യുപിയിൽ സീറ്റ് വിഭജനം: 150 സീറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രേകടിപ്പിച്ച് കോൺഗ്രസ് ; 55 സീറ്റിൽ മതിയെന്ന് എസ്പി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ സജീവമാകുന്നു. 403 നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്ത് കുറഞ്ഞത് 150 സീറ്റുകളിൽ മത്സരിക്കണമെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബറിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനാണ് ശ്രമമെന്ന് യുപി കോൺഗ്രസ് ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം അറിയിച്ചു.

അതേസമയം, സീറ്റ് വിഭജനത്തിൽ സമാജ്‌വാദി പാർട്ടിയും സ്വന്തം നിലപാട് വ്യക്തമാക്കിത്തുടങ്ങി. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് 403 സീറ്റുകളിൽ 350 മണ്ഡലങ്ങളിൽ സംഘടനാ തയ്യാറെടുപ്പുകൾ ശക്തമാക്കാൻ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസ് 150 സീറ്റിൽ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചതിന് പിന്നാലെയാണ് എസ്പിയുടെ നീക്കം.

സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം ഇരു പാർട്ടികളുടെയും ഉന്നത നേതൃത്വം തമ്മിലുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും. സീറ്റുകളുടെ എണ്ണത്തേക്കാൾ വിജയസാധ്യതയുള്ള മണ്ഡലങ്ങൾക്ക് പ്രാധാന്യം നൽകണമെന്നാണ് അഖിലേഷ് യാദവിന്റെ നിലപാട്. അതേസമയം, കോൺഗ്രസ് എല്ലാ 403 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പ് തുടരുകയാണെന്നും രാജേന്ദ്ര പാൽ ഗൗതം വ്യക്തമാക്കിയിട്ടുണ്ട്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ്പിയും കോൺഗ്രസും സഖ്യമായാണ് മത്സരിച്ചത്. 80 ലോക്സഭാ സീറ്റുകളിൽ എസ്പി 37 സീറ്റും കോൺഗ്രസ് ആറ് സീറ്റും നേടിയിരുന്നു. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സീറ്റ് വിഭജനമാണ് പ്രധാന വിഷയമായി മാറിയിരിക്കുന്നത്.

അതിനിടെ, ഇരു പാർട്ടികളുടെയും സംസ്ഥാനതല നേതാക്കൾക്കിടയിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വ്യത്യസ്ത നിലപാടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ സഖ്യം തുടരുമെന്നും അന്തിമ തീരുമാനം ഉന്നത നേതൃത്വം ചേർന്നെടുത്ത ശേഷമായിരിക്കുമെന്നും ഇരുപാർട്ടികളിൽ നിന്നുള്ള നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറിലെ ചർച്ചകൾക്ക് ശേഷമായിരിക്കും മണ്ഡലാടിസ്ഥാനത്തിലുള്ള ധാരണ വ്യക്തമാകുക.

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News