Author: Greeshma Joshi

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം. കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുതെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു. സംഘപരിവാർ ആശയങ്ങളുടെ സ്വാധീനത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം. വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ സ്വഭാവവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ സർക്കാർ ജാഗ്രത പുലർത്തണം. വിദ്യാഭ്യാസത്തെ രാഷ്ട്രീയ – വർഗീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു. അതിനിടെ പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര […]
Read more

സ്റ്റാലിനെതിരായ വിജയുടെ ബോഡിഷെയ്മിംഗ് പരാമർശത്തിനെതിരെ സിപിഎം, ; വിമർശനം വിടാതെ ടിവികെ

ചെന്നൈ: നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കെ. സ്റ്റാലിനെ തമിഴക വെട്രി കഴകം (ടി വി കെ.) അധ്യക്ഷനും മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് അവഹേളിച്ചതായി ഡി എം കെ. മിസ (MISA) നിയമത്തെക്കുറിച്ചുള്ള പരാമർശത്തിനിടെ വിജയ്, സ്റ്റാലിനെതിരെ ബോഡി ഷെയിമിംഗ് നടത്തിയെന്നാണ് ആക്ഷേപം. സംഭവത്തിൽ വിജയ് നടത്തിയ പരാമർശങ്ങളെ അപലപിച്ച് ടി വി കെ ഭരണത്തെ പിന്തുണക്കുന്ന സി പി എം രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് വലിയ ക്രൂരപീഡനങ്ങളാണ് സ്റ്റാലിൻ നേരിട്ടതെന്ന് സി പി […]
Read more

ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കനത്ത ജാ​ഗ്രത; നിർദേശങ്ങൾ പൊലീസ്

ഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ വിവിധ മേഖലകളിൽ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ദില്ലി പൊലീസ് ജാഗ്രതാ നിർദേശങ്ങൾ നൽകി. സെപ്തംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ നടക്കുക. വെള്ളിയാഴ്ചയോടെ ലോകനേതാക്കൾ‍ ‍ഡൽഹിയിലേക്ക് എത്തും. പൊതു ഇടങ്ങൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഉപേക്ഷിക്കപ്പെട്ടതോ സംശയാസ്പദമായതോ ആയ ബാഗുകളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ […]
Read more

തോറ്റതിന്റെ അരിശം പ്രവര്‍ത്തകരോടു തീർക്കുന്നു; സിപിഐഎമ്മിനെ കടന്നാക്രമിച്ച് സമസ്ത മുഖപത്രം

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരായ വിമര്‍ശനത്തില്‍ സിപിഐഎമ്മിനെ കടന്നാക്രമിച്ച് സമസ്ത മുഖപത്രം സിറാജ്. തെരഞ്ഞെടുപ്പിലെ പരാജയം ന്യൂനപക്ഷ സമുദായങ്ങളുടെമേല്‍ ചാര്‍ത്തി വിമര്‍ശിക്കുന്ന രീതി ഈയിടെയായി ഇടതുപ്രൊഫൈലില്‍ കാണുന്നുണ്ടെന്നും വിശദീകരണം നല്‍കിയിട്ടും വിമര്‍ശനവുമായി മുന്നോട്ടുപോകുന്നത് അതിന്റെ അരിശം തീര്‍ക്കുന്നതാണോയെന്നും റഹ്മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ‘ഇവിടെ ആര്‍ക്കാണ് പ്രശ്‌നം?’ എന്ന തലക്കെട്ടിലാണ് ലേഖനം. പാര്‍ട്ടി തോറ്റതോ ഇടതുപക്ഷം തകര്‍ന്നതോ അല്ല. അണികള്‍ നല്‍കിയ ഒരുശിക്ഷ കൂടിയാണ് തോല്‍വി. ഇതിന്റെ അരിശം […]
Read more

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ല; KPCC അധ്യക്ഷ ചർച്ചകൾക്കിടെ പ്രഖ്യാപനവുമായി കൊടിക്കുന്നിൽ

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ ചര്‍ച്ചകള്‍ സജീവമായിരിക്കെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കൊടിക്കുന്നില്‍ സുരേഷ് എംപി. 10 തവണ മത്സരിച്ചു. ഇനി മത്സരിക്കാന്‍ ഇല്ലെന്ന് എല്ലാവരെയും അറിയിച്ചു. കഴിഞ്ഞ തവണയും മത്സരിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന നിലപാട് അംഗീകരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. എത്രയും വേഗം പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. പുതിയ കെപിസിസി അധ്യക്ഷനെ വേണം എന്നാണ് പൊതുവികാരം. എംപിമാര്‍ പിസിസി അധ്യക്ഷന്‍ ആകുന്നത് പുതിയ കാര്യമല്ല. എംപിമാരെയും എംഎല്‍എമാരെയും […]
Read more

