Author: Linet Mariya

കൊച്ചി മെട്രോ തൂണുകൾക്കരികെ റോഡ് താഴുന്നു;പഠിക്കാൻ പ്രത്യേക സംഘമെത്തി.

കൊച്ചി സഹോദരൻ അയ്യപ്പൻ റോഡിൽ മെട്രോ തൂണുകളോടു ചേർന്നുള്ള റോഡിലെ നിരപ്പുവ്യത്യാസത്തിന് പരിഹാരം തേടി കോഴിക്കോട് എൻഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. മെട്രോ തൂണുകൾക്കായി പൈലിങ് നടത്തിയ ഭാഗം ഉയർന്നു നിൽക്കുന്നതാണ് റോഡിലെ നിരപ്പുവ്യത്യാസത്തിന് കാരണമാകുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. റോഡ് തുരന്ന് മണ്ണിന്റെ സാമ്പിളുകളും സംഘം പരിശോധിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷം 15 ദിവസത്തിനകം നഗരസഭയ്ക്ക് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സ്ഥിരമായ അറ്റകുറ്റപ്പണി നടത്തുക.മനോരമ ജംക്‌ഷൻ മുതൽ വൈറ്റില മെട്രോ സ്റ്റേഷൻ വരെയുള്ള 3.10 […]
Read more

തൂഫാന് കത്തെഴുതി വിദ്യാർഥികൾ; മറുപടിയുമായി രമേശ് ചെന്നിത്തല

സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിനായ ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി കത്തെഴുതിയ മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 30ന് നടത്തിയ കത്തെഴുത്ത് മത്സരത്തിലാണ് വിദ്യാർഥികൾ പങ്കെടുത്തത്. ‘തൂഫാൻ സ്നേഹപൂർവം നന്മയ്ക്ക്’ എന്നതായിരുന്നു വിഷയം. വിദ്യാർഥികളുടെ കത്തുകളെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ച മന്ത്രി, ലഹരിക്കെതിരായ പോരാട്ടത്തിൽ കുട്ടികൾ നൽകിയ പിന്തുണ വിലപ്പെട്ടതാണെന്ന് പ്രതികരിച്ചു. ലഹരിക്കെതിരായ വിദ്യാർഥികളുടെ കൂട്ടായ്മ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം […]
Read more

ക്യാമ്പസ് റിക്രൂട്ട്‌മെന്റ്: സി.എ, സി.എസ് മേഖലയിൽ കൂടുതൽ അവസരങ്ങൾ

ഇന്ത്യയിലെ ക്യാംപസ് റിക്രൂട്ട്‌മെന്റ് രംഗത്ത് 2026-27ൽ നിയമനാവസരങ്ങൾ തുടരുമെന്ന് റിപ്പോർട്ട്. എന്നാൽ മുൻകാലത്തേക്കാൾ കഴിവുകൾക്കും ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിനും കമ്പനികൾ കൂടുതൽ പ്രാധാന്യം നൽകുന്നതായാണ് വിലയിരുത്തൽ. ഇയോൺ ഇന്ത്യ നടത്തിയ 15-ാമത് ക്യാമ്പസ് പഠനം പ്രകാരം, വിവിധ വിഭാഗങ്ങളിലെ ക്യാംപസ് ശമ്പളത്തിൽ 2 മുതൽ 7 ശതമാനം വരെ വാർഷിക വർധന പ്രതീക്ഷിക്കുന്നു. ക്യാംപസ് നിയമനത്തിന്റെ പ്രധാന ഘട്ടം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ്. ആകെ നിയമനത്തിന്റെ 47 ശതമാനവും ഈ കാലയളവിലാണ് നടക്കുന്നത്. ജൂൺ-ജൂലൈ മാസങ്ങളിലെ നിയമനം 26 […]
Read more

സി ജെ പി പ്രൊട്ടസ്ററ്: ‘ചരിത്രം തിരുത്തും’; മുംബൈയിൽ വൻ പ്രതിഷേധം, കനത്ത സുരക്ഷ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ശിവാജി പാർക്കിന് സമീപമാണ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിലും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടികളിലും സുതാര്യത വേണമെന്നാണ് സി ജെ പി യുടെ പ്രധാന ആവശ്യങ്ങൾ. SIR നടപടികൾ മരവിപ്പിക്കണമെന്നും 2025ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും സി ജെ പി സമരവുമായി […]
Read more

”നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ എന്റെ പേരിൽ കെട്ടിവെക്കരുത് ”കെ.സി. വേണുഗോപാൽ

നേതാക്കൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ വ്യക്തിപരമായ നിലപാടുകളാണെന്നും അവയെ അതേ രീതിയിൽ കാണണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിലെ വിവിധ നേതാക്കൾ ഉന്നയിക്കുന്ന അഭിപ്രായങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാട് വേർതിരിച്ച് കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ വിഷയങ്ങളിൽ നേതാക്കൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഓരോ നേതാവിന്റെയും അഭിപ്രായം പാർട്ടിയുടെ ഔദ്യോഗിക നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് വേണുഗോപാലിന്റെ പ്രതികരണം. കേരളത്തിലെ കോൺഗ്രസിൽ വിവിധ വിഷയങ്ങളിൽ നേതാക്കൾ പരസ്യമായി പ്രതികരിക്കുന്നതിനിടെയാണ് വേണുഗോപാലിന്റെ വിശദീകരണം. നേതാക്കളുടെ അഭിപ്രായങ്ങൾ സംബന്ധിച്ച് […]
Read more

തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും ഔദ്യോഗിക നടപടികളുടെ പേരിൽ ലഭിക്കുന്ന നിയമപരിരക്ഷ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച് ഇന്ത്യാ ബ്ലോക്ക് നേതാക്കൾ. തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കെതിരായ സിവിൽ, ക്രിമിനൽ നടപടികൾ തടയുന്ന 2023ലെ നിയമത്തിലെ വ്യവസ്ഥയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. 2023ലെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് (CHIEF COMMISSIONER AND OTHER ELECTION COMMISSIONERS )അപ്പോയ്ന്റ്മെന്റ് , കോണ്ടോഷൻസ് ഓഫ് സേർവീസ് ആൻഡ് ടെം ഓഫ് ഓഫീസ് (Appointment, […]
Read more

വമ്പൻ തിരിച്ചുവരവിൽ സുജീത്തിന് സ്വർണം; ഇന്ത്യയ്ക്ക് 15-ാം സ്വർണം

ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യയ്ക്ക് സ്വർണനേട്ടം. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ തജിക്കിസ്ഥാന്റെ അബ്ദുൽമജിദ് കുദിയേവിനെ തോൽപ്പിച്ചാണ് സുജീത് കൽക്കൽ സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ തുടക്കത്തിൽ പിന്നിലായിരുന്ന സുജീത് നിർണായക ഘട്ടത്തിൽ നടത്തിയ തകർപ്പൻ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്. ഒരു ഘട്ടത്തിൽ 2-9ന് പിന്നിലായിരുന്ന താരം അവസാന മിനിറ്റുകളിൽ തുടർച്ചയായ ടേക്ക്‌ഡൗണുകളിലൂടെ സ്കോർ ഉയർത്തി. ഒടുവിൽ 10-9ന് വിജയം സ്വന്തമാക്കുകയായിരുന്നു. 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ഗുസ്തിയിലെ ആദ്യ സ്വർണമാണിത്. 65 കിലോഗ്രാം വിഭാഗത്തിൽ […]
Read more

‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളത്’; വീണ്ടും വിവാദ പരാമർശവുമായി എലോൺ മസ്ക്

ഇൻസ്റ്റഗ്രാമിനെക്കുറിച്ചുള്ള എലോൺ മസ്കിന്റെ പുതിയ പരാമർശം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളതാണ്’ എന്നായിരുന്നു എക്സ് ഉടമയായ മസ്കിന്റെ പ്രതികരണം. വെഞ്ചർ ക്യാപിറ്റലിസ്റ്റ് അക്കൗണ്ടായ Geiger Capital ഇൻസ്റ്റഗ്രാം ഒഴിവാക്കിയതായി അറിയിച്ചുകൊണ്ട് പ്ലാറ്റ്‌ഫോമിനെ ‘സ്ത്രീകൾക്കായുള്ള ആപ്പ്’ എന്ന് വിശേഷിപ്പിച്ച പോസ്റ്റിന് മറുപടിയായാണ് മസ്ക് ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ ഒന്നിനായിരുന്നു മസ്കിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാം ഒഴിവാക്കിയതിന്റെ കാരണമായി Geiger Capital പങ്കുവച്ച പോസ്റ്റിൽ പ്ലാറ്റ്‌ഫോമിന് പുരുഷന്മാർക്ക് പ്രയോജനകരമായ ഉള്ളടക്കം കുറവാണെന്നായിരുന്നു വാദം. ഇതിന് പിന്നാലെയാണ് മസ്കിന്റെ പ്രതികരണം പുറത്തുവന്നത്. […]
Read more

യുപിയിൽ സീറ്റ് വിഭജനം: 150 സീറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രേകടിപ്പിച്ച് കോൺഗ്രസ് ; 55 സീറ്റിൽ മതിയെന്ന് എസ്പി

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ സജീവമാകുന്നു. 403 നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്ത് കുറഞ്ഞത് 150 സീറ്റുകളിൽ മത്സരിക്കണമെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബറിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനാണ് ശ്രമമെന്ന് യുപി കോൺഗ്രസ് ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം അറിയിച്ചു. അതേസമയം, സീറ്റ് വിഭജനത്തിൽ സമാജ്‌വാദി പാർട്ടിയും സ്വന്തം നിലപാട് വ്യക്തമാക്കിത്തുടങ്ങി. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് 403 സീറ്റുകളിൽ 350 മണ്ഡലങ്ങളിൽ സംഘടനാ […]
Read more

‘പണ്ട് പറഞ്ഞപ്പോൾ എന്നെ വിമർശിച്ചു’; അടൂർ പ്രകാശിന്റെ വിമർശനത്തിൽ കെ. മുരളീധരന്റെ പ്രതികരണം

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉയർത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. സർക്കാരിലെ പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് താൻ നേരത്തെ അറിഞ്ഞിരുന്നതെന്ന് പറഞ്ഞപ്പോൾ വിമർശിച്ചവർ ഇപ്പോൾ സമാനമായ കാര്യങ്ങൾ പറയുകയാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. മുമ്പ് താൻ പരാതി ഉന്നയിച്ചപ്പോൾ പാർട്ടി വേദിയിൽ പറയണമെന്നടക്കമുള്ള ഉപദേശങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനുള്ളിൽ കൂടിയാലോചന നടക്കുന്നില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രധാന വിമർശനം. സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒരിക്കൽ മാത്രമാണ് മുന്നണി യോഗം ചേർന്നതെന്നും പ്രധാന […]
Read more

Recent News