Category: Breaking News

ജി20 ധനമന്ത്രിമാരുടെ യോഗത്തിൽ സൗദി ധനമന്ത്രി

റിയാദ്: ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും രണ്ടാമത്തെ യോഗത്തിൽ സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആനും പങ്കെടുത്തു. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ യുഎസിലെ നോർത്ത് കരോലിനയിലെ ആഷെവില്ലിലായിരുന്നു യോഗം. യുഎസ് ജി20 പ്രസിഡൻസിക്ക് കീഴിലായിരുന്നു പരിപാടി. ആഗോള സമ്പദ്വ്യവസ്ഥ പ്രതിരോധശേഷി പ്രകടമാക്കിയിട്ടുണ്ടെങ്കിലും കൂടുതൽ ദുർബലമായിരിക്കുന്നതായി അൽ ജദ്ആൻ പറഞ്ഞു. ‘നിലവിലെ സാമ്പത്തിക വികസനങ്ങൾ’ എന്ന തലക്കെട്ടിലുള്ള സെഷനിലാണ് അഭിപ്രായപ്രകടനം. ബദൽ ഉൽപ്പാദന സംവിധാനങ്ങൾ ഉറപ്പാക്കുക, ആവശ്യമായ സംഭരണശേഖരം ലഭ്യമാണെന്ന് ഉറപ്പുവരുത്തുക, അധിക അടിസ്ഥാന […]
Read more

ഒമാനിൽ വിദൂര പ്രദേശങ്ങളിലേക്ക് മരുന്നുകളും മെഡിക്കൽ സാമ​ഗ്രികളുമെത്തിക്കാൻ ഡ്രോൺ

മസ്കത്ത്: യാത്ര സൗകര്യമില്ലാത്ത വിദൂര പ്രദേശങ്ങളിലേക്ക് മെഡിക്കൽ സാമഗ്രികൾ വേഗത്തിലെത്തിക്കാൻ അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയുമായി ഒമാൻ. ദോഫാർ ഗവർണറേറ്റിൽ നിന്ന് അൽ ഹലാനിയത്ത് ദ്വീപുകളിലേക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കുന്നതിനായുള്ള ‘സ്കൈ ബ്രിഡ്ജ്’ സംരംഭത്തിന്റെ രണ്ടാം ഘട്ടത്തിനാണ് തുടക്കമായത്. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലാണ് സ്കൈ ബ്രിഡ്ജ് രണ്ടാം ഘട്ടത്തിന് ദോഫാറിൽ തുടക്കമായത്. ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും സിവിൽ ഏവിയേഷൻ […]
Read more

കുവൈത്തിന് നേരെ ഡ്രോൺ, മിസൈൽ ആക്രമണം, പ്രതിരോധിച്ച് വ്യോമസേന

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ ആശങ്കയിലാഴ്ത്തി ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. വ്യാഴാഴ്ച പുലർച്ചെ കുവൈത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു. മേഖലയിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും കുവൈത്ത് സൈന്യം വ്യക്തമാക്കി. അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്റെ സൈനിക താവളങ്ങളിൽ വൻ വ്യോമാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് […]
Read more

നോർക്ക റൂട്ട്‌സ് ഹെൽപ് ഡെസ്‌ക് വെള്ളിയാഴ്ച റിയാദിൽ

റിയാദ്: നോർക്ക അംഗത്വം എടുക്കാനും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനും പ്രവാസികളെ സഹായിക്കുന്നതിന് ഹെൽപ് ഡെസ്‌ക് ഒരുക്കുന്നു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുക. ബത്ഹ കെഎംസിസി ഓഫീസിലാണ് ഹെൽപ് ഡെസ്‌ക് സൗകര്യം. ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരുന്ന എല്ലാവർക്കും സേവനം ലഭിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, എസ്.എം.എസ് ലഭിക്കുന്നതിന് ആക്ടീവ് ആയ മൊബൈൽ നമ്പർ, നാട്ടിലെ […]
Read more

അന്താരാഷ്ട്ര ഒമാനി റഫറി അഹമ്മദ് അൽ കാഫ് വിരമിച്ചു

മസ്‌കത്ത്: ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര ഫുട്‌ബോൾ റഫറി അഹമ്മദ് അബൂബക്കർ അൽ കാഫ് വിരമിക്കൽ പ്രഖ്യാപിച്ചു. 20 വർഷത്തെ കരിയറിന് ശേഷം റഫറിയിങ്ങിൽ നിന്ന് വിരമിക്കുന്നത്. നിരവധി ആഭ്യന്തര, വൻകരാ, അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. മൂന്ന് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരങ്ങൾ അൽ കാഫ് നിയന്ത്രിച്ചിട്ടുണ്ട്. 2016, 2018, 2022 വർഷങ്ങളിലാണ് അദ്ദേഹം ഫൈനലുകൾ നിയന്ത്രിച്ചത്. തുടർച്ചയായി 10 സീസണുകളിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗിലും അൽ കാഫ് റഫറിയായിരുന്നു. എഎഫ്‌സി ഏഷ്യൻ കപ്പ്, എഎഫ്‌സി […]
Read more

ഖരീഫ് ദോഫാറിലെ മൂടൽമഞ്ഞിൽ നിന്ന് വെള്ളം കിട്ടുമോ?