സഞ്ജുവും ശ്രീശാന്തും ഉടക്കിലോ? കൈ കൊടുക്കാതെ, മൈൻഡ് ചെയ്യാതെ താരങ്ങൾ

തിരുവനന്തപുരം: മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ എസ് ശ്രീശാന്തും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും തമ്മിൽ ഉടക്കോ? കഴിഞ്ഞ ദിവസം നടന്ന കേരള ക്രിക്കറ്റ് ലീ​ഗ് ഫൈനൽ പോരാട്ടത്തിനു ശേഷം നടന്ന സമ്മാനദാന ചടങ്ങിലെ വിഡിയോയാണ് ആരാധകരിൽ ഈ ചോദ്യം ഉയർത്തിയത്. ചടങ്ങിനായി വേദിയിലെത്തിയ ശ്രീശാന്ത് അവിടെ നിന്ന എല്ലാവരുടേയും അരികിലെത്തി ഹസ്തദാനം ചെയ്യുന്നുണ്ട്. എന്നാൽ സഞ്ജു സാംസണിനു മാത്രം ശ്രീശാന്ത് കൈ കൊടുക്കുന്നില്ല. ശ്രീശാന്ത് വേദിയിലേക്ക് കടന്നു വരുമ്പോൾ അവിടെ സഞ്ജു […]
Read more

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കെട്ടിട ഉടമ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സത്യ നികേതനില്‍ കെട്ടിടം തകര്‍ന്ന് ഏഴ് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കെട്ടിട ഉടമ അറസ്റ്റില്‍. രാജസ്ഥാനിലെ ഭിവാഡിയില്‍ നിന്നാണ് ഉടമ ഹരിറാം ബന്‍സാലിനെ പിടികൂടിയത്. ഇയാളെ പിടികൂടാനായി പല സംഘങ്ങളായി തിരിഞ്ഞ് ഡല്‍ഹി പൊലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. അപകടമുണ്ടായി 25 മണിക്കൂറിന് ശേഷമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രാദേശിക ജില്ല പൊലീസ്, സ്‌പെഷ്യല്‍ സ്റ്റാഫ്, മറ്റ് ഓപ്പറേഷന്‍ യൂണിറ്റുകള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഹരിറാമിനായി വലവിരിച്ചത്. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ലുക്ക് ഔട്ട് നോട്ടീസ് […]
Read more

ശബരിമല ദർശനം: സുപ്രീംകോടതി വിധിക്ക് ശേഷം നിലപാട് അറിയിക്കാം; ട്രാൻസ്ജെൻഡറുടെ ഹർജിയിൽ സർക്കാർ

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ വിധി പുറത്തുവന്നതിന് ശേഷം ട്രാൻസ്ജെൻഡർ വ്യക്തിക്ക് ദർശനം അനുവദിക്കുന്നതിൽ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വ. ജനറൽ ജെയ്ജു ബാബു കോടതിയെ അറിയിച്ചു. ചെങ്കൽപെട്ട് സ്വദേശിയായ ട്രാൻസ്ജെൻഡർ വ്യക്തി സത്യശ്രീ ഷർമിള റഹ്മത്തലി ശബരിമല ദർശനത്തിന് അനുമതി തേടി നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി […]
Read more

കുന്നംകുളം വാഹനാപകടം: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാർ ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബെൻ ആണ് അറസ്റ്റിൽ ആയത്. അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, മൂന്ന് വയസ്സുകാരനായ മകൻ എമ്മിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. മദ്യലഹരിയിൽ അമിത വേ​ഗതയിൽ എത്തിയ കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ദമ്പതികൾ സംഭവം സ്ഥലത്തും കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്. അപകട സമയത്ത് കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്. […]
Read more

ടോള്‍ ഫാസ്ടാഗിലൂടെ മാത്രം, നേരിട്ട് പണം നല്‍കരുത്; ഇ ഡി മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സ്‌കാനിങ്ങിലൂടെ അല്ലാതെ പണം അടച്ചാല്‍ തുക നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്കൗണ്ടുകളില്‍ എത്തില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). യാത്രികര്‍ അടക്കുന്ന പണം സ്വകാര്യ അക്കൗണ്ടുകളില്‍ എത്തുകയും അധികൃതര്‍ വ്യാജ രസീതുകള്‍ നല്‍കുന്നതായുമാണ് ഇഡി കണ്ടെത്തല്‍. പണം നല്‍കുന്ന വാഹനയാത്രികര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കാന്‍ ടോള്‍ ഓപ്പറേറ്റര്‍മാര്‍ ‘മൊബ്ഡാറ്റ’, ‘എനി’ എന്നിവയുള്‍പ്പെടെയുള്ള അനധികൃത മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചതായും ഇഡി കണ്ടെത്തി. ഇങ്ങനെ നല്‍കുന്ന തുകകള്‍ എന്‍എച്ച്എഐയുടെ ഔദ്യോഗിക കണക്കുകളില്‍ വരില്ലെന്നും ഉദ്യോഗസ്ഥര്‍ […]
Read more

Recent News