Category: Breaking News

മകനെ മെഡിക്കൽ കോളേജിലാക്കാൻ കാറില്‍ സകുടുംബം 4 ദിവസത്തെ യാത്ര

ചൈന: മക്കൾക്കുവേണ്ടി എത്ര വേണമെങ്കിലും യാത്ര ചെയ്യാൻ തയ്യാറാവുന്ന ചില മാതാപിതാക്കളുണ്ട്. ചൈനയിൽ നിന്നുള്ള അങ്ങനെയൊരു സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ വാർത്തയാകുന്നത്. മകനെ മെഡിക്കൽ കോളേജിലാക്കാൻ ഷാഡോങ്ങിൽ നിന്ന് ഷിൻജിയാങ്ങിലേക്ക് 3,500 കിലോമീറ്റർ കാറോടിക്കുകയായിരുന്നു ഈ ചൈനീസ് കുടുംബം. ഷാഡോങ് പ്രവിശ്യയിലെ സാവോചുവാങ് സ്വദേശിയായ 18 -കാരനായ മകന് ഷിൻജിയാങ്ങിലെ കരാമായിയിലുള്ള ‘ഷിൻജിയാങ് സെക്കൻഡ് മെഡിക്കൽ കോളേജിൽ’ പ്രവേശനം ലഭിച്ചു. മകനെ ഒറ്റയ്ക്കയക്കുന്നതിന് പകരം കുടുംബത്തോടൊപ്പം കാറിൽ കൂട്ടിക്കൊണ്ടുപോകാൻ‌ പിതാവ് ഗെങ് തീരുമാനിക്കുകയായിരുന്നു. ഗെങ്, ഭാര്യ, മകൻ, […]
Read more

വീട്ടുജോലിക്ക് ഭാര്യയ്ക്ക് ‘ശമ്പളം’; ഭർത്താവിന്‍റെ തീരുമാനത്തിൽ രണ്ടുതട്ടിലായി നെറ്റിസൺസ്

വീട്ടുജോലിക്ക് ശമ്പളം നൽകണമെന്ന ആശയം സാധാരണയായി ചർച്ചകളിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. എന്നാൽ അത്തരമൊരു വിപ്ലവകരമായ ആശയം പ്രാവർത്തികമാക്കിയിരിക്കുകയാണ് ഒരു ദമ്പതികൾ. വീട്ടമ്മയായ ഭാര്യയ്ക്ക് എല്ലാ മാസവും നിശ്ചിത തുക ‘ശമ്പളമായി’ നൽകുന്ന ഭർത്താവിന്‍റെ തീരുമാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. റെഡിറ്റിലൂടെയാണ് ഈ അനുഭവം പുറത്തുവന്നത്. പോസ്റ്റ് പങ്കുവച്ച വ്യക്തിയുടെ ജ്യേഷ്ഠൻ സർക്കാർ ഉദ്യോഗസ്ഥനാണെന്നും വീട്ടമ്മയായ ഭാര്യയ്ക്ക് വീട്ടുജോലികൾക്കായി പ്രത്യേകമായി മാസശമ്പളം നൽകുന്നുണ്ടെന്നുമായിരുന്നു റെഡ്ഡിറ്റിലെ വെളിപ്പെടുത്തൽ. പാചകം, വൃത്തിയാക്കൽ തുടങ്ങി വീട്ടിലെ ദൈനംദിന ഉത്തരവാദിത്തങ്ങളെല്ലാം […]
Read more

80 കോടി രൂപയുടെ ഫ്ലാറ്റ്, നേരെ കടലിലേക്കിറങ്ങാം, 3 ജന്മം ഇഎംഐ അടക്കേണ്ടി വരുമോ എന്ന് നെറ്റിസൺസ്

