ചൈനയുമായുള്ള അതിർത്തി കൂടുതൽ സജീവമായി; സൈനിക വിന്യാസം ശക്തമാക്കി ഇന്ത്യ: എസ്. ജയശങ്കർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി കൂടുതൽ സജീവമായെന്നും അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കിയെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതിർത്തിയിൽ സൈന്യത്തെ നിലനിർത്താനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാനുമുള്ള ഇന്ത്യയുടെ ശേഷി ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻകാലങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പുവരെ അതിർത്തി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം അവഗണിക്കപ്പെട്ട നിലയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1980കളിൽ ഇന്ത്യയുടെയും ചൈനയുടെയും സമ്പദ്‌വ്യവസ്ഥകൾ ഏകദേശം ഒരേ നിലയിലായിരുന്നു. എന്നാൽ ചൈന വ്യവസായവൽക്കരണത്തിനും ആധുനികവൽക്കരണത്തിനും വലിയ പ്രാധാന്യം നൽകിയപ്പോൾ ഇന്ത്യയ്ക്ക് ആ അവസരം പ്രയോജനപ്പെടുത്താനായില്ലെന്നും ജയശങ്കർ വിമർശിച്ചു. 1988ൽ രാജീവ് ഗാന്ധി ചൈന സന്ദർശിച്ച സമയത്തെ സാമ്പത്തിക സാഹചര്യവും അദ്ദേഹം പരാമർശിച്ചു.

2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വലിയ പ്രതിസന്ധിയിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതിർത്തിയിലെ സൈനിക ശേഷിയും അടിസ്ഥാന സൗകര്യ വികസനവും സംബന്ധിച്ച ജയശങ്കറിന്റെ പരാമർശം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News