സലാല: ഖരീഫ് കാലത്ത് മൂടൽമഞ്ഞ് പുതച്ചുകിടക്കുന്ന ദോഫാർ സഞ്ചാരികളുടെ മനംകവരുന്ന കാഴ്ചയാണ്. എന്നാൽ ആസ്വാദനത്തിന് അപ്പുറം ഈ മൂടൽമഞ്ഞിൽ നിന്ന് വെള്ളം കിട്ടുമോയെന്ന് പഠിക്കുകയാണ് ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. അന്തരീക്ഷത്തിൽ നിന്ന് എത്രത്തോളം ഈർപ്പം പിടിച്ചെടുക്കാൻ കഴിയുമെന്ന് അളക്കാൻ ശേഖരണ സ്റ്റേഷനുകൾ സ്ഥാപിച്ചാണ് പഠനം. ഇതിനായി ഗവർണറേറ്റിലെ ഒമ്പത് സ്ഥലങ്ങളിലായി 12 ഫോഗ്-ക്യാച്ചിങ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഘനീഭവിക്കുന്ന നിരക്ക്, ജലലഭ്യത, മൂടൽമഞ്ഞ് രൂപപ്പെടുന്നതിനെ സ്വാധീനിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് സ്‌റ്റേഷനുകളിൽ ശേഖരിക്കുക.
Read more

സുപ്രധാന പാതയായി റുബ്ഉൽ ഖാലി അതിർത്തി

മസ്‌കത്ത്: ഒമാൻ-സൗദി വ്യാപാര ബന്ധത്തിൽ സുപ്രധാന പങ്ക് വഹിച്ച് റുബ്ഉൽ ഖാലി അതിർത്തി. 2025 ൽ അതിർത്തി വഴിയുള്ള വാണിജ്യം ഏകദേശം 1.322 ബില്യൺ റിയാലിലെത്തിയിരിക്കുകയാണ്. 564 കിലോമീറ്ററുള്ള റൂട്ട് 2021 ഡിസംബർ 11 നാണ് തുറന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ആദ്യത്തെ നേരിട്ടുള്ള കര ക്രോസിങ്ങാണിത്. മൂന്നാമതൊരു രാജ്യത്തിലൂടെ സഞ്ചരിക്കേണ്ട ആവശ്യം ഇല്ലാതാക്കുകയും ചരക്കുനീക്കത്തിനും ബിസിനസുകാർക്കും യാത്രക്കാർക്കും പുതിയ ഇടനാഴി സൃഷ്ടിക്കുകയും ചെയ്യുന്നതാണ് അതിർത്തി. അതിർത്തി വഴിയുള്ള വാണിജ്യം 2021 ൽ ഏകദേശം 1.051 മില്യൺ റിയാലായിരുന്നുവെന്നും […]
Read more

അധ്യാപക പി എസ് സി റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടി : മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടിയതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. 2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്. പ്രീപ്രൈമറി ടീച്ചർ (519/2019), എച്ച്.എസ്.ടി. (സോഷ്യൽ സയൻസ്) 203/2021, എച്ച്.എസ്.ടി. (മലയാളം) 255/2021, എച്ച്.എസ്.ടി. (ഹിന്ദി) 562/2021, എച്ച്.എസ്.ടി. (ഇംഗ്ലീഷ്) 254/2021, എച്ച്.എസ്.ടി. (മാത്തമാറ്റിക്‌സ്) 383/2020, എച്ച്.എസ്.ടി. (നാച്ച്വറൽ സയൻസ്) 384/2020,  ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) 520/2019, പാർട് ടൈം എച്ച്.എസ്.ടി (ഹിന്ദി) […]
Read more

‘ഹൃദയരാഗം’ ഹാപ്പിനെസ് സെന്റർ: അരോഗ്യമേഖല കരുത്തുറ്റതാക്കും: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനായി ”ഹൃദയരാഗം” എന്ന പ്രത്യേക ക്യാമ്പയിന് വകുപ്പ് തുടക്കം കുറിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം, സ്‌ക്രീനിംഗ്, ചികിത്സ എന്നിവയ്ക്ക് ഏകോപിത ചികിത്സ ഉറപ്പാക്കുവാനായി നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത പൊതുജനാരോഗ്യ കാമ്പയിനാണ് ഹൃദയരാഗമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ നടപ്പാക്കുക. 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി സ്‌ക്രീനിംഗും രോഗസാധ്യതാ വിശകലനവും നടത്തി ഓരോ വ്യക്തിയെയും mild, moderate, high റിസ്‌ക് വിഭാഗങ്ങളായി തരംതിരിക്കുകയും, രോഗസാധ്യത കണ്ടെത്തുന്നവരെ വിദഗ്ധ ചികിത്സ, പരിശോധന, ചികിത്സ, തുടർസേവനങ്ങൾ […]
Read more

ആനത്താരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്താന്‍ നടപടി: ജില്ലാ വികസന സമിതി യോഗം

തിരുവനന്തപുരം: ജില്ലയില്‍ ആനയുടെ സഞ്ചാര പാതയില്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിര്‍മ്മിതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. വനം വകുപ്പിന്റെ ജില്ലയിലെ എല്ലാ ഡിവിഷനുകളില്‍ നിന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സേനാപതി വേണു എംഎല്‍എ ഉന്നയിച്ച ആനയിറങ്കല്‍ ഡാമില്‍ ബോട്ടിംഗ് നടത്താന്‍ വനം വകുപ്പ് അനുമതി നല്‍കാത്ത വിഷയം പരിശോധിച്ചതിനെ തുടര്‍ന്നാണ് യോഗത്തിന്റെ നിര്‍ദേശം. കുണ്ടള, മാട്ടുപ്പെട്ടി […]
Read more

Recent News