മുംബൈ: മുംബൈയിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഇടമാണ് ജുഹു. ഇവിടുത്തെ കോടികൾ വിലമതിക്കുന്ന ഫ്ലാറ്റിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിറോസ് മോമിൻ എന്ന റിയൽ എസ്റ്റേറ്റ് ഉപദേഷ്ടാവാണ് 80 കോടി രൂപ വില വരുന്ന ഈ ബീച്ച് ഫ്രണ്ട് വസതിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ജുഹു താരാ റോഡിൽ അറബിക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടിയിൽ നിന്നും നേരിട്ട് കടലിലേക്കിറങ്ങാം. 80 കോടിയാണ് ഇതിന്റെ വില. വിസ്തീർണ്ണം 5,600 ചതുരശ്ര അടിയാണ്. 5 […]
Read more

ഇന്ത്യൻ ടീം സെലക്ഷനെതിരെ വിമര്‍ശനവുമായി വസീം ജാഫർ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ടി20 ലോകകപ്പില്‍ കളിച്ച റിങ്കു സിംഗിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. സെപ്റ്റംബർ 13 ഞായറാഴ്ച മുതൽ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് ഇരുതാരങ്ങളെയും മാറ്റിനിർത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ജാഫർ തന്‍റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ഐപിഎല്ലിലും അടുത്തിടെ നടന്ന യു.പി ടി20 ലീഗിലും ദുലീപ് ട്രോഫിയിലും മികച്ച പ്രകടനമാണ് റിങ്കു സിംഗ് കാഴ്ചവെച്ചതെന്ന് […]
Read more

റാസൽഖൈമ റിയൽ എസ്റ്റേറ്റ് വിപണി സ്ഥിരതയിലേക്ക്

റസൽഖൈമ : കഴിഞ്ഞ കുറച്ചുകാലമായി വൻതോതിലുള്ള സാമ്പത്തിക വളർച്ചയ്ക്കും റിയൽ എസ്റ്റേറ്റ് മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച റസൽഖൈമയിലെ പാർപ്പിട വിപണിയിൽ നേരിയ ഇടിവിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. വരും വർഷങ്ങളിൽ വിപണിയിലേക്ക് പതിനായിരക്കണക്കിന് പുതിയ പാർപ്പിട സമുച്ചയങ്ങൾ എത്താനിരിക്കെ, സമീപ മാസങ്ങളിൽ അപ്പാർട്ട്‌മെന്റുകളുടെ വിൽപന വിലയിലും വാടക നിരക്കുകളിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ബജറ്റിന് അനുയോജ്യമായ വീടുകൾ തിരഞ്ഞെടുക്കുന്നതിൽ ഉപഭോക്താക്കളും വാടകക്കാരും കൂടുതൽ ജാഗ്രത പുലർത്താൻ തുടങ്ങിയതാണ് വിപണിയിൽ പെട്ടെന്നുണ്ടായ ഈ മാറ്റങ്ങൾക്ക് കാരണം. പ്രമുഖ അന്താരാഷ്ട്ര […]
Read more

രാഹുൽ ഗാന്ധിക്കെതിരെ കേസിൽ ബഹ്റൈൻ ഒഐസിസി പ്രതിഷേധിച്ചു

മനാമ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് സർക്കാർ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആരോപിച്ചുകൊണ്ട് കേസെടുത്ത നടപടിയിൽ ബഹ്റൈൻ ഒഐസിസി പ്രതിഷേധിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുന ഖാർഗെ പങ്കെടുത്ത യോഗം നടന്ന രാംലീല മൈതാനത്തെ വേദി ശ്രീരാമസേനയുടെ പ്രവർത്തകർ ശുദ്ധികലശം നടത്തിയ വിഷയത്തിൽ, ശ്രീരാമസേനയെയും, ഉത്തരാഖണ്ഡ് സർക്കാരിനെയും രാഹുൽഗാന്ധി വിമർശിച്ച സാഹചര്യത്തിൽ കേസെടുത്തു രാഹുൽ ഗാന്ധിയെ മിണ്ടാതാക്കാം എന്നാണ് രാജ്യം ഭരിക്കുന്ന പാർട്ടി കരുതുന്നതെങ്കിൽ, അവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് ബഹ്റൈൻ ഒഐസിസി […]
Read more

