആലപ്പുഴ പൊലീസ് കേസെടുത്തു. വാക്കുത്തര്‍ക്കത്തിന്‍റെ പേരിലാണ് എട്ടംഗ സംഘം നാല് യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ചത്. തിരുവോണനാള്‍ രാത്രിയില്‍ ആലപ്പുഴ പുന്നമടയിലെ റമദാ ഹോട്ടലില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അതുല്‍ എന്ന യുവാവിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ജിംനേഷ്യത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരിലാണ് നാലംഗ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. ഇടിവള കൊണ്ട് ഇടിച്ചു. നിലത്തിട്ട് ചവിട്ടി. അതുലിന് പുറമേ മെഹ്റാന്‍, […]
Read more

Recent News