Category: Breaking News

അബുദാബി അൽ മിർഫ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ വൻ തീപിടിത്തം

അബുദാബി: അബുദാബി അൽ മിർഫ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ വ്യാഴാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ ഉടൻ തന്നെ അബുദാബി പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും എമർജൻസി സംഘങ്ങൾ സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും അബുദാബി പൊലീസ് എക്‌സിലൂടെ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. എമർജൻസി റെസ്‌പോൺസ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു വരികയാണ്. തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടങ്ങളുടെ അളവ്, ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ […]
Read more

മലയാളി നഴ്‌സ് റിയാദിൽ നിര്യാതയായി

റിയാദ്: മലയാളി നഴ്സ് റിയാദിൽ മരിച്ചു. കാസർകോട് ജില്ലയിലെ ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനിയായ ചിപ്പി രതീഷ് (35) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. പരേതനായ കരിപ്പടക്കത്ത് മധുവിെൻറയും സീതയുടെയും മകളാണ്. സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷാണ് ഭർത്താവ്. മരണവിവരമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. അനുനന്ദ കെ. രതീഷ് (പ്ലസ് വൺ വിദ്യാർഥി), ദിവ്യ രതീഷ് (മൂന്നാം ക്ലാസ് വിദ്യാർഥി) എന്നിവരാണ് മക്കൾ. ചിപ്പി രതീഷിെൻറ […]
Read more

ആലപ്പി റിപ്പിള്‍സിനെതിരെ 141 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി തൃശൂര്‍ ടൈറ്റന്‍സ്

തിരുവനന്തപുരം: കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് 141 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ 19.5 ഓവറില്‍ 140 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. റിപ്പിള്‍സിന്റെ ബൌളര്‍മാര്‍ കളംനിറഞ്ഞ മത്സരത്തില്‍ വാലറ്റത്ത് ബിജു നാരായണനും ആസിഫ് സലാമും നടത്തിയ ചെറുത്തുനില്പാണ് ടൈറ്റന്‍സിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അക്കൗണ്ട് തുറക്കും മുന്‍പേ തന്നെ ആദ്യ വിക്കറ്റ് വീണു. ടി. എസ്. വിനില്‍ എറിഞ്ഞ ആദ്യ […]
Read more

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്: വിജയവുമായി എമറാള്‍ഡും റൂബീസും

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ എമറാള്‍ഡിനും റൂബീസിനും വിജയം. എമറാള്‍ഡ് സഫയറിനെ ആറ് വിക്കറ്റിനും റൂബീസ് ആംബറിനെ 15 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. ഇരു ടീമുകളുടെയും തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. എമറാള്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സഫയര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സജന സജീവന്റെയും അന്‍സു സുനിലിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് സഫയറിനെ മികച്ച സ്‌കോറിലെത്തിച്ചത്. സജന 34 പന്തുകളില്‍ നാല് ഫോറും അഞ്ച് സിക്‌സുമടക്കം 61 […]
Read more

തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി ആലപ്പി റിപ്പിൾസ്

തിരുവനന്തപുരം:കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് 3 വിക്കറ്റ് ജയം.ആദ്യ ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 19.5 ഓവറിൽ 140 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.മറുപടി ബാറ്റിം​ഗിനിറങ്ങിയ ആലപ്പി 18.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 20 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അജിനാസാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്കോർ – തൃശൂർ ടൈറ്റൻസ് – 19.5 ഓവറിൽ 140 ആലപ്പി റിപ്പിൾസ് 18.5 ഓവറിൽ 142‌-7. ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിൽ ടോസ് […]
Read more

‘തുടക്കം’ ​ഗംഭീരമാക്കിയ വിസ്മയ മോഹൻലാൽ; 5-ാം വാരത്തിൽ ജൂഡ് ആന്റണി ചിത്രം

കൊച്ചി : വിസ്‍മയ മോഹന്‍ലാലിന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റ ചിത്രമായ തുടക്കം അഞ്ചാം വാരത്തിലേക്ക്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം സംവിധാനം ചെയ്തത് ജൂഡ് ആന്റണി ജോസഫ് ആണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഇതിനകം 50 കോടി രൂപയുടെ ​ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന […]
Read more

കേരളത്തിലെ വിശാല സംസ്ഥാന സമിതിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചർച്ചയാകും

ഡൽഹി : സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗം ചേരാനിരിക്കെയാണ് പിബി യോ​ഗം ചേരുന്നത്. വിശാല സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും ജന സെക്രട്ടറി എംഎ ബേബിയെ കൂടാതെ പിബിയിൽ നിന്നും ആരൊക്കെ യോഗത്തിൽ പങ്കെടുക്കണമെന്നതും യോ​ഗത്തിൽ ചർച്ചയായേക്കും. കേരളത്തിലെ മുന്നണിയിലെ തർക്കവും പിബി ചർച്ച ചെയ്യും. സിപിഐയെ കൂടെ നിർത്തി തന്നെ മുന്നോട്ട് പോകണമെന്നാണ് പാർട്ടിയിലെ താൽപര്യം.
Read more

ദില്ലി-ദമാം വിമാനത്തിലെ ബോംബ് ഭീഷണി; നിർണായക വഴിത്തിരിവ്

ഡൽഹി : ദില്ലി-ദമാം എയ‍ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് കണ്ടെത്തിയ ഭീഷണി കത്തിന് ഒരു ക്യാബിൻ ക്രൂ അംഗത്തിന്‍റേയും ഒരു യാത്രക്കാരന്‍റേയും കയ്യക്ഷരവുമായി സാമ്യമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദില്ലി-ദമാം എയ‍ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തുട‍ർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല. വിമാനത്തിന്റെ ശുചിമുറിയിൽ ബോംബ് എന്ന് ഇംഗ്ലീഷിൽ എഴുതിയ ടിഷ്യു പേപ്പർ […]
Read more

വിക്ഷേപണം വിജയം; നിർണായക ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്ആർഒ നടത്തിയത്. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. സെപ്റ്റംബർ 4ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്. ജനുവരിയിലെ പിഎസ്എൽവി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണമാണ് ജിഎസ്എൽവിയുടെ 19ആം ദൗത്യം. ഇരുപത്തിയേഴര മണിക്കൂർ നീളുന്ന കൗണ്ട് ഡൗണിന് […]
Read more

‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ

കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികളാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ കണ്ടത്. ഫോൺ പരിശോധിച്ച പെൺകുട്ടികളുടെ അടക്കം ചിത്രങ്ങൾ പലപ്പോഴായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. നഗ്നചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും വിദ്യാർത്ഥികൾ കണ്ടെത്തി. പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ച് നൽകിയ ശേഷം മോർഫ് […]
Read more

Recent News