പമ്പാവാസൻ നായരെ കുടുംബ സൗഹൃദ വേദി അനുമോദിച്ചു

മനാമ: ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായരെ കുടുംബ സൗഹൃദ വേദി ഭാരവാഹികൾ അദ്ദേഹത്തിന്റെ ഓഫീസിലെത്തി അനുമോദിച്ചു. നാട്ടിലെ ഭവനരഹിതർക്കും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കും നൽകിവരുന്ന ജീവകാരുണ്യ സഹായങ്ങളെ മുൻനിർത്തിയായിരുന്നു ആദരം. മാതാപിതാക്കളായ ചന്ദ്രമ്മ, മാധവൻ നായർ എന്നിവരുടെ സ്മരണാർത്ഥം സ്ഥാപിച്ച സി.എം.എൻ ട്രസ്റ്റിന്റെ കീഴിലാണ് അദ്ദേഹം വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ അമ്പതോളം വീടുകളുടെ താക്കോൽദാന ചടങ്ങ് കഴിഞ്ഞ മാസം കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചിരുന്നു. പമ്പാവാസൻ […]
Read more

കുട്ടികളുടെ സുരക്ഷയ്ക്ക് വിപുലമായ നടപടികൾ

ദുബായ് : പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ സുരക്ഷയും ആരോഗ്യവും പൂർണമായും ഉറപ്പുവരുത്തുന്നതിനായി ദുബായിലെ അഞ്ഞൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന നടത്തി ദുബായ് മുനിസിപ്പാലിറ്റി. സ്‌കൂളുകളിലെ കാന്റീനുകൾ, കെട്ടിട സൗകര്യങ്ങൾ, എയർ കണ്ടീഷനിങ് സംവിധാനങ്ങൾ, വാട്ടർ ടാങ്കുകൾ, നീന്തൽക്കുളങ്ങൾ, യൂണിഫോമുകൾ എന്നിവയിലാണ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘങ്ങൾ പരിശോധന പൂർത്തിയാക്കിയത്. കുട്ടികളുടെ സ്കൂൾ ജീവിതം തികച്ചും സുരക്ഷിതമാക്കാൻ നേരിട്ടുള്ള പരിശോധനകളും ഡിജിറ്റൽ സ്മാർട്ട് മോണിറ്ററിങ് സംവിധാനങ്ങളും അധികൃതർ ഒരുമിച്ച് ഉപയോഗിക്കുന്നുണ്ട്. സ്കൂൾ കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ […]
Read more

ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതിയായി അബ്ദുള്ള സൈഫ് അൽ നുഐമി ചുമതലയേറ്റു

അബുദാബി : ഇന്ത്യയിലെ പുതിയ യു.എ.ഇ. സ്ഥാനപതിയായി അബ്ദുള്ള സൈഫ് അൽ നുഐമി ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹം ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് തന്റെ ഔദ്യോഗിക നിയമന പത്രങ്ങൾ കൈമാറി. ചടങ്ങിൽ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ […]
Read more

തർക്കത്തെ തുടർന്ന് കൊലപാതകം; മക്ക പ്രവിശ്യയിൽ അഞ്ചുപേർ അറസ്റ്റിൽ

മക്ക: വ്യക്തിപരമായ തർക്കത്തെ തുടർന്ന് കൊലപാതകം നടത്തിയ കേസിൽ മക്ക പ്രവിശ്യയിൽ അഞ്ചുപേർ അറസ്റ്റിൽ. റനിയ ഗവർണറേറ്റിൽ നടന്ന കൊലപാതകത്തിൽ അഞ്ച് എത്യോപ്യൻ പൗരന്മാരെയാണ് മക്ക പ്രവിശ്യ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ തമ്മിലുള്ള വ്യക്തിപരമായ തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തതായാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പ്രതികൾക്കെതിരെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. കൂടുതൽ നടപടികൾക്കായി മക്ക പ്രവിശ്യാ പൊലീസ് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
Read more

Recent News